Image

താമസ വീസ കാലാവധി അവസാനിച്ചവരും വിസ്റ്റിംഗ് വീസ കാലാവധി അവസാനിച്ചവരും പിഴ നല്‍കണം

Published on 26 March, 2020
താമസ വീസ കാലാവധി അവസാനിച്ചവരും വിസ്റ്റിംഗ് വീസ കാലാവധി അവസാനിച്ചവരും പിഴ നല്‍കണം


കുവൈത്ത് സിറ്റി: റസിഡന്‍സ് നിയമം ലംഘിച്ചവരും താമസ വീസ കാലാവധി അവസാനിച്ചവരോ വിസ്റ്റിംഗ് വീസ കാലാവധി അവസാനിച്ചവരുമായ എല്ലാ വിദേശികളും പിഴ നല്‍കേണ്ടി വരുമെന്ന് റെസിഡന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മറാഫിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ടു ചെയ്തു.

റസിഡന്‍സ് നിയമലംഘകര്‍ക്കോ വിസിറ്റ് വീസയില്‍ താമസിക്കുന്നവര്‍ക്കോ മാപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു തീരുമാനമൊന്നും ഉണ്ടായിട്ടില്ല. മാതൃ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശികളും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ വിമാനത്താവളത്തിലെ കൗണ്ടറിലോ മടങ്ങുന്നതിനുമുന്പ് പിഴ അടയ്ക്കണമെന്നും മറാഫി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക