Image

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ കാസര്‍കോട്, ആകെ രോഗബാധിതര്‍ 265

Published on 01 April, 2020
സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ കാസര്‍കോട്, ആകെ രോഗബാധിതര്‍ 265

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം മൂന്ന്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിങ്ങളില്‍ രണ്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് ബുധനാഴ്ചത്തെ കോവിഡ് കേസുകള്‍.


 ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരത്തും കോഴിക്കോടുമായി രണ്ട് പേര്‍ ഇന്ന് രോഗമുക്തരായി.


ബുധനാഴ്ചത്തെ 24 കേസുകളില്‍ ഒമ്ബത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ആകെ 164,130 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 622 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇതുവരെ രോഗം ബാധിച്ച 191 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര്‍ വിദേശികളുമാണ്. സമ്ബര്‍ക്കത്തിലൂടെ 67 പേര്‍ക്കാണ് രോഗം വന്നത്. 7965 സാംപിളുകളാണ് പരിശോധനക്കയച്ചത്. 7256 എണ്ണം നെഗറ്റീവ് ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക