Image

മൂന്നാഴ്ചയ്ക്കുള്ളില്‍ എന്തുണ്ടാകും? വിദ്ഗ്ദര്‍ പേടിക്കുന്നത് സംഭവിച്ചാല്‍....? (ഫ്രാന്‍സിസ് തടത്തില്‍)

Published on 26 March, 2020
മൂന്നാഴ്ചയ്ക്കുള്ളില്‍ എന്തുണ്ടാകും? വിദ്ഗ്ദര്‍ പേടിക്കുന്നത് സംഭവിച്ചാല്‍....? (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: അമേരിക്കയില്‍ കൊറോണ വൈറസിന്റെ വ്യാപനംമൂന്നാഴ്ചയ്ക്കുള്ളില്‍ ഗുരുതരമായ തലത്തില്‍ എത്തുമെന്ന്പ്രമുഖ എപ്പിഡമിയോളജിസ്റ്റുംസെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്റെ (സി ഡി സി)ഉപദേശകനുമായ പ്രൊഫസര്‍ ഇറ ലോഗിനി.

വ്യാപകമായി സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും സെല്ഫ് ക്വാറന്റൈനും ഉടനടി നടപ്പിലാക്കിയില്ലെങ്കില്‍ രാജ്യം മുഴുവന്‍ മരണ മണി മുഴങ്ങുമെന്നാണ്ഫ്ളോറിഡ യൂണിവേഴ്‌സിറ്റിയുടെ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സെന്റര് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ക്വാന്റ്റിറ്റീവ് ഇന്‍ഫെക്ഷിയസ് ഡിസീസ് വിഭാഗത്തിലെ പ്രൊഫസര്‍ കൂടിയായ ഇറ ലോഗിനിയുടെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവിടെ നടത്തിവരുന്ന കോവിഡ്19 മോഡലിംഗിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്ഈ മുന്നറിയിപ്പ്.

അതെ സമയം മോഡലിങ്ങിന്റെ ആധികാരികത അത്ര കൃത്യതമായി പറയാനാകില്ലെങ്കിലുംലഭ്യമായ ഡാറ്റ ഉപയോഗിച്ച്നടത്തിയ പഠന റിപ്പോര്‍ട്ടിനെ 100 ശതമാനം ശരി വയ്ക്കുകയാണ് രാജ്യത്തെ മറ്റു രണ്ടു പ്രമുഖ എപ്പിഡിമിയോളജിസ്റ്റുകള്‍.ലോഗിനിയുടെ നിഗമനപ്രകാരം മൂന്നാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ മരണ സംഖ്യ മൂര്‍ദ്ധന്യത്തില്‍ എത്തുമെന്നിരിക്കെ രണ്ടു സാധ്യതകളാണ്അദ്ധേഹം കാണുന്നത്. ഒന്നുകില്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഹോസ്പിറ്റലുകള്‍ക്കു താങ്ങാന്‍ പറ്റാത്തത്ര അത്യാസന്ന രോഗികള്‍ ഉണ്ടാകും. രണ്ടാമത്തെ നിഗമനം മൂന്നാഴ്ചയ്ക്കകം മരണ സംഖ്യയുടെ തോത് പൂര്‍ണതയില്‍ എത്തുമെന്നതിനാല്‍ പ്രസിഡണ്ട് ട്രമ്പിന്റെ ആഗ്രഹം പോലെ നമ്മുടെ ബിസിനെസ്സ് രംഗം ഉണര്‍ന്നേക്കാം. കാരണം ഇതിനകം ഭൂരിഭാഗം പേര്‍ക്കും വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിക്കുകയും പ്രായമേറിയ രോഗികള്‍ മരണത്തിനു കീഴടങ്ങുന്ന സ്ഥിതിയും സംജാതമാകും. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ നിലവില്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഷെല്‍ട്ടറുകളും ഇപ്പോഴത്തെ മറ്റു തയാറെടുപ്പുകളും നല്ലൊരു ശതമാനം പേരെ മരണക്കെണിയില്‍ നിന്ന് കരകയറ്റുമെങ്കിലും വലിയൊരു വിഭാഗത്തിന് മരണത്തിനു കീഴടങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

അമേരിക്കയില്‍ വൈറസ് വ്യാപനം ആരംഭിച്ചത് മൂന്നാഴ്ച മുന്‍പാണ്. ആദ്യം ചൈനയിലുംപിന്നീട് ഇറ്റലിയിലും വൈറസ് വ്യാപനം മൂര്‍ദ്ധ്യത്തില്‍ എത്തിയത് മൂന്നാമത്തെ ആഴ്ച്ച മുതലാണ്. ചൈനയില്‍ നവംബര്‍ അവസാനം ആരംഭിച്ച വൈറസ് വ്യാപനം വുഹാനില്‍ മൊത്തം പടര്‍ന്നപ്പോഴാണ് ഈ വൈറസിനെക്കുറിച്ചു ലോകമറിയുന്നത്. രണ്ടു മാസത്തിനുള്ളില്‍ ജനുവരിയോടെ അവിടെ മരണം സംഖ്യ കുത്തനെ ഉയര്‍ന്നു. സംഗതിയുടെ ഗൗരവം മനസിലാക്കിയ ചൈന വുഹാന്‍ മൊത്തത്തില്‍ അടച്ചുകൊണ്ടും വൈറസ് ബാധ തടയാന്‍ പൊതു വീഥികളില്‍ മരുന്ന് തളിക്കല്‍ തുടങ്ങിയ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ച്ചയായി 48 മണിക്കൂര്‍ വരെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ ജോലി ചെയ്താണ് ചൈനയില്‍ ആതുര ശുശ്രൂഷ നടത്തിയത്. അതുകൊണ്ടു ഫെബ്രുവരി മാസം അവസാനത്തോടെ അവര്‍ കൊറോണയെ പിടിച്ചു കെട്ടി.

കൊറോണ വൈറസ് കാട്ടുതീപോലെഇറ്റലിയില്‍പടര്‍ന്നു പന്തലിക്കാന്‍ കാരണം സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനാസ്ഥയും അഹങ്കാരവുമാണെന്നു പറയാതെ വയ്യ. മൂന്നാമത്തെ ആഴ്ച മുതലാണ് മരണ സംഖ്യ റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്നത്. പിന്നീട് മൂന്നാഴ്ച പിന്നിട്ടപ്പോള്‍ ഇറ്റലിയില്‍ മരണ സംഖ്യ കുറഞ്ഞ വരുന്ന ട്രെന്‍ഡാണ് കണ്ടു വരുന്നത്, കഴിഞ്ഞ ഒരാഴ്ചത്തെ മരണ സംഖ്യയുടെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ഇതു ശരിയാണെന്നു മനസിലാക്കാം. അതുപോലെ തന്നെ സ്‌പെയിന്‍ ഇപ്പോള്‍ ഇറ്റലിക്കുണ്ടായ അതേ പാതയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് . രണ്ടാഴ്ച്ച മുന്‍പ്ദിവസേന 100ല്‍ പരം മരണ നിരക്ക് എന്നത് കഴിഞ്ഞ ഒരാഴ്ചയായി അതി വേഗം കുതിച്ചുയര്‍ന്നു . ഇന്ന് സ്‌പെയിനില്‍ 600-ല്പരം പേര് മരിച്ചു. ഇറ്റലിക്കു പിന്നില്‍ സ്‌പെയിന്‍ ആണ് മരണ നിരക്കില്‍ മുന്‍പില്‍. സ്‌പെയിനിലെ മരണ നിരക്ക് രണ്ടാഴ്ചക്കകം ഇനിയും കൂടി ഇറ്റലിയെ മറികടന്നാലും അതിശയിക്കാനില്ല.

ഇറ്റലിയില്‍ മരണ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്‌പെയിനില്‍ ഓരോ ദിവസവും മരണ സംഖ്യ വര്‍ധിച്ചു വരികയാണ്. കൊറോണ അതിര്‍ത്തികടന്നു തങ്ങളുടെ രാജ്യത്ത് എത്തുകയില്ലെന്നു കരുതി പാര്‍ട്ടികളും ഒത്തുചേരലുകളുമായി ആടിത്തിമിര്‍ത്ത ഇറ്റലിക്കാരെകൊറോണ വൈറസ് കാര്‍ന്നു തിന്നാന്‍ തുടങ്ങിയപ്പോഴാണ് അവിടുത്തെ യുവാക്കളുള്‍പ്പെടെ ഉള്ളവര്‍ സംഗതിയുടെ ഗൗരവം മനസിലാക്കിയത്. ദൈവത്തെ തള്ളിപ്പറഞ്ഞു ദൈവ ദോഷം പ്രസംഗിച്ചവര്‍ വരെ ഇപ്പോള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ മരണത്തെ മുഖാമുഖം കണ്ടു പ്രാത്ഥനയിലും ഏകാന്തതയിലും കഴിയുകയാണ്.ഏതാണ്ട് 16 മില്യണ്‍ ജനങ്ങളാണ് ഇറ്റലിയിലുള്ളത്.

മരണ സംഖ്യ 1100 ലേക്കടുക്കുന്ന അമേരിക്കയുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിദിനം രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് ഇപ്പോള്‍ 81,000 പേരിലേക്ക് വരെ രോഗബാധ എത്തിക്കഴിഞ്ഞു. മൂന്ന് ദിവസം മുന്‍പ് സി.ഡി.സി.ക്കുലോഗിനി നല്‍കിയ മുന്നറിയിപ്പ് ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ അമേരിക്കയില്‍ സംഭവിച്ചുകൊണ്ടിക്കുന്നത്.ലോഗിനിയുടെ വിലയിരുത്തല്‍ ശരിവച്ചുകൊണ്ട് മറ്റൊരു പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് വാന്‍ഡര്‍ബില്റ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഡോ. വില്യം ഷാഫ്നറും രംഗത്തെത്തി.

മൂന്നാഴ്ചയിലേറെക്കാലം വൈറസ് രോഗബാധയുടെ തീവ്രത ഭയനാകമായിരിക്കുമെന്നാണ് സി.എന്‍.എന്നിന് അയച്ച സന്ദേശത്തില്‍അദ്ദേഹം സൂചിപ്പിച്ചത്. സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഒരു വിഭാഗത്തെ സ്വാതന്ത്രമാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹംആഴ്ചകള്‍ക്കകം കാലാവസ്ഥയില്‍ വരുന്ന വ്യതിയാനവും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും വഴിഈ മഹാമാരിയുടെ ഗ്രാഫ് താഴേക്ക് വന്നേക്കാമെന്നുംപ്രത്യാശ പ്രകടിപ്പിച്ചു. ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയും ഒരു മാസത്തിനകം അമേരിക്കയിലുമുണ്ടായേക്കാമെന്നും അതിനായി കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്ത്ത് വിഭാഗത്തിലെ പ്രഫസറും പ്രമുഖ എപ്പിഡിമിയോളജിസ്റ്റുമായ ഡോ. അര്‍നോള്‍ഡ് മോണ്ടോയുംലോഗിനി യുടെ പഠന റിപ്പോര്‍ട്ടുകളെ ശരി വയ്ക്കുന്നു
അതെ സമയം ദി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീനിക്ക് ആന്‍ഡ് ട്രോപ്പിക്കല്‍ ഡിസീസിലെ പ്രൊഫസര്‍ ഡോ. സ്റ്റെഫാന്‍ ഫ്‌ലാഷെയുടെ അഭിപ്രായത്തില്‍ മൂന്നാഴ്ച്ചക്കകം രോഗ വ്യാപനം മൂര്‍ദ്ധന്യത്തിലാകുമോ മരണ സംഖ്യ ഉയരുമോ എന്നത്പ്രവചനാതീതമാണ്. ഒരു പക്ഷെ ചൈനയിലുംകൊറിയയിലും സംഭവിച്ചതുപോലെ രോഗത്തിന്റെ വ്യാപനം നിയന്ത്രിച്ചുകൊണ്ടു ഗ്രാഫ് റിവേഴ്സ് ചെയ്യാനും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ കൊറോണ വൈറസ് ബാധയെ ഔദ്യോഗികമായി ലോക മഹാമാരിയായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്. ഒ.) ഇന്നലെ പ്രഖ്യാപിച്ചു.

അമേരിക്കയിലെ മുഴുവന്‍ ജനങ്ങളും ഹോംക്വാന്റ്റൈന്‍ ചെയ്യേണ്ട സമയമാണ് അടുത്ത മൂന്നു ആഴ്ചകള്‍ എന്നാണ്ഈ വിദഗ്ധര്‍ നല്‍കുന്ന സൂചന. രാജ്യത്തെ വൈറസ് വിമുക്തമാക്കുക എന്നത്ഓരോ പൗരന്റെയും കര്‍ത്തവ്യമാണ്. ഉത്തരവാദിത്വമുള്ള പൗരന്മാരായി വീടുകളില്‍കഴിയുക. സോപ്പ് ഉപഗോഗിച്ചു കൈ കഴുകുക, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചേ മതിയാകൂ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക