Image

അഹാനയുടെയും അനിയത്തിമാരുടെയും 'ലോക്ഡൗണ്‍ ഡാന്‍സ്'

Published on 01 April, 2020
അഹാനയുടെയും അനിയത്തിമാരുടെയും 'ലോക്ഡൗണ്‍ ഡാന്‍സ്'

ലോക്ഡൗണ്‍ കാലത്ത് താരങ്ങളില്‍ പലരും നേരംപോക്കിനായി പല രീതിയിലുള്ള വിനോദങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ചിലര്‍ വ്യായാമത്തിനു പ്രാധാന്യം കൊടുക്കുമ്പോള്‍ മറ്റു ചിലര്‍ പാചകത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നടി അഹാന കൃഷ്ണ നൃത്തം ചെയ്താണ് വിരസമായ ലോക്ഡൗണ്‍ കാലത്തെ രസകരമാക്കുന്നത്.

ഓ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനൊപ്പം അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ചുവടു വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീട്ടിലെ ഒരു മുറിയിലാണ് നാല്‍വര്‍ സംഘത്തിന്റെ ഗംഭീര പ്രകടനം. നൈജീരിയന്‍ ഗായകനായ സ്ലിം ബര്‍ണയാണ് 2013-ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഒരുക്കിയിരിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക