Image

ലോക്ക്ഡൗൺ: അതിഥി തൊഴിലാളികൾ ചങ്ങനാശേരി ദേശീയപാതയിൽ കുത്തിയിരിക്കുന്നു

Published on 29 March, 2020
ലോക്ക്ഡൗൺ: അതിഥി തൊഴിലാളികൾ ചങ്ങനാശേരി ദേശീയപാതയിൽ കുത്തിയിരിക്കുന്നു

കൊറോണ വൈറസിനെ തുടർന്ന രാജ്യം ലോക്ക്ഡൗണിൽ തുടരവെ കേരളത്തിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. 

ആഹാരവും യാത്രാ സൗകര്യവും ആവശ്യപ്പെട്ട് നൂറുകണക്കിന് തൊഴിലാളികൾ കൂട്ടത്തോടെ ചങ്ങനാശ്ശേരി പായിപ്പാട് ദേശായപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങിയത്. കൊവിഡ് ജാഗ്രത നിലനൽക്കെ ഇത്രയും അധികം ആളുകൾ റോഡിൽ കൂടി നിൽക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്

കൊറോണ വൈറസ് സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ ജോലി നഷ്ടമായി. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ആഹാരവും കൂടി കിട്ടാതായതോടെയാണ് പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങിയത്.

പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്‍റെ കണക്ക്. കമ്യൂണിറ്റി കിച്ചൻ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഫലം ചെയ്തില്ല. തൊഴിലുടമകൾ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാൻ തയ്യാറാകാത്തതും പ്രശ്നം വഷളാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക