Image

ഇനിയെന്ത്...? ( കവിത: മാർഗരറ്റ് ജോർജ്ജ് )

Published on 28 March, 2020
ഇനിയെന്ത്...? ( കവിത: മാർഗരറ്റ് ജോർജ്ജ് )
ഇനിയെന്ത്...?
ഈ ചോദ്യം പലവുരു ഞാൻ ആവർത്തിക്കവേ...
ഉത്തരമില്ലാത്ത ചോദ്യം...
ഈ മട്ടിൽ
മറ്റൊരുവന്റെ മുഖത്തും 
പതറി നിന്നു.
ഉത്തരം കിട്ടാതായ നേരം
ഇരുവരും ചാരുബെഞ്ചിൽ തിരിഞ്ഞിരുന്നു

വഴിതെറ്റി വന്നൊരാ കാറ്റൊന്നു മൂളി...
ഒഴിയുന്ന  വീടുകൾ,,വിജനമാം പാതകൾ
നാളേറെയായി കിടാങ്ങളില്ലാതെ..
മൈതാനം
വീർപ്പുമുട്ടി ഉരുകിടുന്നു....
കിടാങ്ങൾ ഗൃഹങ്ങളിൽ. തടങ്കലിലായി
മാമ്പൂമണത്താൽ.. നിറയുന്ന തരുവിനു
കായ്ഫലം ഭാരമായി തീർന്നിടുന്നു..
ആരാനും വന്നെന്റെ കായ് പറിച്ചെറിഞ്ഞെങ്കിൽ,
നെഞ്ചിന്റെ ഭാരം കുറച്ചുവെങ്കിൽ 

കൂട്ടില്ല,, തുണയില്ല ഇല്ല വർത്തമാനങ്ങൾ..
മുഖമൂടിയാൽ..മുഖഭാവം മറഞ്ഞിടുന്നു....
ഇന്നു ഞാൻ നാളെ നീ എന്ന കവിവാക്യം 
സത്യമായി മണ്ണിൽത്തീരുനേരം...

ചാരുബെഞ്ചിൻ അറ്റം ഇളകിയൽപ്പം
ഞെട്ടി വിറച്ചു ഞാൻ തട്ടിയെഴുന്നേറ്റു..
പിറ്റേന്നു കൺ തുറന്നത്‌ മറ്റെവിടെയോ..
ചുറ്റിനും ആളുണ്ട് ആശങ്കയുണ്ട്...
ഇനിയെന്ത്? ഇനിയെന്ത്? സോദരരെ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക