Image

മതനേതാക്കന്മാരെ മൗനം വെടിയുക(ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 27 March, 2020
മതനേതാക്കന്മാരെ മൗനം വെടിയുക(ചാരുമൂട് ജോസ്)
കാണാമറയത്ത്   അദൃശ്യശക്തി അണുരൂപത്തില്‍ ലോകജനതയെ ഒന്നടങ്കം കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഭയാനകമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ലോകനേതാക്കള്‍, ഭരണാധികാരികള്‍ അഹോരാത്രം ശ്രദ്ധയോടെ അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍- മതനേതാക്കള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന സംശയം വിശ്വാസികള്‍ ചോദിക്കുന്നു.

നമ്മുടെ രാജ്യം പ്രത്യേകിച്ചു നമ്മുടെ കൊച്ചു കേരളം ഈ പകര്‍ച്ചവ്യാധിയെ പിടിച്ചുകെട്ടാന്‍ അവസരത്തിന് അനുസരിച്ച് ഉയര്‍ന്നു ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ അപ്രഖ്യാപിത ലോക്കൗട്ടു നേരത്തെ എടുത്തു ഒളിവിലായി എന്തായിരുന്നു ബഹളം, പള്ളിപിടിക്കല്‍, ശവം തടഞ്ഞു വക്കല്‍ പട്ടക്കാരും മെത്രാന്മാരും വവ്വാലുകളെപ്പോലെ മതിലുകളിലും ഗേറ്റുകളിലും കല്ലറകളിലും അള്ളിപ്പിടിച്ചു പോലീസിനെ തടയുന്ന കാഴ്ചകള്‍ ജനവും ദൈവവും കണ്ടു മടുത്തു കാണും. ഇപ്പോള്‍ ആര്‍ക്കും പള്ളി പിടിക്കണ്ട. മരണാന്തര ചടങ്ങു നടത്തണ്ട. മൃതശരീരം കാണുകപോലും വേണ്ട. മഹാമാരി പ്രളയം ഇതൊക്കെ വരും കടന്നു പോകും വീണ്ടും കലാപരിപാടികള്‍ ആരംഭിക്കാം എന്ന ചിന്തകള്‍ വെടിഞ്ഞു ഇപ്പോള്‍ സര്‍ക്കാരിനെ സഹായിക്കാന്‍ മുമ്പോട്ടു വരികയാണ് വേണ്ടത്. ഒറ്റക്കു വീടുകളില്‍ കഴിയുന്ന സഹായം വേണ്ടവര്‍ക്കു സാമ്പത്തികമായും, ഭൗതീകവുമായ ഒരു പാടു കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ സഭാ നേതൃത്വം മുമ്പോട്ടു വരണം. വിശ്വാസികളുടെ പണം ചൂഷണം ചെയ്തു അരമനകളിലും പള്ളികളിലും ശേഖരിച്ചു വച്ചിരിക്കുന്നതില്‍ ഒരു ഭാഗം എടുത്തു കഷ്ടമനുഭവിക്കുന്നവരെ സഹായിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അന്തവിശ്വാസങ്ങള്‍ ഉപേക്ഷിച്ച് ക്ഷേത്രങ്ങളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്വര്‍ണ്ണശേഖരങ്ങള്‍ പുറത്തെടുത്ത് തരിപ്പണമായിരിക്കുന്ന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണം. ഒരു ദൈവവും കോപിക്കില്ല ഒരു രാജാവും ഒരു ദൈവവും ഇതുവരെ ഈ മഹാവ്യാധിയെ തടയാനെത്തിയില്ല മറിച്ച് നാട്ടിലെ നല്ലവരായ സന്നദ്ധ സേവകര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കാണാതെ പോകരുത്. രോഗശാന്തി പ്രവര്‍ത്തകരും ആള്‍ ദൈവങ്ങളും എല്ലാം ഒളിവിലാണ് ഇനിയും രോഗശാന്തിയുടെ പേരില്‍ പൊതുനിരത്തിലെറക്കാന്‍ അല്പം ഭയപ്പെടും പൊതുജനങ്ങള്‍ ഒന്നും മറക്കുകയില്ല. ജനങ്ങളെ കൊള്ളയടിച്ച്, ദൈവത്തിന്റെ പേരില്‍ കൂട്ടിവച്ചിരിക്കുന്നതില്‍ ഒരു പങ്ക് ഇപ്പോള്‍ നിങ്ങള്‍ പാവങ്ങളെ സഹായിക്കുവാന്‍ സര്‍ക്കാരിനെ ഏല്‍പിക്കുക. ജീവന്‍ നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ അധികാരികള്‍ നടത്തുന്ന പ്രവര്‍ത്തികളില്‍ പങ്കാളികളാകുക. ദയവു ചെയ്ത് ഇനിയെങ്കിലും മത്സരിച്ചു കോടികള്‍ മുടക്കി വലിയ പള്ളികള്‍ പണിയാതിരിക്കുക. ആരാധനാലയം ഉള്ളത് നിലനിര്‍ത്താന്‍ ശ്രമിക്കുക. യൂറോപ്പിലെ അവസ്ഥ കണക്കിലെടുക്കുക. 100 പേര്‍ക്ക് ഒരു വലിയ ആരാധനാലയം വീതം ഉള്ളതില്‍ 80 ശതമാനവും ഭവനരഹിതര്‍ കൈയ്യടിക്കിയിരിക്കുകയാണ് ഇന്നു മനുഷ്യനെ സഹായിക്കുക അദൃശ്യ ശക്തിയായ ദൈവത്തിന്‍ നിങ്ങളുടെ സാമ്പത്തിക സഹായം ആവശ്യമില്ല. കാണുന്ന സഹോദരനെ ഇന്ന് സഹായിക്കുക. ഇതാകുന്നു സുവര്‍ണ്ണാവസരം.

ശുചിത്വം പാലിക്കുക. അകലം പാലിക്കു.
Stay Safe. God Bless Us All.

മതനേതാക്കന്മാരെ മൗനം വെടിയുക(ചാരുമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക