Image

ഭാവുക്ക് വര്‍ഗീസ്, 60, ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 27 March, 2020
ഭാവുക്ക് വര്‍ഗീസ്, 60, ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരൂന്ന ഭാവുക്ക് വര്‍ഗീസ് (വി.എ. ഭാവുക്ക്-60) ന്യു യോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി.

ഹിറ്റാച്ചിയില്‍ സീനിയര്‍ എഞ്ചിനിയറായിരുന്നു. കുറച്ച് നാളായി കാന്‍സറുമായി പോരാട്ടത്തിലായിരുന്നു.

ഒട്ടേറെ പേരുടെ ജീവിതത്തെ സ്വാധീനിക്കുകയും തുണയാവുകയും ചെയ്ത ഭാവുക്ക് ക്വീന്‍സ്-ലോംഗ് ഐലന്‍ഡ് ഭാഗത്ത് സീറോ മലബാര്‍ ദേവാലയം സ്ഥാപിക്കുന്നതിനും പള്ളി വാങ്ങുന്നതിനും മുന്‍ കൈ എടുത്തു. ലോംഗ് ഐലന്‍ഡ് സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച് അംഗമായിരുന്നു. മുഴങ്ങുന്ന, ആധികാരികത്വം നിറഞ്ഞ ഭാവുക്കിന്റെ സ്വരം സുഹ്രുത്തുക്കള്‍ ദുഖത്തോടേ ഓര്‍മ്മിക്കുന്നു.

ഇലക്ട്രോണിക്‌സ് എഞ്ചിനിയറായ ഭാവുക്ക് അല്പകാലം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം 1986-ല്‍ മലയാള മനോരമയില്‍ മെയിന്റനന്‍സ് എഞ്ചിനീയറായി. മനോരമയെ കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് നയിച്ചവരില്‍ ഒരാളാണ്. ആദ്യകാലത്ത് കോഴിക്കോട്, കോട്ടയം യൂണിറ്റുകളില്‍ കമ്പ്യുട്ടര്‍ സംവിധാനം രൂപപ്പെടുത്തിയത് ഭാവുക്കിന്റെ കൂടി നേത്രുത്വത്തിലാണ്.

1992-ല്‍ മനോരമ വിട്ട് അമേരിക്കയിലേക്കുചേക്കേറി. എങ്കിലും മനോരമയുമായും അവിടത്തെ സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം എന്നും തുടര്‍ന്നു.

ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിക്കു സമീപം പാറക്കല്‍ കുടുംബാംഗമാണ്. ഭാര്യ റോസമ്മ ആലപ്പുഴ തത്തമ്പള്ളി പറമ്പില്‍ പറമ്പില്‍ കുടുംബാംഗം. ഇപ്പോള്‍ ന്യു യോര്‍ക്ക് സിറ്റി ഹൗസിംഗ് അതോറിട്ടിയില്‍ ഉദ്യോഗസ്ഥ.

മക്കള്‍: ആല്‍ വിന്‍ (ജെ.പി. മോഗനില്‍ ഫൈനാന്‍ഷ്യല്‍ അനലിസ്റ്റ്), ആഷ്‌ലി (സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി ഡോക്ടറല്‍ ഗവേഷക), അലിസ (ക്ലാര്‍ക്ക്‌സ് കണ്‍സ്ട്രക്ഷനില്‍ എഞ്ചിനിയര്‍)

സഹോദരന്‍ ഡോ. അമല്‍ ആന്റണി എറണാകുളം ലിസി ഹോസ്പിറ്റലില്‍ റേഡിയോളജി വിഭാഗം മേധാവി. നാലു സഹോദരിമാരുമുണ്ട്.

കൊറോണ കാരണം 10 പേരില്‍ കൂടുതല്‍ ഒത്തു ചേരാന്‍ പാടില്ലാത്തതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ ഉറ്റ ബന്ധുക്കള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
Join WhatsApp News
Syriac Kurian 2020-03-27 15:28:53
Besides being a supporter of his church and the society at large, he was also a great supporter of SMCC (Syro Malabar Catholic Congress of USA), the lay organization under the St. Thomas Diocese of Chicago. May the lord give him eternal peace. May the family be comforted. It is so sad that many in the community cannot pay their respect to him due to the Covid-19 virus situation here. We can only pray.
കോരസൺ 2020-03-27 16:33:28
അനുശോചങ്ങൾ.
josecheripuram 2020-03-27 21:13:37
I know Mr;Bhawok since the Catholic association was formed.He has very good leadership qualities.My condolences to the family.
jose Augustine Njarakunnel 2020-03-27 22:24:33
It so sad to hear untimely demise of friend Bhavuk. Very dedicated man with strong conviction. He was an asset to catholic community. Heartfelt condolences and prayers
എ.സി. ജോർജ് , ഹ്യൂസ്റ്റൻ 2020-03-27 22:35:52
പ്രാർത്ഥനയോടെ - അനുശോചനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക