Image

കഴിഞ്ഞവര്‍ഷ കലണ്ടര്‍ (ബി ജോണ്‍ കുന്തറ)

Published on 27 March, 2020
കഴിഞ്ഞവര്‍ഷ കലണ്ടര്‍ (ബി ജോണ്‍ കുന്തറ)
കലണ്ടറിന്റെ ഓരോ മാസത്തിലും ദിനരേഖ ചതുര കളങ്ങളില്‍, പലതിലും വരുവാനിരിക്കുന്ന ഓരോ പരിപാടികള്‍ ഓര്‍മ്മിപ്പിക്കുന്നതിന് രേഖപ്പെടുത്തിയിരുന്നു. അതില്‍ എല്ലാംതന്നെ ഞങ്ങള്‍ പങ്കെടുക്കുന്നതിന് പോയിരുന്നു പലതും നാടന്‍ പരിപാടികള്‍ മറ്റുപലതും യാത്രകള്‍ വേണ്ടിയിരുന്നവ .

ഈ വര്‍ഷത്തെ കലണ്ടറിലും ഓരോ പരിപാടികള്‍ ജനുവരി മുതല്‍ രേഖപ്പെടുത്തുവാന്‍ തുടങ്ങിയിരുന്നു പ്രധാനപ്പെട്ട പരിപാടികള്‍ നവംബര്‍ വരെ, കുറിപ്പുകള്‍ കാണാം. എന്നാല്‍ മാര്‍ച്ചു പകുതിയോടെ പലേ കളങ്ങളിലും, റദ്ദാക്കല്‍ ചിഹ്നം ഇട്ടുതുടങ്ങി. ഇപ്പോള്‍ അത് ജൂണ്‍ ഒന്നിന് കേരളത്തിലേക്കുള്ള യാത്രവരെ എത്തിയിരിക്കുന്നു.

എല്ലാ വര്‍ഷങ്ങളിലും ഓരോകാലാവസ്ഥ ഗതിയിലും വെള്ളപ്പൊക്കം, കൊടുങ്കാറ്റ് ഇവയുടെ രൂക്ഷഗതിയില്‍ നിന്നും രക്ഷപ്പെടുന്നതിനും ഒഴിഞ്ഞുമാറുന്നതിനും പലപ്പോഴും പരിപാടികള്‍ മാറ്റിവയ്ക്കും   ഉപേക്ഷിക്കും ഇതോടെല്ലാം നാം വര്‍ഷങ്ങളായി ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നു.

ചെറുപ്പകാലത്തു കേള്‍ക്കുകയും കണ്ടതായും ചെറുതായി ഓര്‍ക്കുന്നു ഞങ്ങളുടെ വില്ലേജില്‍ ഏതാനും പേര്‍ക്ക് വസൂരി എന്നധീനം ഇതു വരുകയെന്നത് അക്കാലത്തു മരണ ശിക്ഷക്കു തുല്യം.ആരും ഈ ധീനമുള്ള വീടിന്‍റ്റെ അഞ്ചയിലോക്കത്തുകൂടി പോലും പോകില്ല

 പുറമെ നോക്കുമ്പോള്‍ വെട്ടിത്തിളങ്ങുന്ന സൂര്യപ്രകാശം മന്നമാരുതന്‍ മെല്ലെ വീശുന്നു ഈ ദിനങ്ങളെ നാം വിശേഷിപ്പിക്കും മനോഹര ദിനം. പുറത്തിറങ്ങി പലടുത്തും പോകുന്നതിനുള്ള ആവേശം നല്‍കുന്ന ദിനം.

ഇന്നും ജനാലക്കല്‍ നിന്നു നോക്കുമ്പോള്‍ ഒരു സുന്ദരദിനം എന്നാല്‍ മനസ്സില്‍ ഒരു ഭീതി എങ്ങോ ഒരു കാര്‍മേഘം ഒളിച്ചിരിക്കുന്നു. പുറത്തിറങ്ങിയാല്‍ ആ കാര്‍മേഘം നമ്മേത്തേടിവരുമോ പേമാരിയുമായി.എത്തുമോ?

അതു കൊണ്ടൊന്നും ഞാന്‍ പേടിക്കുവാന്‍ പോകുന്നില്ല അങ്ങിനാണല്ലോ നമ്മില്‍ പലരും ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെ നേരിടുന്നത്?എന്നാല്‍ ഈയൊരനുഭവം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ആദ്യം.വളരെ വേഗം ഓടിക്കൊണ്ടിരുന്ന ഒരു വണ്ടിയെ ആരോ പെട്ടെന്ന് പിടിച്ചുനിറുത്തിയിരിക്കുന്നു. കൂട്ടില്‍ കിടക്കുന്ന കിളികളെ നോക്കി നാം രസിക്കും മുന്നോട്ടു പോവുക സാധ്യമല്ല

ഓരോ പുതുവര്‍ഷ പിറവിയിലും പരസ്പരം ആശംസിക്കും "നല്ല പുതു വര്ഷപീ " നമ്മുടെ പടിപടി ആയുള്ള എല്ലാ നിലകളിലുമുള്ള ഉയര്‍ച്ച അതാണ് ഈഅവസരത്തില്‍ എല്ലാവരുടെയും മനസ്സിലുള്ളത്.ശുഭാപ്തി വിശ്വാസം. എന്നാല്‍ ആ പോക്കിനൊരു വിരാമം വന്നിരിക്കുന്നു.

പലപ്പോഴും കെട്ടുകാണും ഈ പോക്കിന്‍റ്റെ വേഗതയൊന്നു കുറക്കൂ ഒരു വിരാമം വേണ്ടേ? ആ ഒരു വിരാമമാണോ നമ്മുടെമുന്നില്‍? ഒരു ടേപ്പ് വീണ്ടുംചുറ്റി കാണുന്നതല്ല ജീവിതം ഓരോ ദിനവും കാലവും ഓരോ പുതിയ സംഭവകഥ, തിരുത്തിഎഴുത്തു പറ്റാത്ത അദ്ധ്യായങ്ങള്‍.

മനുഷ്യ കഥ ഒരു പുതിയ കടലാസില്‍ എഴുതിത്തുടങ്ങിയിരിക്കുന്നു. പലതിലും നമുക്കൊരു വീണ്ടുംപഠനം, ദിനചര്യകളില്‍ വ്യത്യാസം, പരസ്പര സമ്പര്‍ഗ്ഗങ്ങളില്‍ പുതുമ യാത്രകളില്‍ വ്യതിയാനങ്ങള്‍ പതിവുപോലെ എല്ലാം എന്ന ചൊല്ല്, അതൊരു ചരിത്രമായിമാറും.

നമ്മുടെ സ്വയ ശുചിത്വ രീതികളില്‍ മാറ്റം, പരസ്പരം ഒരകലം പാലിക്കുകകൂടുതല്‍ കരുതലുള്ളവരായി മാറുന്നു അതെല്ലാം നല്ലതാണ് തീര്‍ച്ചയായും നാം കോവിഡ്19ന് പ്രതിവിധി ഉടനെ കണ്ടെത്തും കൂടാതെ പ്രതിരോധ കുത്തിവയ്ക്കലും. എന്നിരുന്നാല്‍ ത്തന്നെയും വൈറസുകള്‍ വീണ്ടും ഉടലെടുക്കും പലേടങ്ങളില്‍.
 
ഇതിലെല്ലാം ഒരു വെള്ളിരേഘ കാണുന്നത് ഇന്നു നാം പഠിക്കുന്നത് ഭാവിയില്‍ ഉപകാരപ്രദമായി മാറും നമുക്കും വരുവാനിരിക്കുന്ന തലമുറക്കും.അടുത്ത വര്‍ഷം ഈസമയം നമുക്കു പറയുവാന്‍ പറ്റണം,  "വി ലേന്‍ഡ് എ ഹാര്‍ഡ് ലെസ്സണ്‍"




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക