Image

കൊറോണ വ്യാപനത്തില്‍ അമേരിക്ക ഒന്നാമത്; ന്യു യോര്‍ക്കില്‍ മരണം 387 (റൗണ്ട് അപ്പ്)

Published on 26 March, 2020
കൊറോണ വ്യാപനത്തില്‍ അമേരിക്ക ഒന്നാമത്; ന്യു യോര്‍ക്കില്‍ മരണം 387 (റൗണ്ട് അപ്പ്)
കൊറോണ വ്യാപനത്തില്‍ അമേരിക്ക ഒന്നാമതെത്തി. വ്യാഴാഴ്ച ഉച്ച വരെ അമേരിക്കയില്‍ 81,864 പേര്‍ക്കു രോഗം കണ്ടെത്തി. 1,173 പേര്‍ മരിച്ചു. ചൈനയില്‍ ഇതു വരെ 81,285 മാത്രം. ചൈനയില്‍ പുതിയ കേസുകള്‍ ഇല്ലാത്തപ്പോള്‍ അമേരിക്കയില്‍ ഓരോ നിമിഷവും രോഗബാധിതരുടെ ഏണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ലോകമകെ 523,163 പേര്‍ക്കാണു രോഗം.

രോഗം ഭീതിജനകമായി വ്യാപിക്കുന്ന ന്യു യോര്‍ക്ക് സ്റ്റേറ്റില്‍24 മണിക്കൂറില്‍ 100 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 385 ആയതായി ഗവര്‍ണര്‍ ആന്‍ഡ്രു കുവോമോ അറിയിച്ചു. ന്യു യോര്‍ക്ക് സിറ്റിയില്‍ 3700 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 22,000 കടന്നു. അവരില്‍ പകുതിയിലേറെ ചെറുപ്പക്കാരാണ്.

സിറ്റിയില്‍ മാത്രം 281 പേര്‍മരിച്ചു. സിറ്റിയില്‍ മരിച്ചവരില്‍ കൂടുതലും പ്രായമുള്ളവരും രോഗങ്ങളുള്ളവരുമാണ്.18-നും 44-നും മധ്യേ പ്രായമുള്ള 15 പേര്‍ മാത്രമേ മരിച്ചിട്ടുള്ളു. 17 വയസില്‍ താഴെയുള്ള ആരും മരിച്ചിട്ടില്ല. അതേ സമയം ലോങ്ങ് ഐലന്‍ഡില്‍ മൂന്നു മാസം പ്രായമായ കുഞ്ഞിനും വൈറസ് ബാധ കണ്ടെത്തി

മുന്‍ ദിവസങ്ങളേക്കാള്‍രോഗബാധിതരുടെ വര്‍ദ്ധനവില്‍നേരിയ കുറവ് ഉണ്ടെന്നത് പ്രതീക്ഷയുണര്‍ത്തുന്നു.

രോഗബാധിതരും മരിച്ചവരും (ബ്രാക്കറ്റില്‍)

ന്യൂയോര്‍ക്ക് 37,258 (387)
ന്യൂജേഴ്സി 6,876 (81)
കാലിഫോര്‍ണിയ 3,786 (78)
മിഷിഗണ്‍ 2,877 (62)
വാഷിംഗ്ടണ്‍ 2,649 (134)
ഇല്ലിനോയിസ് 2,538 (26)
മസാച്ചുസെറ്റ്‌സ് 2,417 (25)
ഫ്‌ലോറിഡ 2,349 (27)
ലൂസിയാന 2,305 (83)
പെന്‍സില്‍വാനിയ 1,690 (16)

ന്യു യോര്‍ക്ക് സിറ്റിയിലുള്ളവര്‍ മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത് തടയാന്‍ താലപര്യമില്ലെന്നു കുവോമോ വ്യക്തമാക്കി.

നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ന്യു യോര്‍ക്ക് സബ് വേ സിസ്റ്റത്തില്‍ കണ്ടക്ടറായ പീറ്റര്‍ പെട്രാസി (49) രോഗത്തിനിരയായി. ഇതു വരെ 52 ട്രാന്‍സിറ്റ് ജോലിക്കാര്‍ക്കാണു രോഗം കണ്ടെത്തിയത്.

ന്യു യോര്‍ക്ക് സിറ്റിയിലെ ഹോസ്പിറ്റലുകളിലെ നഴ്‌സുമാര്‍ക്ക് ആവശ്യത്തിനു മാസ്‌കും ഗൗണും ഉണ്ടെന്ന ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമൊയുടെ അവകാശവാദം ശരിയല്ലെന്നു നഴ്‌സസ് യൂണിയന്‍ വ്യക്തമാക്കി. ഇപ്പോഴും അവ ആവശ്യത്തിനു ലഭ്യമല്ല.

അതേ സമയം രോഗികള്‍ കൂടുന്നതിനാല്‍ സിറ്റി ഹോസ്പിറ്റലുകളില്‍ വെന്റിലേറ്ററിനും ക്ഷാമമായി.

വീട്ടിലിരുന്ന് 15 മിനിട്ടു കൊണ്ട് കൊറോണ ബാധ അറിയാനുള്ള ടെസ്റ്റ് ദിവസങ്ങള്‍ക്കകം ലഭ്യമാവുമെന്ന് ബ്രിട്ടീഷ് വിദഗ്ദര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക