Image

ഇന്ത്യയിൽ കൊറോണ സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി വിദഗ്‌ദ്ധർ

Published on 29 March, 2020
ഇന്ത്യയിൽ കൊറോണ സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി വിദഗ്‌ദ്ധർ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധ സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നതായി വെളിപ്പെടുത്തൽ. കൊറോണ വൈറസ് ബാധ മൂന്നാം സ്‌റ്റേജിലേക്ക് പ്രവേശിച്ചെന്നും, സാമൂഹിക വ്യാപന ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നുമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ വിദഗ്ധരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൊറോണ സാമൂഹിക വ്യാപനത്തിന്റെ പ്രാരംഭ സൂചനകൾ ലഭിച്ചിട്ടുണ്ട്. വിദേശയാത്ര ചെയ്യുകയോ, ഇത്തരക്കാരുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത മൂന്നുപേരുടെ രോഗബാധ ഇതാണ് സൂചിപ്പിക്കുന്നത്. 

രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനയും, രോഗത്തിന്റെ സ്വഭാവവും സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞു എന്നത് വെളിപ്പെടുത്തുന്നുവെന്ന് പകർച്ചവ്യാധി രംഗത്തെ ഗവേഷകർ അഭിപ്രായപ്പെട്ടു.

 സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. വൈറസ് സാന്ദ്രത ഏറിയ പ്രദേശത്തുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സാമൂഹിക വ്യാപനം തടയാൻ കഴിയാത്ത ഘട്ടത്തിലേക്ക് എത്തിയെന്നാണ് സൂചനകളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശനിയാഴ്ച രാജ്യത്ത് 180 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക