Image

ന്യൂയോർക്ക് തെരുവുകളിൽ കഴിയുന്ന ഭവനരഹിതർക്ക് സഹായഹസ്തവുമായി ഇന്ത്യനമേരിക്കൻ ഇരട്ട സഹോദരിമാർ

പി.പി.ചെറിയാൻ Published on 27 March, 2020
ന്യൂയോർക്ക് തെരുവുകളിൽ കഴിയുന്ന ഭവനരഹിതർക്ക് സഹായഹസ്തവുമായി ഇന്ത്യനമേരിക്കൻ ഇരട്ട സഹോദരിമാർ
ന്യുയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വ്യാപകമായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ തെരുവോരങ്ങളില്‍ ഭവനരഹിതരായി കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഇന്ത്യന്‍ അമേരിക്കന്‍ ഇരട്ട സഹോദരിമാര്‍ രംഗത്തെത്തിയത് പ്രശംസ പിടിച്ചുപറ്റി. ഭവനരഹിതരുടെ ആവശ്യങ്ങള്‍ തങ്ങളാല്‍ ആവുംവിധം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഗാരേജ് സെയ്ല്‍ നടത്തി പണം സംമ്പാദിക്കാന്‍ മുമ്പോട്ടുവന്നത് ഇരട്ട സഹോദരിമാരായ റിനി, റഹ എന്നിവരാണ്.

ഞങ്ങള്‍ക്ക് തലചായിക്കാന്‍ ഒരു വീടും മേശപുറത്ത് ഭക്ഷണവും ധരിക്കുന്നതിന് വസ്ത്രവും ലഭിക്കുമ്പോള്‍ ഇതൊന്നും ലഭിക്കുവാനില്ലാത്ത ഭവനരഹിതര്‍ക്ക് വസ്ത്രവും ഭക്ഷണവും കൊറോണ വൈറസില്‍ നിന്നും രക്ഷപ്പെടുന്നതിന് ഹാന്റ് സാനിറ്റൈയ്‌സറും വാങ്ങുന്നതിന് ഇവര്‍ കണ്ടെത്തിയത് പഴയ വസ്ത്രങ്ങള്‍, ഷൂസ്, പുസ്തകങ്ങള്‍, ബാഗുകള്‍, സോക്‌സ്, കോട്ടുകള്‍ എന്നിവ ശേഖരിച്ചു ഗാരേജ് സെയ്ലിലൂടെ വിറ്റ് പണമുണ്ടാക്കുക എന്ന മാര്‍ഗമാണ്.
ന്യുയോര്‍ക്ക് സബ്വെകളിലും പാര്‍ക്കുകളിലും അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിന് ആരും മുന്നോട്ടുവരുന്നില്ല. എല്ലാവരും അവരവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണം മാത്രമാണ് ആഗ്രഹിക്കുന്നത്.
'ടെലിവിഷനിലൂടെ ആഗോളതലത്തില്‍ കോവിഡ് -19 മൂലം മരിച്ചു വീഴുന്നതു ഞങ്ങള്‍ ടെലിവിഷനില്‍ കാണുന്നു. അവരിലൊരാള്‍ നാം ആയിരിക്കുമോ എന്ന് പറയാനാകില്ല'- വിങ്ങ്‌സ് ഓഫ് ഹോപ് എന്ന സംഘടനയുടെ സഹസ്ഥാപകരായ ഇരട്ട സഹോദരിമാര്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഇരുവരുടേയും ജന്മദിനത്തിന് ലഭിച്ച സമാഹരിച്ച 150,000 ഡോളര്‍ പുകവലിക്ക് അടിമകളായ യുവജനതയെ ചികിത്സിക്കുന്ന സെന്റ് ജൂഡ് ആശുപത്രിക്കു കൈമാറിയതായി ഇവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക