Image

പ്രതിദിനം 25 ചരക്കു ട്രെയിനുകള്‍, കേരളത്തില്‍ അവശ്യസാധനങ്ങള്‍ മുടങ്ങില്ല

Published on 29 March, 2020
പ്രതിദിനം 25 ചരക്കു ട്രെയിനുകള്‍, കേരളത്തില്‍ അവശ്യസാധനങ്ങള്‍ മുടങ്ങില്ല
തിരുവനന്തപുരം : യാത്രാ സര്‍വീസുകള്‍ റെയില്‍വേ നിര്‍ത്തിയെങ്കിലും ചരക്കു ട്രെയിനുകളുടെ സര്‍വീസ് തുടരുന്നതു കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ നീക്കത്തിനു സഹായകരമാകുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ റോഡ് മാര്‍ഗമുള്ള ചരക്കുഗതാഗതം പലയിടത്തും സ്തംഭിക്കുമ്പോഴാണു റെയിവേയുടെ ഈ ആശ്വാസ വഴി.

ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍, പാലും പാല്‍ ഉല്‍പന്നങ്ങളും, പഞ്ചസാര, ഉപ്പ്, കല്‍ക്കരി, പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസവളം എന്നിവയാണു പ്രധാനമായും ട്രെയിനുകളില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നത്. ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ക്കിടയിലും ദക്ഷിണ റെയില്‍വേ മാത്രം പ്രതിദിനം 25 ചരക്കു ട്രെയിന്‍ സര്‍വീസ് നടത്തുന്നു. സാധാരണ, 80  സര്‍വീസുകള്‍ നടത്തിയിരുന്നത് ഇപ്പോള്‍ പകുതിയില്‍ താഴെയായി കുറഞ്ഞു.

തമിഴ്‌നാട്ടിലെ ആര്‍ക്കോണം, ചെങ്കല്‍പേട്ട്, കട്പാടി, ഈറോഡ്, തിരുപ്പൂര്‍, സേലം, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, നാഗര്‍കോവില്‍, ദിണ്ടിഗല്‍ എന്നിവിടങ്ങളിലും കേരളത്തിലെ കോഴിക്കോട് വെസ്റ്റ്ഹില്‍, പാലക്കാട്, എടക്കാട്, മുളങ്കുന്നത്തുകാവ്, കരുനാഗപ്പള്ളി, കോട്ടയം, കഴക്കൂട്ടം എന്നിവിടങ്ങളിലുമാണു ഭക്ഷ്യധാന്യങ്ങള്‍ ഇറക്കാന്‍ റെയില്‍വേ ഗുഡ്‌സ് ഷെ!!ഡ്ഡുകള്‍ ഉള്ളത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ദക്ഷിണ റെയില്‍വേ 57,000 ടണ്‍ ഭക്ഷ്യധാനങ്ങളാണു ഷെഡ്ഡുകളില്‍ ഇറക്കിയത്.

കല്‍ക്കരി, ലിഗ്‌നൈറ്റ്, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവ ഏകദേശം 47,000 ടണ്ണും എത്തിച്ചു. വെള്ളിയാഴ്ച മുളങ്കുന്നത്തുകാവിലെയും കഴക്കൂട്ടത്തെയും ഗോഡൗണുകളില്‍ വീണ്ടും ഭക്ഷ്യധാന്യം എത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഷെഡ്ഡുകളില്‍ ഭക്ഷ്യധാന്യം ഉള്‍പ്പെടെ 1 ലക്ഷം ടണ്‍ സാധനങ്ങള്‍ ഇറക്കി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ചരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡെമറേജ്, വാര്‍ഫേജ് തുടങ്ങിയ പിഴകള്‍ 14 വരെ റെയില്‍വേ ഒഴിവാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക