Image

ഒക്കലഹോമയില്‍ മദ്യ വിതരണത്തിന് ഏപ്രില്‍ 17 വരെ അനുമതി

പി പി ചെറിയാന്‍ Published on 27 March, 2020
ഒക്കലഹോമയില്‍ മദ്യ വിതരണത്തിന് ഏപ്രില്‍ 17 വരെ അനുമതി
ഒക്കലഹോമ:
 കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുകയും സ്‌കൂളുകളും സിനിമാ ശാലകളും പൊതുസ്ഥലങ്ങളിലെ കൂടി വരവുകള്‍ നിര്‍ത്തി വെക്കുകയും ചെയ്തിട്ടും മദ്യ വിതരണത്തിന് ഏപ്രില്‍ 17 വരെ അനുമതി നല്‍കി. ആല്‍ക്കഹോളില്‍ ബിവറേജ് ലോസ് എന്‍ഫോഴ്‌സ്‌മെന്റ് (ABLE) ഉത്തരവിട്ടു. മാര്‍ച്ച് 25 നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.

ഒക്കലഹോമ ഏബില്‍ കമ്മീഷന്‍ ലൈസെന്‍സുള്ള മദ്യഷാപ്പ് ഉടമകള്‍ക്ക് ഇരുപത്തിരണ്ട് വയസിനു മുകളിലുള്ളവര്‍ക്ക് ആല്‍ക്കഹോളിക് ബിവറേജസ്, ബിയര്‍, വൈന്‍, ലിക്വര്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. സീല്‍ പൊട്ടിക്കാത്തവ മാത്രമേ വിതരണം ചെയ്യാവൂ എന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
മറ്റു പല ബിസിനസ്സുകളും തകര്‍ച്ചയെ നേരിടുമ്പോള്‍ മദ്യ വിതരണത്തിന് അനുമതി ലഭിച്ചതില്‍ മദ്യ ഷാപ്പ് ഉടമകള്‍ തൃപ്തരാണ്. വിതരണം ഉടനെ ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. മദ്യം ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഉടമകള്‍ അറിയിച്ചു.

ഏപ്രില്‍ 17ന് മുമ്പ് കമ്മീഷന്‍ വീണ്ടും യോഗം ചേര്‍ന്നു തിയതി വീണ്ടും നീട്ടണമോ എന്നും തീരുമാനിക്കും. സംസ്ഥാനത്ത് സ്റ്റെ അറ്റ് ഹോം ഉത്തരവ് നിലവില്‍ ഉള്ളതിനാല്‍ മദ്യം ഉപയോഗിക്കുന്നവര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തൊഴിലില്ലാതെ വീട്ടില്‍ കഴിയുന്നവര്‍ക്ക് സുലഭമായി മദ്യം ലഭിക്കുമെന്നത് ഒരു വിഭാഗം ആളുകളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക