Image

തിരുവല്ലയിലും പരിസരത്തുമായി 1610 പേര്‍ നിരീക്ഷണത്തില്‍

Published on 01 April, 2020
തിരുവല്ലയിലും പരിസരത്തുമായി 1610 പേര്‍ നിരീക്ഷണത്തില്‍
തിരുവല്ല : നഗരസഭ പരിധിയിലും പുളിക്കീഴ് ബ്ലോക്കിലെ 5 പഞ്ചായത്തിലുമായി 1640 പേര്‍ കോവി!ഡ്– 19 നിരീക്ഷണത്തില്‍. ഇന്നലെ രാവിലെ തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിച്ച ലിസ്റ്റ് പ്രകാരമാണിത്. 561 പേരാണ് നഗരസഭയില്‍ മാത്രം നിരീക്ഷണത്തിലുള്ളത്. 214 കുടുംബങ്ങള്‍ക്ക് സമൂഹ അടുക്കളയില്‍ നിന്നു നഗരസഭ ഭക്ഷണം എത്തിച്ചു. ഇതു കൂടാതെ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ വീടിനു പുറത്ത് സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്.

ഇവരെല്ലാം തന്നെ 10 ദിവസത്തിലേറെയായി വീടിനകത്ത് നിരീക്ഷണത്തിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്ന വാര്‍ഡ്തല ജന പ്രതിനിധികളെയും ആരോഗ്യ പ്രവര്‍ത്തകരെയും ബന്ധപ്പെട്ട് വിവരം അറിയിച്ചവരാണ് ഭൂരിഭാഗവും. നഗര സഭയില്‍ മിക്ക വാര്‍ഡുകളിലും അണു നശീകരണം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന കിഴക്കന്‍മുത്തൂര്‍, വാരിക്കാട് പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.

പുളിക്കീഴ് ബ്ലോക്കിനു കീഴില്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നടക്കുന്നത്. വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പിന്തുണയും സഹായവും ലഭ്യമാക്കുന്നുണ്ട് .

ആരോഗ്യ വകുപ്പു ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം അതതു പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ അന്വേഷിച്ച് ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചു കൊടുക്കുന്നുണ്ട്. മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ മിനി സിവില്‍ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ശുചീകരിക്കുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക