Image

കോവിഡ്-19: കാസര്‍കോട് മെഡിക്കല്‍ കോളജ് തുറക്കുന്നു

Published on 28 March, 2020
കോവിഡ്-19: കാസര്‍കോട് മെഡിക്കല്‍ കോളജ് തുറക്കുന്നു
ബദിയടുക്ക: കോവിഡ്- 19 കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ ഉക്കിനടുക്കയില്‍ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് അടിയന്തിരമായി തുറക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. 

ഇതേ തുടര്‍ന്ന് അക്കാദമി ബ്ലോക്ക് കെട്ടിടത്തിനകത്തെ മുറികള്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റി ശുചീകരിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരെ ഇവിടെ ചികിത്സിക്കും.

രോഗികളെ പാര്‍പ്പിക്കുന്നതിന് വേണ്ടി കിടക്കകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉടന്‍ ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം ത്വരിത ഗതിയില്‍ കെ എസ് ഇ ബി അധികൃതര്‍ ഇടപെട്ട് കെട്ടിടത്തിലേക്ക് വൈദ്യുതിയും എത്തിച്ചു. 

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ളയുടെ നിര്‍ദ്ദേശപ്രകാരം 160 കെവി ട്രാന്‍സ്‌ഫോമര്‍ ആണ് സ്ഥാപിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക