Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

Published on 28 March, 2020
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം



തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അഭ്യര്‍ഥന നല്ല നിലയിലാണ് സ്വീകരിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ലുലു ഗ്രൂപ്പ് ചെയര്‍മാര്‍ എംഎ യുസഫലി 10 കോടി രൂപ വാഗ്ദാനം ചെയ്തു.  ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 5 കോടി രൂപ നല്‍കുമെന്നും കൊല്ലത്തുള്ള അദ്ദേഹത്തിന്റെ ആശുപത്രിയിലെ സൗകര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്നും അറിയിച്ചു.

മലബാര്‍ ഗോള്‍ഡ് മേധാവി അഹമ്മദ് 2 കോടി രൂപ, കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ കല്ല്യണരാമന്‍ 2 കോടി രൂപയും വാഗ്ദാനം ചെയ്തു. അനേകം വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക