Image

വിശാഖപട്ടണത്ത് സ്വകാര്യ മദ്യവില്‍പ്പന ശാല കൊള്ളയടിച്ചു.

Published on 28 March, 2020
വിശാഖപട്ടണത്ത്  സ്വകാര്യ മദ്യവില്‍പ്പന ശാല കൊള്ളയടിച്ചു.

ലോക്ക്ഡൗണിനിടെ വിശാഖപട്ടണത്ത്  സ്വകാര്യ മദ്യവില്‍പ്പന ശാല കൊള്ളയടിച്ചു. ജില്ലയിലെ ഗജുവാക്കയില്‍ പോലീസ് സ്‌റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന വൈന്‍ ഷോപ്പിലാണ് മോഷണം നടന്നത്. 144 മദ്യക്കുപ്പികള്‍ ഇവിടെനിന്നും മോഷണം പോയെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കെയാണ് പ്രദേശത്ത് മോഷണം നടന്നത്. കവര്‍ച്ച നടത്തിയവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതിനിടെയാണ് വിശാഖപട്ടണത്തെ വൈന്‍ ഷോപ്പില്‍ കവര്‍ച്ച നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക