കൊറണയ്ക്ക് പ്രതിരോധ മരുന്ന് ഉണ്ടാക്കി കഴിച്ചയാള്‍ മരിച്ചു
Published on 29 March, 2020
കല്ലടിക്കോട് : കോവിഡ് 19 പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ചയാള്‍ മരിച്ചു. കല്ലടിക്കോട് ഇരട്ടക്കല്ലില്‍ താമസിക്കുന്ന കാഞ്ഞിരപ്പുഴ മംഗലത്ത് പ്രകാശ് (47) ആണു മരിച്ചത്.
കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ പച്ചക്കര്പ്പൂരത്തോടൊപ്പം മറ്റു ചില വസ്തുക്കളും ചേര്ത്തുണ്ടാക്കി സ്വയം കഴിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. മറ്റാരും ഇതു കഴിച്ചിട്ടില്ല. ഇന്നലെ രാവിലെ കഴിച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജയ. മകന്: കൃഷ്ണപ്രസാദ്. അമ്മ: തായികുട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല