നടന് അനൂപ് മേനോന് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിന്‍െറ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു . ദിവ്യ പിളളയാണ് ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി എത്തുന്നത്. സംവിധായകന് രഞ്ജിത്ത് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
നിരഞ്ജന അനൂപ്, നന്ദു, ദുര്‍ഗ കൃഷ്ണ, സംവിധായകന് ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന് കൃഷ്ണ മേനോന്, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2011 ല്‍ പുറത്തിറങ്ങിയ വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്ളിനു ശേഷം അനൂപ് മേനോനും രതീഷ് വേഗയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
ഭാസ്ക്കര വര്‍മ്മയെയും അയാളുടെ അമ്മാവന് നീലകണ്ഠ വര്‍മ്മയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കോയ ആണ് നിര്‍മ്മാണം.