Image

'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍'; മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു

Published on 27 March, 2020
'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍'; മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍  മെഡിക്കല്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു
ചിക്കാഗോ: കോവിഡ് 19 എന്ന മഹാമാരി ലോകരാജ്യങ്ങളിലാകമാനം മരണം വിതച്ചിരിക്കെ അമേരിക്കയിലെ സ്ഥിതിഗതികളും വ്യത്യസ്ഥമല്ല. ഈ ദുരന്ത സാഹചര്യത്തില്‍ വീടുകളിലും മറ്റും ഒറ്റപ്പെട്ടും നിസഹായാവസ്ഥയിലും കഴിയുന്ന മലയാളികള്‍ക്ക് അടിയന്തിര സഹായമെത്തിക്കാന്‍ രൂപീകതമായ 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ജാതി, മത, ചിന്തകള്‍ക്കതീതമായി തികച്ചും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തെ ഏതുവിധമാണോ നേരിടേണ്ടത്, അത്തരത്തില്‍ത്തന്നെ ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് ആശ്വാസമേകുന്നു.

കൂട്ടായ്മയുടെ രൂപീകരണത്തിന് ശേഷം ആരോഗ്യപരവും മാനസികവും വൈകാരികവുമായ കാര്യങ്ങളിലും കഷ്ടത അനുഭവിക്കുന്ന നിരവധിപേരെ സഹായിക്കുവാന്‍ സാധിച്ചു. ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ പലരെയും പല വിധത്തിലും സഹായിക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഈ കൂട്ടായ്മ നോര്‍ത്ത് അമേരിക്കയിലെ മറ്റിടങ്ങളിലുള്ള മലയാളികള്‍ക്ക് മാതൃകയായ സന്നദ്ധ കൂട്ടായ്മയായിമാറിയെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് 19ന്റെ വ്യാപനം അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ഫൊക്കാന മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകയുമായ മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട മെഡിക്കല്‍ ടീം ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു.

ഇരുപത്തിനാല് മണിക്കുറും സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീമില്‍ ജാര്‍ജ്ജ് നെല്ലാമറ്റം, ഷിജി അലക്‌സ്, ബീനാ തോമസ്, ബീനാ വള്ളിക്കളം എന്നിവര്‍ അംഗങ്ങളാണ്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, നേഴ്‌സ് പ്രാക്റ്റീഷണര്‍മാര്‍, ഫാര്‍മസിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, കൗണ്‍സിലേഴ്‌സ് തുടങ്ങി ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ അവസരോചിതമായി ഏകോപിപ്പിച്ചുകൊണ്ടുണ്ട് ടീം കൊറോണ പ്രതിരേധ പ്രവര്‍ത്തനം ഉല്‍പ്പെടെയുള്ള സന്നദ്ധ സേവനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' എന്ന കൂട്ടായ്മക്ക് വേണ്ടിയുള്ള ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് അവശ്യമായ സഹായം മെഡിക്കല്‍ ടീം ലഭ്യമാക്കിട്ടുണ്ട്. മെഡിക്കല്‍ ടീമില്‍ അംഗങ്ങളായ ആരോഗ്യ വിദഗ്ധരുടെ പേരുകള്‍ ഇപ്രകാരമാണ്: ഡോ. സോണിയ ആന്റണി, ഡോ. ആനന്ദ പിള്ള, ഡോ. ആന്റണി ജോസഫ്, ഡോ. സിമി ജെസ്റ്റോ (എന്‍.പി), ഡോ. ബ്രിജിത്ത് ജോര്‍ജ് (പി.റ്റി), പ്രതിഭാ തച്ചേട്ട് (എന്‍.പി), എല്‍സമ്മ ചൊല്ലമ്പേല്‍ (എന്‍.പി), പ്രിയ തെക്കനാട്ട് (എന്‍.പി), റോസ് വടകര (എന്‍.പി), ജോണ്‍സണ്‍ വാച്ചാച്ചിറ (എന്‍.പി), ജോസി പടിഞ്ഞാറേല്‍ (എന്‍.പി), ആന്‍സി ചേലയ്ക്കല്‍ (എന്‍.പി), മഞ്ജു കല്ലിടുക്കില്‍ (എന്‍.പി), നിഷ മിനി, റ്റോമി അമ്പനാട്ട്, മേഴ്‌സി കുരിയാക്കോസ് (നേഴ്‌സ് എജ്യുക്കേറ്റര്‍). ബീന വള്ളിക്കളം, ബീന തോമസ്, സണ്ണി വടക്കുംചേരി ജവമാഉ, ലിനെറ്റ് കാട്ടുക്കാരന്‍ ജവമാഉ, ജോസഫ് വിരുത്തിക്കുളങ്ങര, ആന്‍സി ജോസഫ്, ജോര്‍ജ് നെല്ലാമറ്റം, സ്‌കറിയാക്കുട്ടി തോമസ് എന്നിവര്‍ മാനേജര്‍ തസ്തികകളില്‍ സേവനം ചെയ്യുന്നു.

കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ മാസ്‌കുകള്‍ ഏറെ വേണ്ടിവരുമെന്നതിനാല്‍ വിതരണത്തിനായി അരുണ്‍ നെല്ലാമറ്റത്തിന്റെ നേതൃത്വത്തില്‍ മാസ്‌കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഇതിനകം തന്നെ യാത്രാ സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടെ മലയാളി സമൂഹത്തിന് ആവശ്യമായ പല വിവരങ്ങളും ഗ്രൂപ്പുകളിലൂടെ നല്‍കിയിട്ടുണ്ട്. കൂടാതെ സമൂഹത്തിലുള്ള പ്രായമായ പലരെയും ബന്ധപെടുവാനും അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ അറിയിക്കുവാനും സന്നദ്ധ പ്രവര്‍ത്തകര്‍ വഴി സാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം സന്നദ്ധ പ്രവര്‍ത്തകരാണ് ഈ കൂട്ടായ്മയ്ക്ക് കരുത്തേകുന്നത്. കൊറോണക്കാലത്ത് ലാഭേച്ഛകൂടാതെ സ്വന്തം സഹോദരീസഹോദരങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ മുന്നോട്ട് വന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഹൃദയത്തിന്റെ ഭാക്ഷയില്‍ പലരും നന്ദി പറയുന്നു. കാരണം വളരെ ദുഷ്‌കരമായ വൈറസ് വ്യാപനത്തെ അതിജീവിക്കുവാനുള്ള പോരാട്ടത്തില്‍ ലഭിക്കുന്ന ഏതൊരു സഹായവും വിലമതിക്കാനാവാത്തതാണ്. ചിക്കാഗോ മലയാളികളുടെ ഒരുമയിലും സാഹോദര്യത്തിലും നിറനന്‍മയിലും കൊറോണ എന്ന മഹാമാരിയെ അതിജീവിക്കും എന്ന സന്ദേശമാണ് ഈ മലയാളിക്കൂട്ടായ്മ അമേരിക്കന്‍ മലയാളി സമൂഹത്തിന് നല്‍കുന്നത്. ഈ കൂട്ടായ്മയില്‍ ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്തുവാന്‍ തലപര്യമുള്ളവരും ബന്ധപ്പെടുക.

1 833 3KERALA എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മെഡിക്കല്‍ ടീമിന്റെ അടിയന്തിര സഹായം ലഭിക്കും. 
Join WhatsApp News
ജോയ് കോരുത് 2020-03-28 01:16:45
ഷിക്കാഗോ മലയാളികൾക്ക് ഇനി ഒന്നും ഭയക്കാനില്ല, ധൈര്യമായിരുന്നോളു. കൊറോണയല്ല, അണുബോംബ് വീണാലും ഒരു ചുക്കും സംഭവിക്കില്ല. ഫൊക്കാനയുടെയും ഫോമയുടെയും (പഴയ) പ്രേസിഡന്റ്ന്മാർ ഇനിയുള്ള കാര്യങ്ങൾ എല്ലാം നോക്കിക്കോളും. ഇതിനാണ് നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന് നമ്മുടെ കാരണവന്മാർ ഉപദേശിച്ചിട്ടുള്ളത്. അവരതു അക്ഷരം പ്രതി അനുസരിച്ചു.
Mat Mathai 2020-03-31 00:18:52
Oh Pinna!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക