Image

കുവൈത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on 26 March, 2020
 കുവൈത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തില്‍ 13 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 208 ആയി ഉയര്‍ന്നു. 6 പേര്‍ ഇന്ന് രോഗ വിമുക്തരായതായും ഏഴ് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രി ഡോ. ബേസില്‍ അല്‍ സബ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിലെ മൂന്നു പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്. കോവിഡ് ബാധിത പ്രദേശങ്ങളില്‍നിന്ന് വന്ന 211 പേരാണ് നിലവില്‍ നിരീക്ഷണ ക്യാമ്പിലുള്ളതെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക