Image

തൊഴിലാളികള്‍ക്ക് കോടതി പരിസരത്ത് ഭക്ഷണമൊരുക്കി തെലങ്കാനയിലെ ജില്ലാ ജഡ്ജി

Published on 29 March, 2020
തൊഴിലാളികള്‍ക്ക് കോടതി പരിസരത്ത് ഭക്ഷണമൊരുക്കി തെലങ്കാനയിലെ ജില്ലാ ജഡ്ജി


ഹൈദരാബാദ്: ലോക്ക് ഡൗണിനെത്തുടന്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ ഭക്ഷണംപോലും കഴിക്കാതെ സ്വന്തം നാടുകളിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതിനിടെ അവര്‍ക്ക് കോടതി പരിസരത്ത്  സൗജന്യ ഭക്ഷണമൊരുക്കി തെലങ്കാനയിലെ ജില്ലാ ജഡ്ജി. മെദക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അധ്യക്ഷയുമായ കെ സായ് രമാദേവിയാണ് മാതൃകകാട്ടിയത്.  

ശനി, ഞായര്‍  ദിവസങ്ങളില്‍ ദേശീയ പാതയിലൂടെ നടന്നെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ നേതൃത്വം 
നല്‍കിയ ജില്ലാ ജഡ്ജി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലെത്താന്‍ വാഹന സൗകര്യവും ഏര്‍പ്പാടാക്കി. ഹൈദരാബാദില്‍നിന്ന് കുട്ടികളുമായി സ്വന്തം നാട്ടിലേക്കുപോയ ഒരാള്‍ കുഴഞ്ഞുവീണുവെന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് താന്‍ മുന്നിട്ടിറങ്ങിയതെന്ന് രമാദേവി സീ ന്യൂസിനോട് പറഞ്ഞു. 

ഉടന്‍തന്നെ കോടതി കെട്ടിടം ഭക്ഷണ വിതണത്തിന് ഉപയോഗിക്കാനുള്ള അനുമതി അവര്‍ബന്ധപ്പെട്ടവരില്‍നിന്ന് വാങ്ങി. ജയില്‍ വകുപ്പ് അധികൃതര്‍ ഭക്ഷണം പാകംചെയ്യാന്‍ തയ്യാറായി രംഗത്തെത്തി.  മൂന്ന് ദിവസം ഭക്ഷണം നല്‍കുന്നതിന്റെ ചിലവ് വഹിക്കാമെന്ന് തെലങ്കാന ഹൈക്കോടതിയിലെ ജസ്റ്റിസ് ഷഹീം അക്തര്‍ വാഗ്ദാനം നല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെ ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിലവ് സ്വന്തമായി വഹിക്കാനാണ് ജസ്റ്റിസ് സായ് രമാദേവിയും ഭര്‍ത്താവും തീരുമാനിച്ചിട്ടുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക