വാഷിംഗ്ടണ്‍, ഡി.സി: അമേരിക്കയിലേക്കു അടിയന്തരമായി ഡോക്ടര്‍മാരടക്കമുള്ള മെഡിക്കല്‍ വിദഗ്ദരെ റിക്രൂട്ട് ചെയ്യുന്നു.
ജോലി ചെയ്യാനുള്ള വിസ (എച്ച്), എക്സ്ചേഞ്ച് വിസ (ജെ) എന്നിവയിലൊന്ന് അവര്‍ക്ക് നല്‍കും. കോവിഡ്-19 മായി ബന്ധപ്പെട്ട രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ ഗണന ലഭിക്കും.
സമീപത്തെ അമേരിക്കന്‍ എംബസി, കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.