Image

സംസ്ഥാനത്ത് 32 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു

Published on 30 March, 2020
സംസ്ഥാനത്ത് 32 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ന്​ 32 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.കാസര്‍കോട്​ 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും വയനാട്​, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ട്​ പേര്‍ക്ക്​ വീതവുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 


ഇതില്‍ 17 പേര്‍ വിദേശത്തുനിന്നെത്തിയവരും 15​പേര്‍ സമ്ബര്‍ക്കം മൂലവും രോഗം ബാധിച്ചവരാണ്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി.


കോട്ടയം ജില്ലയിലെ പായിപ്പാട്ട്​ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവം കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണ്​. ഇതിനുപിന്നില്‍ ഒന്നോ ഒന്നിലധികമോ ശക്തികളുണ്ട്​.


സംസ്ഥാനത്ത്​ അതിഥി തൊഴിലാളികള്‍ക്കായി 5128 ക്യാമ്ബുകള്‍ ഒരുക്കിയിട്ടുണ്ട്​. അതിഥി ​െതാഴിലാളികള്‍ക്കിടയില്‍ പട്ടിണിയില്ല. അവരുടെ രീതിയിലുള്ള ഭക്ഷണം ​തന്നെ ഒരുക്കിയിട്ടുണ്ട്​. പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇപ്പോഴുള്ള ഇടങ്ങളില്‍ തന്നെ തൊഴിലാളികള്‍ തുടരണം. ഇവര്‍ക്കുള്ള ഭക്ഷണം ഉറപ്പാക്കേണ്ടത്​ കരാറുകാരാണ്​.


വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്​ മലപ്പുറം ജില്ലയില്‍ രണ്ടുപേര്‍ അറസ്​റ്റിലായിട്ടുണ്ട്​. അതിഥി തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ഭാഷയില്‍ സന്ദേശങ്ങളെത്തിക്കും. കരാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക്​ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്​. 


കടുത്ത സാഹചര്യത്തില്‍ ജോലിചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക