Image

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ 12-മത് ഡിബേറ്റ് അനിശ്ചിതത്വത്തില്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 March, 2020
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ 12-മത് ഡിബേറ്റ് അനിശ്ചിതത്വത്തില്‍- (ഏബ്രഹാം തോമസ്)
യു.എസ്. പ്രസിഡന്റ് പദത്തിലേയ്ക്ക് മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ പന്ത്രണ്ട് പബ്ലിക് ഡിബേറ്റുകളില്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം നാഷ്ണല്‍ കമ്മിറ്റി അറിയിച്ചിരുന്നു. അതനുസരിച്ച് വളരെ വിപുലമായ ആസൂത്രണവും സജ്ജീകരണങ്ങളുമാണ് നടത്തിയിരുന്നത്.

പത്ത് ഡിബേറ്റുകളുകള്‍ വ്യത്യസ്ത വേദികളില്‍ ലൈവ് ഓഡിയന്‍സിന് മുമ്പില്‍ നടന്നു. 11-മത് ഡിബേറ്റ് ഓഡിയന്‍സിന് മുമ്പില്‍ നടന്നു. 11-മത് ഡിബേറ്റ് മാര്‍ച്ച് 15ന് വാഷിംഗ്ടണ്‍ ഡിസിയിലെ സിഎന്‍എന്‍ സ്റ്റുഡിയോവിലേയ്ക്ക് കൊറോണ വൈറസിന്റെ ഭീതിയില്‍ മാറ്റിയാണ് നടത്തിയത്. സ്വയം പിന്‍വാങ്ങിയവരോ യോഗ്യതകള്‍ പാലിക്കുവാന്‍ കഴിയാത്തവരോ ആയ സ്ഥാനാര്‍്തഥികള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ മത്സരരംഗത്ത് ശേഷിക്കുന്നത് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സുമാണ്. അടുത്ത, പന്ത്രണ്ടാമത് ഡിബേറ്റിന്റെ കാര്യത്തില്‍ തികഞ്ഞ അവക്യതയാണുള്ളത്. കൊറോണ വൈറസ് സാംക്രമിക രോഗത്തിന്റെ പശ്ചാത്തലത്തില്‍ നോമിനേറ്റിംഗ് പ്രോംസസ് ഒരു ഹോള്‍ഡിംഗ് പാറ്റേണിലാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വക്താവ് പറഞ്ഞു.

ടിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ബൈഡനോ സാന്‍ഡേഴ്‌സോ അടുത്ത ഡിബേറ്റിനെകുറിച്ച് വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. സ്ഥാനാര്‍്തഥികളുടെ ഉപദേശകര്‍ ഇനി ഒരു ഡിബേറ്റ് ഉണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നു. ഡിഎന്‍സിയുടെ പ്രധാന ഡിബേറ്റ് സംഘാടകരില്‍ ഒരാളായ ഷോചില്‍ഹിനോഹോസ അടുത്ത ഡിബേറ്റിന് പാര്‍ട്ടി ഒരു തീയതിയോ വേദിയോ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് പാര്‍ട്ടണറെയോ തീരുമാനിച്ചിട്ടില്ലെന്നറിയിച്ചു. ഞങ്ങള്‍ സംഗതികള്‍ ഓരോ ദിവസവും വിലയിരുത്തുകയാണെന്ന് കൂട്ടിചേര്‍ത്തു.

പ്രധാനമായും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഓര്‍ഡറുകളാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഡിബേറ്റില്‍ സദസ്യര്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കുകയും ചെയ്തു. അടുത്ത ഡിബേറ്റ് ഒരു കിഴക്കന്‍ തീരദേശ നഗരത്തിലാണ് ഉദ്ദേശിച്ചിരുന്നത്. ഇത് ഏപ്രില്‍ 28ന് ന്യൂയോര്‍ക്കിലെ പ്രൈമറിക്ക് മുമ്പാണ് പദ്ധതി ഇട്ടിരിക്കുന്നത്. മെരിലാന്‍ഡ്, റോഡ്‌ഐലന്റ്, കണക്ടിക്കട്ട് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ന്യൂജേഴ്‌സിക്കൊപ്പം ജൂണ്‍ 2ന് പ്രൈമറികള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിബേറ്റിലെ പോലെ ഇനിയൊരു ഡിബേറ്റ് നടന്നാല്‍ ബൈഡനും സാന്‍ഡേഴ്‌സും മാത്രമാവും വേദിയില്‍ ഉണ്ടാവുക.

തനിക്കൊപ്പം ഒരു സ്ത്രീ വൈസ് പ്രസിഡന്റ് സ്ഥാനാര്‍്തഥിയായി ഉണ്ടാകുന്നത് സജീവ പരിഗണനയിലാണ് എന്ന ബൈഡന്റെ പ്രസ്താവന ധാരാളം സ്ത്രീ നേതാക്കള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാന്‍ കാരണമായി. കേറ്റ് ബെഡിംഗ്ഫീല്‍ഡ്, അനിത ഡണ്‍, സൈമോണ്‍ സാന്‍ഡേഴ്‌സ്, ലിലി ആഡംസ്, ജെന്‍ ഒമല്ലേ ഡില്ലന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.

കഴിഞ്ഞ വര്‍ഷം ബൈഡന്‍ മത്സരരംഗത്തെത്തിയപ്പോള്‍ ചില സ്ത്രീകള്‍ തങ്ങള്‍ ആവശ്യപ്പെടാതെ ബൈഡന്‍ തങ്ങളോട് കാട്ടുന്ന 'സ്‌നേഹവാത്സല്യങ്ങള്‍' തങ്ങള്‍ക്ക് അസുഖകരമായി തോന്നിയിട്ടുണ്ട് എന്നൊരു ആരോപണം ഉന്നയിച്ചു. ഇതിന് മറുപടിയായി ഉടനെ തന്നെ ബൈഡന്‍ സ്വയം റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ പ്രചരിപ്പിച്ചു. തുടര്‍ന്ന് തന്റെ പ്രചരണ സംഘത്തില്‍ പ്രധാന പദവികളില്‍ നിയമിക്കുകയും ഇക്കാര്യം ഡിബേറ്റുകളില്‍ എടുത്തു പറയുകയും ചെയ്തു.
അയോവ പ്രൈമറിയില്‍ നാലാം സ്ഥാനത്തെത്തിയപ്പോഴാണ് പ്രചരണ സംഘത്തിന്റെ ചുക്കാന്‍ ഡണിന്റെ കൈകളില്‍ ഏല്‍പിച്ചത്. സാന്‍ഡേഴ്‌സ് പ്രചരണ വിഭാഗത്തില്‍ ഏറ്റവുമധികം അധികാര കേന്ദ്രീകരണം ഉള്ള കറുത്ത വര്‍ഗക്കാരിയായാണ്  അറിയപ്പെടുന്നത്. ഡില്ലനെ ബൈഡന്‍ തന്റെ സ്ഥിരം മാനേജരായി നിയമിച്ചു. ഈ ടീമാണ് ബൈഡന്റെ പ്രചരണപരിപാടികള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്.

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ 12-മത് ഡിബേറ്റ് അനിശ്ചിതത്വത്തില്‍- (ഏബ്രഹാം തോമസ്)
Join WhatsApp News
JACOB 2020-03-29 17:29:15
Sanders is still in the race, just case Joe Biden becomes incapacitated before the election. Biden is becoming more and more incoherent and irrelevant. Not presidential material.
Tom Tom 2020-03-29 16:02:30
Biden is doing everything possible ,including the female VP , to get defeated. He should discuss his economic agenda for post- Corona America, World. For Trump, 2020 re-election is a piece of cake .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക