Image

ട്രംപ് കരയുന്നു, അമേരിക്ക പകച്ചു നിൽക്കുന്നു, ശരിയോ? (തമ്പി ആന്റണി)

Published on 29 March, 2020
ട്രംപ് കരയുന്നു, അമേരിക്ക പകച്ചു നിൽക്കുന്നു, ശരിയോ? (തമ്പി ആന്റണി)
ചൈന ജയിച്ചാലും ക്യൂബ ജയിച്ചാലും പാക്കിസ്ഥാൻ ജയിച്ചാലും വേണ്ടില്ല അമേരിക്ക തകരണം ആ രീതിയിലാണ് മാധ്യമങ്ങൾ വാർത്തകൾ പടച്ചുവിടുന്നത്. “അമേരിക്ക നിശ്ചലമായി” . “അമേരിക്ക തകരുന്നു” “അമേരിക്ക പകച്ചു നിൽക്കുന്നു ““ട്രംപ് കരയുന്നു “എന്നൊക്കെ മുകളിൽ കൊടുത്താൽ നല്ല ഹിറ്റ്‌ കിട്ടുമെന്നറിയാം . “മകൻ ചത്താലും വേണ്ടില്ല മരുമകൾ കരയണം “ എന്ന പഴഞ്ചൊല്ലുകളൊക്കെ  ഓർക്കാൻ പറ്റിയ സമയം എന്നാണു ഇപ്പോൾ തോന്നുന്നത് ഞാനും അതുകൊണ്ടുതന്നെയാണ് അങ്ങനെ ഒരു ശീർഷകം കൊടുത്ത് എന്നാണ് . എന്നാലും  ഇത് വായിച്ചുവരുബോൾ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വരുമെന്ന് കരുതുന്നു. കമ്മ്യൂണിസ്റ് മന്ത്രിമുതൽ ഏതു രാഷ്ട്രീയക്കാരനും ഇപ്പോഴും വിദഗ്‌ദ്ധ ചികിത്സക്കെത്തുന്ന രാജ്യംകൂടെയായ അമേരിക്കയെപ്പറ്റിത്തന്നെയാണീ പറയുന്നത്. 

അമേരിക്കയിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്നല്ല ഉദ്ദേശിച്ചത് . 

ഇതൊരാഗോളപ്രതിസന്ധിയാണ് ‌ എന്ന കാര്യം പലപ്പോഴും നമ്മൾ മറന്നുപോകുന്നു . കൊറോണയെ ആദ്യം ചൈനീസ് വൈറസ് എന്നു പറഞ്  അധിക്ഷേപിച്ച ട്രംപിനുപോലും  പിന്നീട് അതു തിരുത്തിപ്പറയേണ്ടി വന്നു. കാരണം അതിന്റെ ഗൗരവം അദ്ദേഹം മുഖവിലക്കെടുത്തില്ല . അതുകൊണ്ടു അമേരിക്കയിലെ ജനങ്ങൾ ഒരു പാഠം പഠിച്ചു, അല്ലെങ്കിൽ പഠിച്ചുകൊണ്ടിരിക്കുന്നു  എന്നത് യാഥാർഥ്യമാണ്. ഈ മഹാമാരിക്ക് കേരളത്തിന്റെ അത്രയൊന്നുംപോലും പരിഗണന കൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്. 

അതിൻറെ നൂറുശതമാനും ക്രെഡിറ്റും നമ്മുടെ മുഖ്യൻ പിണറായി വിജയനും  ആരോഗ്യ മന്ത്രി കെ.കെ. ഷൈലജക്കുമാണ് .എന്തായാലും ഇപ്പോൾ ലോകം മുഴുവനും വിശ്രമിക്കുകയാണ് വീട്ടിൽ ഇരിക്കുകയാണ്. സാൻ ഫ്രാൻസിക്കോയിൽ താമസിക്കുന്ന ഒരു കൂട്ടുകാരൻ വിളിച്ചപ്പോൾ പറഞ്ഞതാണിപ്പോൾ ഓർക്കുന്നത് 
.
”എനിക്കിപ്പോൾ ഒരുപാടു സമയമുണ്ട് . എന്റെ വീടിൻറെ ജനാലക്കപ്പുറത്തു നഗരം നിശബ്ദമാണ്, അന്തരീഷം ശുദ്ധമാണ്, ആകാശത്തിന്റെ നീലിമ എന്നെ അത്ഭുതപ്പെടുത്തുന്നു . ശബ്ദ മലിനീകരണങ്ങളൊന്നുമില്ല .പലതരം കിളികളുടെ  കളകളാരവങ്ങൾകൊണ്ട് മുഖരിതമാണീ പുതിയ ആകാശവും  പുതിയ നഗരവും. പാലങ്ങളും കുന്നും മലയും കടലോരങ്ങളും നിറഞ്ഞ സാൻ ഫ്രാൻസിസ്‌കോ ഒരു  സുന്ദരിയാണെന്ന് ഞാൻ തിരിച്ചറിയുന്നു . ഇവിടെ എത്തുന്ന സന്ദർശകർ പാടുന്ന പ്രസിദ്ധമായ  പാട്ട് ഞാനും അറിയാതെ ഒന്ന് മൂളിപ്പോയി 
I left my heart ❤️ in San Francisco “

അപ്പോൾപിന്നെ ന്യൂ യോർക്കിന്റെ കാര്യം പറയേണ്ട ആവശ്യമില്ലല്ലോ . ലോക തലസ്ഥാനമായ ആ മഹാനഗരത്തിൽ എല്ലാ ദേശക്കാരുമുണ്ട് ജാതിക്കാരുമുണ്ട് . ഏറ്റവും വലിയ ചൈനാടൗണും അതെ നഗരത്തിൽത്തന്നെയാണ്. 
അപ്പോൾപിന്നെ ഇത്രയുമൊക്കെ സംഭവിച്ചില്ലങ്കിൽ  അത്ഭുതമുള്ളു .പകർച്ചവ്യാധി  ഏതാണ്ട് നിയന്ത്രിക്കാനാവാത്ത അവസ്ഥയിൽ എത്തികൊണ്ടിരിക്കുന്നു എന്നതും ഒരു പരിധിവരെ ശരിയാണ് . ഇനിയിപ്പം ഇതിനൊരു പരിഹാരം കണ്ടുപിടിക്കാനും എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്നത് അമേരിക്കയെയാണ് . 

പുതിയ വാക്‌സിൻ പരീക്ഷണഘട്ടത്തിലാണ് ,കണ്ടുപിടിച്ചാലും ജനങ്ങളിൽ എത്താൻ കാലതാമസമുണ്ടാകും . കണ്ടു പിടിച്ചില്ലങ്കിലോ മാനവവംശംതന്നെ ഈ ഭൂമുഖത്തുനിന്നും തുടച്ചു മാറ്റപ്പെടും . എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് എന്നാണു ഇപ്പോൾ തിന്നുന്നത് . ചിലപ്പോൾ മനുഷ്യരാശിയെ തുടച്ചു മാറ്റപ്പെടേണ്ട സമയം സംജാതമായിരുന്നിരിക്കണം. ഒരു യുഗം മുഴുവൻ കൂത്താടിനടന്ന ഭീകരജീവികളായ ഡൈനോസറുകൾപോലും ഭൂമിയിൽനിന്നും തുടച്ചു മാറ്റപ്പെട്ടതും അതെ കരണംകൊണ്ടുതന്നെയാണ്. 

പ്രകൃതിയെ പലരീതിയിലും ബലാത്സംഗം ചെയ്യുന്ന മനുഷ്യ വർഗ്ഗത്തിന് കിട്ടുന്ന ആദ്യത്തെ ഒരു മുന്നറിയിപ്പാണിത്. ജനസംഖ്യ വർദ്ധനവ് മുതൽ പരിതസ്ഥിതി മലിനീകരണം വരെ എന്തെല്ലാം പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇപ്പോൾ ഉള്ളത്. ഒന്നും പ്രകൃതി ശക്തികൾക്കതീതമല്ല . ഇന്നല്ലെങ്കിൽ നാളെ പ്രകൃതിതന്നെ അതിനൊക്കെ പരിഹാരം കണ്ടുകൊള്ളും എന്നുള്ളതിന് ഒരു സംശയവും വേണ്ട. 
Nature has it’s own way to correct everything.എന്നാണ് ശാസ്ത്രം പറയുന്നത് . മതം പോലും ഇപ്പോൾ പകച്ചുനിൽക്കുന്നത്  ഈ  അദൃശ്യമായ വൈറസിനു മുൻപിലാണ്.  
മാനവരാശിയെ നശിപ്പിക്കാൻ ഉണ്ടാക്കിയ മിസൈലുകളും  ന്യുക്ലിയർ ബോംബുകൾപോലും നിഷ്പ്രഭമാകുന്ന  കാഴ്ച്ച നമ്മളൊക്കെ ഇന്ന് നേരിൽ കാണുകയാണ്, അനുഭവിക്കുകയാണ്  .

 പ്രകൃതിക്കു മുൻപിൽ മനുഷ്യന്റെ നിസഹായത ഇത്രയധികം പരിതാപകരമാണല്ലോ എന്ന യാഥാർഥ്യം നമ്മളെ ഒന്നോർമ്മിപ്പിക്കുകയാണ് ഈ കൊറോണ എന്ന അദൃശ്യജീവി .  

കൂടുതൽ മനുഷ്യരെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റിയ ബ്ലാക്ക് പ്ളേഗ് വന്നപ്പോഴും ഏറ്റവും കൂടുതൽ മരണനിരക്കുണ്ടായിരുന്നത് ഇറ്റലിയിലാണ്. എന്നിട്ടും അവർ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെണീറ്റു വന്നു. പതിനാലാം നൂറ്റാണ്ടിൽ ഏതാണ്ട് അമ്പതു ലക്ഷം പേരാണ് പ്ളേഗ് വന്നു മരിച്ചതെന്നോർക്കണം. എന്തായാലും എല്ലാത്തിനും ഒരു പരിഹാരം കാണാതിരിക്കില്ലല്ലോ . അതിഭീകരനായിരുന്ന പ്ളേഗും ,ക്ഷയവും ,ടൈഫോഡും ,കോളറായും ,ഐഡ്‌സും ഗുണേറിയയും വരെ നമ്മൾ അധിജീവിച്ചില്ല അതുകൊണ്ടു ആ നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം.
ട്രംപ് കരയുന്നു, അമേരിക്ക പകച്ചു നിൽക്കുന്നു, ശരിയോ? (തമ്പി ആന്റണി)
Join WhatsApp News
Boby Varghese 2020-03-29 09:38:56
In the last para, I read 50 lakhs died in the 14th century because of plague. I understand 50 million or 500 lakhs died.
JACOB G MATHAI 2020-03-29 17:36:32
Bill Clinton, GWB, Obama, Pelosi, Schumer etc. were delighted to ship American manufacturing jobs overseas. Trump has been trying hard to get these jobs back for the last 3 years. Easy to complain. Trump used Defense Production Act to force GM to produce 80K ventilators. Let us hope for the best.
Antony Thekkek 2020-03-29 21:59:29
I am talking about Italy . They lost 5 million people Boby Verghese
വിദ്യാധരൻ 2020-03-29 23:12:36
ട്രംപ് കരയുകയോ ? അത് അത്ഭുതകരമായിരിക്കുന്നു ! ട്രംപിന് കരയാനും ചിരിക്കാനും കഴിയില്ല. അയാളിലെ മനുഷ്യത്വത്തിന്റ നീരുറവ എന്നെ വറ്റി പോയിരിക്കുന്നു. എന്താണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്? അയാളുടെ പണമോ പ്രതാപമോ അല്ല , പരിജ്ഞാനമോ പാണ്ഡ്യത്ത്യമോ അല്ല. നേരെമറിച്ച് സഹജീവികളോടുള്ള അനുഭൂതിയാണ് . അതായത് സഹാനുഭൂതി. അത് അയാൾക്കില്ല. അയാൾക്കത് പണ്ടേ എവിടെ വച്ചോ നഷ്ട്മായിപ്പോയി . അയാളെ പിന്താങ്ങുനനവരെ ഒന്നു സൂക്ഷിച്ചു നോക്കുക. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക. ഒരു മനശാസ്ത്ര വിശകലത്തിന് വിധേയപ്പെടുത്തുക. ഒരു കാര്യം വളരെ സ്പഷ്ടമാണ് . അവരിൽ മിക്കവരും ആത്മ വിശ്വാസം നഷ്ടപ്പെട്ടവരാണ് . ചിലർ രക്ത അട്ടകളാണ്. അതായത് അവർ ട്രംപിന്റെ വളരെ ലോയൽ ആയിട്ടുള്ള ആൾക്കാരായി നടിച്ചു ട്രംപിന്റ് രക്‌തം ഊറ്റികുടിക്കുന്നവരാണ് . എങ്ങനെ പത്തു കാശ് ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ. ഈ മലയാളിയിൽ വരുന്ന പല ട്രംപ് മൂട് താങ്ങികളും ആത്മ വിശ്വാസം ഇല്ലാത്തവരുടെ കൂട്ടത്തിൽ കൂട്ടാം . അവർക്ക് ആണത്വം വേണമെങ്കിൽ ആരെങ്കിലും കടം കൊടുക്കണം . ട്രംപ് കടം കൊടുക്കാൻ തയ്യാറാണ് . കാരണം അയാൾ ആണത്വം ഇല്ലാത്ത ഒരുത്താനാണ് . അയാൾക്ക് ഒരു ദിവസം പത്തു പ്രാവശ്യം സ്വയം പറഞ്ഞു കൊണ്ടിരിക്കണം "ഞാൻ ബുദ്ധിമാനാണ് , എന്റെ ഐ ക്യു എല്ലാവരിലും മുന്നിലാണ് , ഞാൻ തിരഞ്ഞെടുക്കപ്പെട്ടവാനാണ് , യുദ്ധ മുറകളെ കുറിച്ച് ഏത് ജനറലിനേക്കാളും എനിക്കറിയാം അങ്ങനെ വിരാമം ഇല്ലാതെ നുണ പറഞ്ഞുകൊണ്ടിരിക്കുന്നു ഒരു ദുഷിച്ച ജന്മം . ഇയാൾക്ക് കരയാൻ കഴിയില്ല .ഓരോ വ്യക്തിയും കൊറോണവൈറസുകൊണ്ടു മരിക്കുമ്പോൾ ഇയാൾ മുറിയിൽ കയറി അട്ടഹസിക്കും ....അത്രക്ക് ചീഞ്ഞ അളിഞ്ഞ മനസ്സിന്റെ ഉടമയാണ് അയാൾ . ലോകത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തികൾക്കും ഇയാളെ പിന്താങ്ങാൻ കഴിയില്ല . എഴുത്ത്കാർ, ചിന്തകർ, കലാകാരന്മാർ, ഇവരുടെ എല്ലാം ഉള്ളിൽ മനുഷ്യത്വത്തിന്റ രജത രേഖകൾ കാണാം . അവർ മനുഷ്യരെ സ്‌നേഹിക്കുന്നവരാണ് . അവരുടെ ശക്തി വരുന്നത്, അവരുടെ ഉള്ളിൽ കുടികൊള്ളുന്ന അനശ്വരമായ ചൈതന്യത്തിൽ നിന്നാണ് . അതിന് ഭൗതിക വസ്തുക്കളുടെ കൂട്ടുകെട്ടാവശ്യമില്ല . കാരണം അത് അഭൗമികമാണ് . കല മനുഷ്യ ജീവിതത്തെ ധന്യമാക്കാനുള്ളതാണ് . അല്ലാതെ ട്രംപിന്റെ വാലാട്ടികളുടെ താളത്തിന് തുള്ളാനുള്ളതല്ല . ട്രംപ് ചരിത്രത്തിന്റെ താളിലെ വെറുമൊരു പടമായി മാറാൻ കാലതാമസമില്ല . അയാൾ വിസ്‌മൃതമാക്കപ്പെടും. കൊറോണോവൈറസിന്റെ പിടിയിൽ അനേക നിരപരാധികൾ ബലിയാടുകൾ ആകുമ്പോൾ, പല അഹങ്കാരികളും അവരുടെ സിംഹാസനങ്ങളിൽ നിന്ന് പിഴുതെറിയപ്പെടും . ഇതിന് ചരിത്രം സാക്ഷിയാണ് . ഓരോ എഴുത്തുകാരും, കലാകാരന്മാരും അവരുടെ രചനകളും സൃഷ്ടികളും മനുഷ്യ നന്മയ്ക്കായ് തീരുമ്പോൾ അവർ മരിക്കുകയില്ല 'മരിച്ചാലും ജീവിക്കും . പക്ഷെ ദുഷ്ടന്മാർ കാറ്റിൽ പാറുന്ന പതിരുപോലെയാണ് . അവർ എവിടെ പോയെന്ന് അറിയുകയില്ല . "ഹാ! കഷ്ടം സ്ഥാന വലിപ്പമോ പ്രഭുതയോ" (കൊറോണവൈറസിനില്ല) സ്പഷ്ടം മാനുഷ ഗർവ്വം ഇവിടെ പുക്കസ്തമിക്കുന്നു, ഇഷ്ടന്മാർ പിരിയുന്നു, ഇവിടമാണ്ദ്ധ്യാത്മ വിദ്യാലയം" (കുമാരനാശാൻ -പ്രരോദനം )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക