Image

ഈ സമയവും കടന്നു പോകും (ജോസഫ് ഇടിക്കുള)

Published on 30 March, 2020
ഈ സമയവും കടന്നു പോകും (ജോസഫ് ഇടിക്കുള)
ഇത് ഇവിടം  കൊണ്ടൊന്നും തീരുകയില്ല, 
എല്ലാവരെയും ഇത് ബാധിക്കാം, 

കൊറോണ ബാധിച്ചവർ പലരും പൂർവാധികം ശക്തിയോടെ ജീവിതത്തിലേക്ക് മടങ്ങുന്നത് നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്, മലയാളികൾ അടക്കം കുടുംബങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നില്ലേ,

നമ്മൾ എന്തിനാണ് പേടിക്കുന്നത്, നമ്മുടെ പൂർവികർ ഇതിലും വലിയ മഹാമാരികളെ  അതിജീവിച്ചവരല്ലേ,
അസുഖങ്ങൾ വരും പോകും അതിന്റെ കൂടെ ചിലരൊക്കെ പോവുകയും ചെയ്യും, അതോ ആരെങ്കിലും അമൃത് കഴിച്ചിട്ടാണോ ഇങ്ങോട്ടു വന്നത്.

കഴിഞ്ഞ ഫ്‌ളൂ സീസൺ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ 36000 ആളുകൾ അമേരിക്കയിൽ മരിച്ചു പോയി,
ആരുമറിഞ്ഞില്ല, ഒരു മാർക്കറ്റും ഇടിഞ്ഞില്ല, ഇറ്റലിയെപ്പോലെ അമേരിക്കയും  പ്രായമായ അനേകം ആളുകൾ ജീവിച്ചിരിക്കുന്ന രാജ്യമായത്  അത്രയും നല്ല ആശുപത്രി സൗകര്യങ്ങൾ ലഭിക്കുന്നത് കൊണ്ടാണ്,
അവരിൽ ചിലരാണ് ഈ 36000 പേരിൽ പെട്ട് പോയത് കാരണം  ഇതൊക്കെ എല്ലാക്കാലങ്ങളിലും സംഭവിച്ചിട്ടുള്ളതാണ്, കൊറോണ ബാധിച്ചു ലോകം മുഴുവൻ ഇത്രയും ആളുകൾ ഇതുവരെ മരിച്ചിട്ടില്ല.

വളരെ കുറച്ചു ശതമാനം ആളുകൾ മാത്രമെ അമിതമായി ആശുപത്രികളെ ആശ്രയിക്കുന്നുള്ളു ഇവിടെ അമേരിക്കയിൽ 
Wall greens, CVS പോലെയുള്ള സൂപ്പർമാർക്കെറ്റ് പോലെയുള്ള ഫർമസികൾ  വിൽക്കുവാൻ വച്ചിരിക്കുന്ന ഓവർ ദി കൗണ്ടർ മരുന്നുകൾ മതി ശരാശരി അമേരിക്കക്കാരന്റെ ചെറിയ  അസുഖങ്ങൾ മാറുവാൻ .

ഒരു ആശുപത്രിയിൽ 50 വെന്റിലേറ്ററുകൾ സാധാരണ ആവശ്യമുള്ളപ്പോൾ എന്തിന് അവർ 500 വെന്റിലേറ്ററുകൾ വാങ്ങിവയ്ക്കണം 
ഇങ്ങനെ ഒരാവശ്യം  വരുമെന്ന് ആരും കരുതിയില്ല മാത്രമല്ല പൊളൻ അഥവാ പൂമ്പൊടിയുടെ സീസൺ ആയതിനാൽ സ്വാശകോശസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരുടെ എണ്ണം വർധിക്കുകയും ചെയ്തു 
  
ആദ്യം ഒന്ന് പകച്ചു പോയെങ്കിലും ഇന്ന്  ഇന്ത്യ അടക്കം  65 രാജ്യങ്ങൾക്ക് കോടിക്കണക്കിനു ഡോളർ സഹായം കൊടുക്കുന്ന നിലയിലേക്ക് അമേരിക്ക മാറിയിരിക്കുന്നു, 

ബോയിങ് അടക്കമുള്ള കമ്പനികൾ അവശ്യ മെഡിക്കൽ സംവിധാനങ്ങൾ നിർമിക്കാൻ തുടങ്ങിയിരിക്കുന്നു,

മുൻപ് പറഞ്ഞതുപോലെ സ്വകാര്യ ആശുപത്രികൾ 
അവിടെ ജോലി ചെയ്യുന്ന നഴ്‌സുമാർ, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുവാൻ ഫണ്ട് കൊടുക്കാതെ വന്ന സമയത്തും ഗവൺമെന്റ് ആശുപത്രികളിൽ സംവിധാനങ്ങൾ കുറവെങ്കിലും ലഭ്യമായിരുന്നു, 

തുടക്കത്തിൽ എല്ലാ സ്റ്റോറുകളിലും വൻ തിരക്കായിരുന്നു, കിട്ടുന്നതൊക്കെ പലരും വാങ്ങിക്കൂട്ടി, ആളുകൾ പാനിക് ആയി എന്നുള്ളത് വാസ്തവമാണ്, പക്ഷെ ഇവിടെ അതൊക്കെ ഓരോ കാറ്റടിക്കുമ്പോഴും വെള്ളപ്പൊക്കമുണ്ടാകുമ്പോഴും സംഭവിക്കുന്നതാണ്, 

റോഡ് മാർഗമുള്ള ചരക്കുനീക്കം തകരാറിലാകുമെന്നുള്ളത് കൊണ്ടാണ് അങ്ങനെ ജനങ്ങൾ ചെയ്യാറുള്ളത് പക്ഷെ ഇവിടെ ചരക്കു നീക്കം പതിവുപോലെ നടന്നു സാധനങ്ങൾക്ക് കുറവുണ്ടായില്ല പക്ഷെ  ഡെയിലി  സ്റ്റോക്ക് വരുന്ന സംവിധാനങ്ങളുടെ ചെയിൻ ബ്രേക്ക് ആയി, അപ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കാലതാമസം നേരിട്ടു, 

പക്ഷെ ചരിതത്തിലെ വലിയ വിലക്കുറവാണ് പെട്രോളിനടക്കം ഉണ്ടായത്, ജനങ്ങൾക്ക് അതിന്റെ ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്തു, ഒരു ഡോളറിൽ താഴേക്ക് ഒരു ഗാലൻ പെട്രോളിന് വിലയെത്തി, 

ഇതിനിടയിൽ ഇന്ത്യക്കാരടക്കം പൂഴ്ത്തിവയ്പുകാർക്കും വിലകൂട്ടി സാധനങ്ങൾ വിറ്റഴിക്കുവാൻ ശ്രമിച്ചവർക്കും വൻതുകകൾ ഫൈൻ ലഭിക്കുകയുമുണ്ടായി.

കൊള്ളലാഭം  കൊയ്യുന്ന വൻകിട ഹോസ്പിറ്റൽ ഗ്രൂപ്പുകൾ സ്റ്റേറ്റ് ഓഫ് എമെർജിൻസിയുടെ ദുരുപയോഗമാണ് ചെയ്തത് 
മാസ്കുകളും ഗ്ലൗസുകളും അടക്കമുള്ള സാധനങ്ങൾ മാർക്കറ്റിൽ ലഭ്യമായിരുന്നിട്ടുകൂടി അവർ സർക്കാരിന്റെ സഹായത്തിനു വേണ്ടി നിലകൊണ്ടു, അതിനൊക്കെ പിന്നിലെ നാറുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ കഥകൾ വരും ദിവസങ്ങളിൽ കാണാം 

മലയാളികൾ അടക്കമുള്ള ചില മാധ്യമപ്രവത്തകർ അമേരിക്കയുടെ പതനം ആഗ്രഹിക്കുന്നവരും അത് ആഘോഷിക്കുവാൻ വെമ്പൽ കൊള്ളുന്നവരുമാണ്, പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഇത്തരക്കാർ വെറും
പിമ്പുകൾ ആണെന്നെ ഇത്തരുണത്തിൽ പറയുവാൻ ആഗ്രഹിക്കുന്നുള്ളു, 

അമേരിക്കയെക്കെതിരെ ചെളിവാരിയെറിയുവാൻ കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കാറില്ല 
ഒരുത്തൻ പുലമ്പുന്നത് കേട്ടു അമേരിക്കയിൽ എലികൾ നിറയുന്നു എന്ന് !!

അമേരിക്കയിൽ എവിടെയാണ് എലികൾ ഇല്ലാത്തത്, പല ലോകരാജ്യങ്ങളെയും ഭൂമിയുടെ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കിയ ചരിത്രമുള്ള അമേരിക്ക പക്ഷെ ഇവിടുത്തെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്, എലിയും കൊതുകും പാറ്റയും ചിതലും അണ്ണാനും മറ്റെല്ലാ പ്രാണികളും അമേരിക്കൻ മണ്ണിലുമുണ്ട് 
അവയെ സംരക്ഷിച്ചു കൊണ്ടുള്ള രീതികളാണ് അമേരിക്ക എന്നും കൈക്കൊള്ളുന്നത്.

അമേരിക്കയിൽ എന്ത് സംഭവിച്ചാലും അതൊക്കെ പെരുപ്പിച്ചു ബ്രെക്കിങ് ന്യൂസ് ആക്കുന്ന പാപ്പരാസികൾക്ക് ഓൺലൈൻ ഹിറ്റ് കൂടുന്നത് സുഖമുള്ള കാര്യമായിരിക്കാം പക്ഷെ ഇവിടെയും മനുഷ്യരാണ് ജീവിക്കുന്നത് എന്ന് ഓർക്കുക 

പിന്നെ ഇവിടെ ജോലി ചെയ്തു ജീവിക്കുന്ന നഴ്‌സുമാർ അടക്കമുള്ള മലയാളികൾ അവരുടെ ജീവിതവും കുടുംബത്തിന്റെ ഭാവിയുമൊക്കെ തുലാസിൽ വച്ചു കൊണ്ടാണ് ഇന്നും കൊറോണയടക്കമുള്ള രോഗങ്ങൾ ബാധിച്ചവരെ ചികിൽസിക്കുവാൻ ഇറങ്ങിപ്പുറപ്പെടുന്നത് 

ഒരു പക്ഷെ നിങ്ങളെ അസുഖം ബാധിച്ചാൽ  തന്നെ നിങ്ങൾക്കൊപ്പം ഞങ്ങളെല്ലാവരുമുണ്ട്, തുറന്നു പറയുവാൻ മടിക്കുകയുമരുത്, 

"ആരും കള്ളവെടി വെയ്ക്കാൻ പോയി കിട്ടിയതൊന്നുമല്ല അതൊന്നും"

രോഗത്താൽ വലയുന്ന സഹജീവികളെ സഹായിക്കുവാൻ പുറപ്പെട്ടത് നിങ്ങൾ " മാലാഖാമാരായതു "കൊണ്ട് തന്നെയാണ്,

സാഹചര്യം പരിഗണിച്ചു നിങ്ങൾക്കും വീട്ടിലിരിക്കാമായിരുന്നു, നിങ്ങൾ അത് ചെയ്തില്ലല്ലോ 

#കടപ്പെട്ടിരിക്കുന്നുഅമേരിക്കനിങ്ങളോട് 

#Weshallovercome

#ഈസമയവുംകടന്നുപോകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക