Image

കോവിഡ് ബാധിച്ചാല്‍ രുചിയും ഗന്ധവും അറിയാനുള്ള കഴിവു നഷ്ടപ്പെടും

Published on 31 March, 2020
കോവിഡ് ബാധിച്ചാല്‍ രുചിയും ഗന്ധവും അറിയാനുള്ള കഴിവു നഷ്ടപ്പെടും
കോവിഡ് ബാധിച്ച ചിലര്‍ക്ക് ഗന്ധവും രുചിയും അറിയാനുള്ള കഴിവു നഷ്ടപ്പെടുന്നതിന്റെ കാരണം വിശദീകരിച്ച് ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍ ഗവേഷകര്‍. മൂക്കിലെ പ്രധാന കോശങ്ങളെ ആക്രമിക്കാന്‍ കൊറോണ വൈറസിനു കഴിയുമത്രേ.

മനുഷ്യന്റെയും എലികളുടെയും ജനിതക വിവരം പരിശോധിച്ചപ്പോള്‍ മൂക്കിന്റെ പിന്‍ഭാഗത്തുള്ള ചില കോശങ്ങളെ കൊറോണ വൈറസ് ലക്ഷ്യമാക്കുന്നതായി കണ്ടു. ഈ കോശങ്ങള്‍ക്കുണ്ടാകുന്ന അണുബാധ, ഗന്ധമറിയാനുള്ള കഴിവിനെ പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലാതാക്കുന്നതായി പഠനത്തില്‍ പറയുന്നു.

പൂര്‍ണമായോ ഭാഗികമായോ ഗന്ധമറിയാനും രുചിയറിയാനുമുള്ള കഴിവുകള്‍ കോവിഡ് ബാധിതര്‍ക്ക് നഷ്ടപ്പെടുന്നതായി ലോകത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് മിീാെശമ എന്നും രുചി നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് റ്യഴെലൗശെമ എന്നുമാണ് പറയുക. ഇത് ഈ മഹാമാരിയുടെ ലക്ഷണങ്ങളില്‍ പെടുന്നതായി അമേരിക്കന്‍ അക്കാദമി ഓഫ് ഓട്ടോലാരിങ്കോളജി വിഭാഗം തലവന്‍ പറഞ്ഞു.

ഈ ലക്ഷണങ്ങളും കോവിഡ് പരിശോധനയില്‍ ഉള്‍ക്കൊള്ളിക്കണം. മറ്റു ലക്ഷണങ്ങളുടെ അഭാവത്തില്‍ ഈ രണ്ടു ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെയും സെല്‍ഫ് ഐസലേഷനിലാക്കുകയും പരിശോധന നടത്തുകയും വേണം.

ഈ പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന അണുബാധ, നാസാദ്വാരങ്ങളിലെ ഇന്‍ഫ്‌ലമേഷന്‍ കൂട്ടുകയും ഇത് ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്കൂളിലെ ന്യൂറോബയോളജി വിഭാഗത്തിലെ ഡേവിഡ് ബ്രാന്‍, സന്ദീപ് റോബര്‍ട്ട് ദത്ത എന്നിവര്‍ പറഞ്ഞു. മൂക്കിലെ എപ്പിത്തീലിയല്‍ കോശങ്ങളെ വൈറസ് ബാധിക്കുകയും ഗന്ധമറിയാനുള്ള കഴിവ് നല്‍കുന്ന ഈ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതു മൂലവുമാകാം ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഗന്ധവും രുചിയും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതിന്റെ കാരണം വെളിവായത് രോഗനിര്‍ണയത്തിനും രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കാനും സഹായിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക