Image

കൊറോണ ഒരു ദുരന്തം, കുറെ ദുരന്തങ്ങളും (സിബി ഡേവിഡ്)

Published on 27 March, 2020
കൊറോണ ഒരു ദുരന്തം, കുറെ ദുരന്തങ്ങളും (സിബി ഡേവിഡ്)
കൊറോണ വൈറസ് നേരിടുന്നതില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്തു അലംഭാവംഉണ്ടായി എന്നൊരു സംസാരം പൊതുവേയുണ്ട്.  എന്നാല്‍, ഒരു വിമര്‍ശനം എന്നതിലുപരി ഒരു പരിഹാസമായിട്ടാണ് ചിലരുടെയൊക്കെ കമന്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കാണുന്നത്. അമേരിക്കയല്ലേ അത് തകരട്ടെ, എന്നൊരു ധ്വനി. ചൈന ജയിച്ചാലും അമേരിക്ക തകരണം. താലിബാന്‍  ജയിച്ചാലും അമേരിക്ക തകരണം എന്നൊരു ആക്രോശം കാലാകാലങ്ങളില്‍ ഇന്ത്യയിലെ, കേരളത്തിലെ നമ്മുടെ സഹോദരങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. എന്തിന്, ഇന്ത്യയും പാകിസ്ഥാനും മത്സരിച്ചു പാകിസ്ഥാന്‍ ജയിച്ചാല്‍ പാകിസ്താന്റെ പതാക കേരളത്തിന്റെ മണ്ണില്‍ ഉയര്‍ത്തുന്നവര്‍ ഉള്ള നാടല്ലേ ! ചൈന ജയിച്ചാല്‍ ചൈനക്ക് കീ ജയ് വിളിക്കുന്ന നാടല്ലേ ! അപ്പോള്‍ തീര്‍ച്ചയായും കൊറോണ അമേരിക്കയെ താറുമാറാക്കി എന്ന് ആക്രോശിക്കുവാന്‍ ആളുകള്‍ മുന്നിലുണ്ടാകും.

കൊറോണ വൈറസിന്റെ ആഘാതം വിലയിരുത്താന്‍ സമയമായിട്ടില്ല.. കാരണം, ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. വലിയ ഒരു പ്രതിസന്ധിയുടെ തുടക്കം മാത്രമേ ആയിട്ടുള്ളു അമേരിക്കയില്‍.  തീര്‍ച്ചയായും അമേരിക്കയില്‍ ഈ പ്രതിസന്ധി മറ്റെല്ലാ രാജ്യങ്ങളെക്കാളും വളരെ രൂക്ഷമായിരിക്കും. കാരണം, അമേരിക്കയിലെ, പ്രേത്യകിച്ചു ന്യൂ യോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ ചൈനീസ് വംശജരുടെ ജനസംഖ്യ മറ്റു രാജ്യങ്ങളിലേതിനെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഏകദേശം പതിമൂന്നു കോടി ചൈനക്കാര്‍ ഒരു വര്‍ഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നു. ഒരു ദിവസം എടുത്താല്‍ തന്നെ, ന്യൂ യോര്‍ക്കില്‍ നിന്നും ചൈനയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം പതിനായിരക്കണക്കിനാണ്.

ഏതാണ്ട് പത്തു ലക്ഷത്തിനോടടുത്ത് ചൈനക്കാര്‍ ന്യൂയോര്‍ക്ക് ഏരിയയില്‍  താമസിക്കുന്നുണ്ട്. ചൈനക്കാര്‍ തിങ്ങി പാര്‍ക്കുന്ന  പന്ത്രണ്ടിലധികം ചൈന ടൗണുകള്‍ ന്യൂ യോര്‍ക്ക് ഏരിയയില്‍ തന്നെയുണ്ട്.  ചൈനീസ് ന്യൂ ഇയര്‍ പ്രമാണിച്ചു പതിനായിരക്കണക്കിനാളുകള്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ചൈനയിലേക്കും തിരിച്ചും യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ചൈനയില്‍ കൊറോണ വൈറസ് രൂക്ഷമായെങ്കിലും അമേരിക്കയില്‍ അതിന്റെ വ്യാപനം മാര്‍ച്ച് മാസത്തില്‍  മാത്രം കൂടുതല്‍ ശ്രദ്ധേയമായത്.

എന്നാല്‍ ചൈനയില്‍ നിന്നും കേരളത്തിലേക്ക്  ദിനം തോറും വിരലിലെണ്ണാന്‍  ആളുകള്‍  മാത്രമേ യാത്ര ചെയ്യുന്നുള്ളു എന്നുള്ളതാണ് വസ്തുത. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ആണെന്ന് ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്.  ഇറ്റലിയിലും ഇതേപോലെ ചൈനയില്‍ നിന്നും വന്നു പോകുന്ന ആയിരക്കണക്കിന് യാത്രക്കാരുള്ളതിനാലാണ് ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നതെന്നും വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞ സത്യമാണ്.

സാഡിസം മലയാളിയുടെ മാത്രമല്ല ചില  മനുഷ്യരുടെ സ്വഭാവമാണ്. തോമസ് മൊട്ടക്കല്‍വാല്‍ക്കണ്ണാടി കൂടിക്കാഴ്ചയില്‍ പറഞ്ഞതുപോലെ “ബിസിനസ് കാരന്‍ കള്ളനാണ് , അവന്റെ പതനം ആഘോഷിക്കേണ്ടതാണ്”  ഇതാണ് ചിലരുടെ മനോഭാവം. തന്നെക്കാള്‍ മികച്ച മറ്റൊരാളിനോടോ രാജ്യത്തോടോ ഉള്ള കടുത്ത അസൂയ . 

അമേരിക്കയില്‍ മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പുത്തരിയല്ല. എന്നാല്‍ ഓരോ ദുരന്തങ്ങളും വന്നു പോയി കഴിയുമ്പോള്‍ അമേരിക്ക അതിന്റെ എല്ലാ പ്രൗഢിയോടും കൂടി പതിന്മടങ്ങു ശക്തി പ്രാപിക്കുന്നതാണ് ചരിത്രം. ഈ ദുരന്തവും അമേരിക്ക ധീരമായിത്തന്നെ അഭിമുഖീകരിക്കും, മറ്റേതു രാജ്യത്തെക്കാളും മികച്ച രീതിയില്‍ത്തന്നെ.

വെറുതെ പരിഹസികളായ ഇത്തരം സാഡിസ്റ്റുകളെ സമൂഹത്തില്‍ വെറും  ദുരന്തങ്ങളായി ലോകം പുച്ഛിക്കും.

Join WhatsApp News
കോരസൺ 2020-03-27 23:29:16
തണപ്പുഴ പഞ്ചയാത്തു ഇലക്ഷനു പാരവച്ചതു അങ്ങ് വാഷിഗ്ടണിലെ വൈറ്റ് ഹാവ്‌സിന്റെ പദ്ധതിയാണ് എന്ന് പറഞ്ഞു നടന്ന ഒരു കാലം. അത് ഏറ്റു പാടിയിരുന്ന ഒരു കൂട്ടം. ഒക്കെ അപരിചതമല്ലാത്ത ഒരു പോക്കുവെയിലിലൂടെയാണ് നമ്മൾ കടന്നു പോയത്. ഇന്ന് അമേരിക്കക്കു എന്തെങ്കിലും സംഭവിച്ചാൽ ചൈനയും ഇന്ത്യയും ഇങ്ങു തെക്കേ കേരളവും ഒക്കെ പണി പഠിക്കും എന്നത് ഉറപ്പാണ്. അതിജീവനത്തിന്റെ ഒരു കഥയാണ് അമേരിക്ക. നമ്മുടെ ഈ ചെറിയ ജീവിതത്തിലൂടെയും വലിയ പാഠങ്ങൾ കൊയ്യാൻ വളമുള്ള മണ്ണാണ് അമേരിക്ക. ക്ഷീരമുള്ള അകിടിൽ കുത്തുന്ന കൊതുകും പാലല്ല ആഗ്രഹിക്കുന്നതും , പശു ചുരത്തുന്നതും. കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക