Image

യുഎഇയില്‍ കോവിഡ്–19 ബാധിച്ച് വീണ്ടും മരണം; ആകെ രോഗബാധിതര്‍ 570

Published on 30 March, 2020
യുഎഇയില്‍ കോവിഡ്–19  ബാധിച്ച് വീണ്ടും മരണം; ആകെ രോഗബാധിതര്‍ 570
അബുദാബി: യുഎഇയില്‍ കോവിഡ്–19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.. 47കാരിയായ അറബ് വനിതയാണ് മരിച്ചത്. 102 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇവരില്‍  യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിതരുടെ ആകെ എണ്ണം 570 ആയി. ഇതില്‍ 30 പേര്‍ ഇന്ത്യക്കാരാണ്. മൂന്നു പേര്‍കൂടി രോഗമുക്തി നേടി. ഇതുവരെ 58 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. ഇന്നുവരെ കോവിഡ്–19 ബാധിച്ച് യുഎഇയില്‍ മരിച്ചത് മൂന്നുപേരാണ്. മരിച്ച മൂന്നാമന്‍ ഏതു രാജ്യക്കാരനാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഇന്ത്യക്കാര്‍ക്ക് പുറമേ, ഇംഗ്ലണ്ട്–16, യുഎഇ, ഫിലിപ്പീന്‍സ്–7 വീതം, ഈജിപ്ത്–6, ഇറ്റലി, അയര്‍ലന്‍ഡ്–3 വീതം, ബ്രസില്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, ഇത്യോപ്യ, കാനഡ, ലബനന്‍, സുഡാന്‍, സൗദി അറേബ്യ, പോര്‍ചുഗല്‍–2 വീതം, ന്യൂസിലാന്‍ഡ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാന്‍സ്, ജര്‍മനി, അള്‍ജീരിയ, ഇറാഖ്, കൊളംബിയ, വെനസ്വെല, പോളണ്ട്– ഒന്നു വീതവുമുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക