Image

കോവിഡ് ബാധിച്ച കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ രോഗമുക്തയായി

Published on 28 March, 2020
കോവിഡ് ബാധിച്ച കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ രോഗമുക്തയായി
ഒട്ടോവ: കൊറോണവൈറസ് ബാധിതയായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയര്‍ രോഗത്തില്‍ നിന്ന് മുക്തിനേടി. 'എല്ലാം ക്ലിയര്‍' ആയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സോഫി ഗ്രിഗോയര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 

മാര്‍ച്ച് 12നാണ് ഇവരുടെ പരിശോധനാഫലം കൊറോണ പോസിറ്റീവായി കണ്ടെത്തിയിരുന്നത്. ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രുഡോയും ഐസൊലേഷനിലായിരുന്നു. അതേ സമയം ജസ്റ്റിന്‍ ട്രുഡോയ്ക്ക് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

രോഗം സ്ഥിരീകരിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് സോഫി രോഗമുക്തി നേടുന്നത്. ഇവരുടെ മൂന്ന് മക്കളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

ഐസൊലേഷനിലായിരുന്ന ഘട്ടത്തില്‍ സോഫി അനുഭവങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

കാനഡയില്‍ 5,600 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 61 പേര്‍ ഇതിനോടകം രോഗത്തെ തുടര്‍ന്ന് മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക