Image

ന്യു യോര്‍ക്കില്‍ മരണ സംഖ്യ അനുസ്യൂതം കൂടുന്നു; ബൈഡന്റെ സമയം ബഹു മോശം (റൗണ്ട് അപ്പ്)

Published on 27 March, 2020
ന്യു യോര്‍ക്കില്‍ മരണ സംഖ്യ അനുസ്യൂതം കൂടുന്നു; ബൈഡന്റെ സമയം ബഹു മോശം (റൗണ്ട് അപ്പ്)
ന്യു യോര്‍ക്ക്: 24 മണിക്കൂറിനുള്ളില്‍ 134 പേര്‍ കൂടി മരിച്ചതോടെ ന്യു യോര്‍ക്ക് സ്റ്റേറ്റിലെ മരണ സംഖ്യ 519 ആയി.

സ്റ്റേറ്റില്‍ മൊത്തം 44,000-ല്‍ പരം പേര്‍ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. ന്യു യോര്‍ക്ക് സിറ്റിയില്‍ 25, 573 പേര്‍ക്ക് രോഗമൂണ്ട്. ഒരു രാത്രി കൊണ്ട് 10 ശതമാനം വര്‍ദ്ധന. 366 പേര്‍ മരിച്ചു.

ഇന്ത്യാക്കാരും തിങ്ങിപ്പാര്‍ക്കുന്ന ക്വീന്‍സിലാണു സിറ്റിയില്‍ ഏറ്റവും കൂടുതല്‍ വൈറസ്ബാധിതര്‍-8,214. ബ്രൂക്ക്‌ലിന്‍-6,750, ബ്രോങ്ക്‌സ്-4,655, മന്‍ഹാട്ടന്‍ 4,478, സ്റ്റാറ്റന്‍ ഐലന്‍ഡ്-1,400.

സ്ഥിതിഗതികള്‍ വളരെ ദയനീയമാണെന്നുഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമൊ പറഞ്ഞു. സ്ഥിതി ഇനിയും വഷളാകും. 21 ദിവസത്തിനുള്ളില്‍ അത് ഉച്ചസ്ഥയിയിലെത്തും.

ചരിത്രം രേഖപ്പെടുത്തുന്ന ഒരു കാലഘത്തിലൂടേയാണു നാം കടന്നു പോകുന്നതെന്നു കുവോമൊ പറഞ്ഞു. ഈ പോരാട്ടത്തില്‍ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നു. അവര്‍ എന്നും അതിമാനുഷരായി നിലനില്‍ക്കും.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞതോടെഅതിന്റെ രാഷ്ട്രീയ പരിണിത ഫലത്തില്‍ ഖിന്നനായി പ്രസിഡന്റ് ട്രമ്പ്. 22 ദിവസം മുന്‍പ്ലോകത്തിലെ ഏറ്റവും കരുത്തുറ്റ സമ്പദ് വ്യവസ്ഥ ആയിരുന്നു നമ്മുടേത്. സ്റ്റോക്ക് മാര്‍ക്കറ്റ് അതിന്റെ ഉച്ചകോടിയിലെത്തി. ഇപ്പോള്‍ സ്ഥിതി മാറി-ട്രമ്പ് പറഞ്ഞു.

വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഗവര്‍ണര്‍ ജയ് ഐന്‍സ്ലീ, മിഷിഗന്‍ ഗവര്‍ണര്‍ മിസിസ് ഗ്രെച്ചന്‍ വിറ്റ്മര്‍ എന്നിവര്‍ കൊറോണ ബാധ നേരിടുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രസിഡന്റ് അതിനിശിതമായി വിമര്‍ശിച്ചു.

ആവശ്യത്തിനു വെന്റിലേറ്റര്‍ ഇല്ലെന്ന പരാതിയെത്തൂടര്‍ന്ന് ഡിഫന്‍സ് ആക്ട് നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ കാര്‍ കമ്പനി ജനറല്‍ മോട്ടോഴ്‌സിനോട് പ്രസിഡന്റ് ഉത്തരവിട്ടു. അടുത്ത മാസം വെന്റിലേറ്ററുകള്‍ വിപണിയിലെത്തുമെന്ന് ജനറല്‍ മോട്ടോഴ്‌സ് പിന്നീട് അറിയിച്ചു

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി ട്രമ്പിന്റെ സമയം അത്ര നല്ലതല്ലെങ്കിലും ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ സമയം തീരെ നന്നല്ല. മാധ്യമങ്ങളിലൊന്നും ബൈഡനെ കാണാനില്ല. ചുരുക്കമായി വരുന്നിടത്താകട്ടെ ജനശ്രദ്ധ ആകര്‍ഷിക്കത്തക്ക പ്രകടനമൊന്നും നടത്തുന്നുമില്ല. ഇതിനിടയില്‍ അടുത്ത ഡമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്.

നാലു പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് ഫ്‌ലൂവും മറ്റും പിടിപെടുകയും ചെയ്തതോടെ സാന്‍ഡം എന്ന ഉല്ലാസ കപ്പല്‍ കര്‍ക്കാടുപ്പിക്കാനാവാതെ പനാമക്കടുത്ത് കടലില്‍ തുടരുന്നു. കപ്പല്‍ ചിലിയില്‍ അടുപ്പിക്കാന്‍ അവര്‍ അനുവദിക്കൂന്നില്ല, പനാമ കനാല്‍ വഴി ഫ്‌ലോറിഡയിലേക്ക് വരാന്‍ പനമയും സമ്മതിക്കുന്നില്ല. കാര്‍ണിവല്‍ കോര്‍പറേഷന്റെതാണു കപ്പല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക