Image

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കാന്‍ പാടില്ല - മുഖ്യമന്ത്രി

Published on 30 March, 2020
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കാന്‍ പാടില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം:  പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. ലോകത്ത് ആകെ പടര്‍ന്നുപിടിച്ച മഹാമാരിയാണ് കോവിഡ് 19  എന്ന് അവര്‍ ഓര്‍ക്കണം. ജോലിചെയ്തിരുന്ന രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടിലെത്തിയ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് വ്യത്യസ്തമായി ഉണ്ടായത്. അതിന്റെ പേരില്‍ 
പ്രവാസികളെ ഒരുതരത്തിലും അപഹസിക്കാന്‍ പാടില്ല. നാടിന്റെ കരുത്തുറ്റ വിഭാഗത്തെ ആരും വെറുപ്പോടെ നോക്കിക്കാണാനും പാടില്ല. 

നാട്ടിലേക്ക് വരാന്‍ കഴിയാത്ത പ്രവാസികള്‍ ഇപ്പോള്‍ കുടുബത്തെയോര്‍ത്ത് കടുത്ത ഉത്കണ്ഠയിലാണ്. നിങ്ങള്‍ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തില്‍ സര്‍ക്കാരിന് പറയാനുള്ളത്.  ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങളുടെ  കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് നിങ്ങളുടെ കൂടെയുണ്ട്. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ  ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
വിദ്യാധരൻ 2020-03-30 23:37:28
ലോകത്തിലെ ഏറ്റവും ഉദാരമാനസ്കർ ആരാണെന്ന് ചോദിച്ചാൽ അതിൽ ഒന്നാം സ്ഥാനം അമേരിക്കക്കാണ്. അമേരിക്ക ലോക പൊലീസാണ്, ലോകത്തിലെ എല്ലാ വിപ്ലവത്തിന്റെയും പിന്നിൽ അമേരിക്കയുടെ കറുത്ത കരങ്ങൾ ഉണ്ടെന്ന് കേരളത്തിൽ ഉള്ളവർ വിശ്വസിക്കുമ്പോഴും, അവർ ഒരു പക്ഷെ മറന്നു പോയ ഒരു കാര്യം ഓർപ്പിക്കാൻ വേണ്ടിയാണ് ഇത് ഇവിടെ കുറിക്കുന്നത് . ഈ കാലഘട്ടത്തിലെ പലരും ഓർക്കുന്നില്ലെങ്കിലും, ആദ്യകാലത്ത് അമേരിക്കയിൽ കുടിയേറിയവർക്കറിയാമായിരിക്കും CARE (Cooperative for American Remittances to Europe) എന്ന സംഘടനയെ കുറിച്ച്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം. പട്ടിണിയിൽ ആണ്ടുപോയ യൂറോപ്പിലെ ജനതക് ആഹാരം എത്തിച്ചു കൊടുക്കാൻ വേണ്ടി , താൽക്കാലികമായി സ്ഥാപിച്ച ഒരു സംഘടനയാണിത് . എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ , ജനങ്ങുളുടെ സമ്മർദ്ധത്തിന് വഴങ്ങി ഹാരി ട്രുമെൻ അതിന്റെ പ്രവർത്തനം സ്വാകാര്യ വ്യക്തികളുടെ സഹകരണത്തോടെ തുടരാൻ അനുവദിച്ചു. ഇതിന്റെ ഫലമായി ചൈന, ഫിലിപ്പീൻസ് കൂടാതെ ഇന്ത്യയിലും ആ നന്മയുടെ ദീർഘമായ കരങ്ങൾ എത്തിച്ചേർന്നു . കേരളത്തിലെ ഓണം കേറാ മൂലകളിൽ ഉച്ചക്കത്തെ ആഹാരത്തിന് നിവർത്തി ഇല്ലാതെ പഠിക്കുന്ന കുട്ടികൾക്ക് ഉച്ചക്ക് ഗോതമ്പ് കഞ്ഞിയും , പാൽപ്പൊടി പാലും എത്തിച്ചു കൊടുത്തത് അമേരിക്കയിലെ ഒരു നല്ല ശതമാനം വരുന്ന ഹൃദയ വിശാലതയുള്ള മനുഷ്യരാന്നെന്ന് ഈ ഉള്ളവന് നന്നായി അറിയാം . ഞാൻ പഠിച്ച സ്‌കൂൾ ഈ ഉദാരമനസ്കരാൽ അനുഗ്രഹിക്കപ്പെട്ട ഒരു സ്‌കൂൾ ആയിരുന്നു. ആദ്യമായി ഗോതമ്പ് നിറച്ചു വന്ന ഒരു വെളുത്ത ചാക്കിന്റെ പുറത്തെ, പരിശുദ്ധിയുടെയും നിഷ്കളങ്ക ഭാവത്തിന്റെയും വർണ്ണമായ വെളുപ്പും, ധീരതയുടെ വർണ്ണമായ ചുവപ്പും, ജാഗ്രതയുടെയും നീതിയുടെയും വർണ്ണമായ നീലയും ചേർന്ന് പതാക നോക്കി നിന്നത് ഞാൻ ഓർക്കുന്നു. അന്നത്തെ ഗോതമ്പ് കഞ്ഞിയുടെ രുചിയും, പാൽപ്പൊടി കലക്കിയ പാലിന്റെയും രുചിയും ഇന്നും നാവിൽ ഊറുന്നു . ഇന്നത്തെ കേരള ജനത അതോർക്കാത്തതിൽ അത്ഭുതമില്ല . വന്ന വഴി മറക്കാൻ ശ്രമിക്കുന്നവരാണ് പൊതുവെ മലയാളികൾ. പാരമ്പര്യത്തിന്റെയും പ്രതാപത്തിന്റെയും , വിദ്യാഭ്യാസത്തിന്റെയും. പൊങ്ങച്ചത്തിന്റെയും തണലിൽ നിന്ന് വീരവാദം മുഴക്കനല്ലാതെ മലയാളിക്കെന്തുണ്ട് . ആരോട് ചോദിച്ചാലും അവർ പറയും " എന്റെ ഉപ്പാപ്പക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന് " നാല് പേരുകൂടുന്നിടത്ത് എങ്ങനെ താൻ ആരാണെന്ന് കാണിക്കാനുള്ള ശ്രമത്തിലാണ് മലയാളി . ട്രംപിനെപ്പോലെ ഞാനാണ് അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരൻ, എനിക്ക് പത്ത് ബില്യൺ ഉണ്ട് എന്നൊക്കെ പച്ച കള്ളം പറയുമ്പോൾ നമ്മളുടെ മുകളിൽ പറഞ്ഞ മലയാളി അണ്ണന്മാർ അവന്റെ വന്ന വഴി ഒന്നുകൂടി വെട്ടി ആരും കാണാതെ മൂടി കളയുകയും ട്രംപ് പറയുന്നതാണ് ശരിയെന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്യും . എന്നാൽ അമേരിക്കയിലെ പല മനുഷ്യരുടെയും ചരിത്രം യാതനയുടെയും കഷ്ടപ്പാടുകളും നിറഞ്ഞതാണ്. അവർക്ക് അത് മറ്റുള്ളവരോട് പറയാൻ യാതൊരു മടിയുമില്ല . എബ്രഹാം ലിങ്കൺ , ഒബാമ , ക്ലിന്റൺ തുടങ്ങിയ ഭരണാധിപർ, സാം വാൾട്ടൻ, റോസ് പെറോ , ബിൽഗേറ്റ്സ്, സ്റ്റീവ് ജോബ്സ് എന്നിവരുടെ കഥകൾ അമേരിക്കൻ സ്വപ്നത്തെ അനുധാവനം ചെയ്യാൻ ശ്രമിക്കുന്നവർക്ക് എന്നും ആവേശം പകരുന്നതാണ് . കേരളത്തിലെ വെള്ളപ്പൊക്കം വന്നപ്പോൾ ചിക്കാഗോയിലുള്ള രണ്ടു മലയാളി ചെറുപ്പക്കാർ ഒൻപത് കോടി രൂപയാണ് സ്വരൂപിച്ച് കേരളത്തിൽ എത്തിച്ചത് . ഇതിൽ മലയാളികളുടെ പങ്കിനേക്കാൾ അമേരിക്കയിലെ സന്മനസുള്ള ജനതയുടെ ഔദാര്യം ഉണ്ടായിരുന്നു എന്നതിന് എനിക്ക് ഉറപ്പുണ്ട് . പിണറായി വിജയൻ ഒരു പക്ഷെ അതോർക്കുണ്ടായിരിക്കും . അതോർക്കാനുള്ള പ്രായവും അദ്ദേഹത്തിനുണ്ട് . ഈ അടുത്ത ദിവസം ഒരു സഹോദരി എഴുതിയതുപോലെ 'കഥ അറിയാതെ ആടുന്ന' മലയാളികളെ കൊണ്ട് ലോകം നിറയുകയാണ്. അവർക്ക് ആവശ്യം പൊങ്ങച്ചക്കാരെയാണ് . 'കുളിച്ചില്ലെങ്കിലും ചീല പുര പുറത്ത് 'ഇട്ട് ഉണക്കുന്നവരെയാണ് അവർക്കിഷ്ടം . അതിൽ ഒന്നാമനാണ് അമേരിക്കൻ പ്രസിഡണ്ട് . മനസ്സിൽ നന്മ സൂക്ഷിക്കുന്നവർ ഈ രാജ്യത്തിന്റെ പ്രസിഡണ്ടായി വരുമെന്ന് പ്രതീക്ഷിക്കാം . അമേരിക്കയുടെ മുഖത്തെ ഈ കറുത്ത പാടുകൾ നീങ്ങും എന്ന് പ്രത്യാശിക്കാം. അതോടൊപ്പം ഒരു നല്ല ശതമാനം മലയാളിയുടെ അജ്ഞതയും " കണ്ണൊന്നടച്ചിട്ടു തുറന്നിടുമ്പോൾ നാം കണ്ട ലോകം നവലോകമായി കുന്നാകവേ വൻകുഴിയായി മാറി കുന്നായി ഗർത്തങ്ങൾ ഉയർന്നുപൊങ്ങി ഈ നാം നിരീക്ഷിപ്പതിലൊന്നുപോലും യഥാര്തമല്ലോക്കെയൊരിന്ദ്ര ജാലം ഹേ ! മർത്ത്യ നീ ഇന്നിവ നോക്കി നിന്ന് മദിപ്പതല്ലല്ലി മഹാജളത്വം " (തീപ്പൊരി -ചങ്ങമ്പുഴ )
Philip 2020-03-31 13:55:03
I remember those days when our School was served with Wheat and Milk powder, received from America, for the School Children who never had any food for lunch. There is a tendency for people to forget the past when they have a surplus of anything. Many families in Kerala are financially well off and most of the children are in private schools. They have everything more than they need; two pairs of shoes, a dress for every day, a good house, and cars, etc. Our children in America are also growing up in a similar situation. It is important to teach our children and remind them of the road we traveled for them to understand the values of life. We need to teach them how to share and care otherwise they will be lost in a world of selfishness and self-centeredness Thanks Vidhyadhran for your note.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക