Image

48 ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ കോവിഡ്

Published on 29 March, 2020
48 ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച് 72 പേരില്‍ 23 പേര്‍ ഇന്ത്യക്കാര്‍. വെള്ളിയാഴ്ച വരെയുള്ള കണക്കുപ്രകാരം 48 ഇന്ത്യക്കാര്‍ക്കു രോഗമുണ്ട്. പുതുതായി സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം സൂചിപ്പിച്ചു.

ശ്രീലങ്ക, ജോര്‍ദാന്‍, പലസ്തീന്‍, സിറിയ, ഇറാന്‍, കോമറോസ്, ചൈന, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍, ബോസ്?നിയ, സെര്‍ബിയ, ഗ്രീസ്, യുറഗ്വായ്, റൊമേനിയ, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങളിലെ ഓരോരുത്തര്‍ക്കും നേപ്പാള്‍ (2), ഇത്യോപ്യ (2), യുഎഇ (4), യുകെ (5), പാക്കിസ്ഥാന്‍ (5), ലബനന്‍ (5), ബംഗ്ലദേശ് (8) എന്നീ രാജ്യക്കാര്‍ക്കുമാണ് ഏറ്റവും ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്.

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവരെല്ലാം. 2 ബംഗ്ലാദേശികളും ഒരു പാക്കിസ്ഥാനി പൗരനുമടക്കം 3 പേര്‍ രോഗമുക്തി നേടിയതോടെ ഇതോടകം 55 പേര്‍ ആശുപത്രി വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക