Image

അന്നമ്മ പോളിന്റെ സംസ്കാരം ശനിയാഴ്ച ഡാളസ്സിൽ

Published on 26 March, 2020
അന്നമ്മ പോളിന്റെ സംസ്കാരം ശനിയാഴ്ച ഡാളസ്സിൽ
ഡാളസ്സ് : വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായ അന്നമ്മ പോളിന്റെ (71) സംസ്കാര ശുശ്രൂഷകൾ 27 വെള്ളിയാഴ്ച 6.30 മുതൽ 8 വരെയും സംസ്കാരം 28 ന് ശനിയാഴ്ച 4 മണിക്കും നടത്തപ്പെടും. 

കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ കാരണം ഭൗതീക ശരീരം 10 പേരിൽ കൂടാെതെയുള്ള കുടുംബാഗങ്ങൾക്ക് മാത്രമേ കാണുവാൻ അനുവാദമുണ്ടാകുകയുള്ളു. 

എല്ലാവർക്കും കാണുന്നതിനായി വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും ശുശ്രൂഷകൾ  തത്സമയ-സ്ട്രീമിംഗ് മുഖാന്തിരം http://www.provisiontv.in എന്ന ഓൺലൈനിൽ ഉണ്ടായിരിക്കും.

മനയത്തുമാലിയിൽ കുടുംബാഗമാണ് പരേത. മക്കൾ: മനോജ് , റൂബി, മരുമക്കൾ: ബെറ്റ്സി , അബു

വിലാസം : Bluebonnet Hills Funeral Home & Bluebonnet Hills Memorial Park, 5725 Colleyville Blvd, Colleyville, TX

വാർത്ത: നിബു വെള്ളവന്താനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക