Image

വൈറസ് ബാധ ഭയന്ന് ജീവനൊടുക്കിയ കര്‍ണാടക സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

Published on 29 March, 2020
വൈറസ് ബാധ ഭയന്ന് ജീവനൊടുക്കിയ കര്‍ണാടക സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന് സ്വയം ജീവനൊടുക്കിയത്. 

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കിടെ ശേഖരിച്ച സ്രവസാമ്പിളില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

മരണപ്പെട്ടയാള്‍ക്ക് വൈറസ് ബാധയുണ്ടായിരുന്നില്ലെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

ഉടുപ്പി സ്വദേശിയായ ഗോലപാലകൃഷ്ണ മഡിവാള എന്നയാളാണ് വൈറസ് ബാധ ഭയന്ന് ജീവനൊടുക്കിയത്. കുടുംബാംഗങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമായിരുന്നു ഇദ്ദേഹം കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക