Image

കൊറോണ വൈറസ്;ഇറ്റലിയിൽ അഞ്ചു കന്യാസ്ത്രീകൾ മരിച്ചു

Published on 29 March, 2020
കൊറോണ വൈറസ്;ഇറ്റലിയിൽ അഞ്ചു കന്യാസ്ത്രീകൾ മരിച്ചു
 ടൂറിൻ :- ഭീകരമായി പടരുന്ന കൊറോണ വൈറസ് ബാധയിൽ 5 കന്യാസ്ത്രീകൾ കൂടി മരിച്ചു..ടൂറിനിലെ പൈടോംന്‍റ് ലിറ്റില്‍ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. 82നും 98നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മരണമടഞ്ഞവരില്‍ മദര്‍ സുപ്പീരിയറും ഉള്‍പ്പെടുന്നു. കോണ്‍വന്‍റിലെ പതിമൂന്നു കന്യാസ്ത്രീകള്‍ ഇപ്പോഴും ചികിത്സയിലാണ്. നിരവധി പേര്‍ ഐസൊലെഷനില്‍ തുടരുന്നുണ്ട്. നേരത്തെ റോമിനു വെളിയിലുള്ള രണ്ടു മഠങ്ങളിലെ അറുപതോളം കന്യാസ്ത്രീകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരിന്നു.
      889 പുതിയ മരണങ്ങൾ കൂടി സംഭവിച്ചതോടെ രാജ്യത്ത് മരണപ്പെട്ടവർ 10000 കവിഞ്ഞു. വൈറസ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ കുറവുള്ളത് ആശ്വാസമാണെങ്കിലും മരണങ്ങൾ തുടരുന്നത് ആശങ്കയാവുന്നു. രോഗബാധയെ തുടർന്ന് 60-ൽ അധികം വൈദികർ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക