Image

രാജ്യത്ത് ഒരു ലക്ഷം മരിച്ചാല്‍ ന്യു യോര്‍ക്കില്‍ 16, 000 പേര്‍ മരിക്കുമെന്ന് ഗവര്‍ണര്‍

Published on 01 April, 2020
രാജ്യത്ത് ഒരു ലക്ഷം മരിച്ചാല്‍ ന്യു യോര്‍ക്കില്‍ 16, 000 പേര്‍ മരിക്കുമെന്ന് ഗവര്‍ണര്‍
ന്യു യോര്‍ക്ക്: ഒരു ലക്ഷം അമേരിക്കക്കാര്‍ കോവിഡിന് ഇരയാകുമെന്നാണു പ്രസിഡന്റ് ട്രമ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നത്. ഇതില്‍ മാറ്റം വരാം.

അതില്‍ 16,000 പേര്‍ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ നിന്നുള്ളവരായിരിക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ. ഇപ്പോള്‍ രോഗബാധിതര്‍ കൂടുതല്‍ ന്യു യോര്‍ക്കിലാണ്. മരിച്ചവരില്‍ പകുതി ന്യു യോര്‍ക്ക്കാരാണ്. 50ശതമാനം. എന്നാല്‍ അത് ആറിലൊന്നായി കുറയും.'ഇപ്പോഴത് ഒരു ന്യു യോര്‍ക്ക് പ്രശ്‌നമാണ്. നാളെ അത് കാന്‍സാസിന്റെയോ ന്യു മെക്‌സിക്കോയുടെയോ പ്രശ്‌നമായി മാറും'

എല്ലാ ദിവസവും നടത്തുന്ന പത്ര സമ്മേളനത്തിലാണു ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലത്തെ പത്ര സമ്മേളനത്തിനു ശേഷം സ്റ്റേറ്റില്‍ 391 പേര്‍ കൂടി മരിച്ചു. ഇപ്പോള്‍ മരണ സംഖ്യ1981. രോഗബാധിതര്‍83,000.

പാര്‍ക്കുകള്‍ തുറക്കുമെങ്കിലും ന്യൂയോര്‍ക്ക് നഗരത്തിലെ കളിസ്ഥലങ്ങള്‍ അടയ്ക്കാന്‍ഉത്തരവിടുകയാണെന്നും ക്വോമോ പറഞ്ഞു.സ്വയം സാമൂഹിക അകലം പാലിക്കാതിരിക്കുന്നത് നിരുത്തരവാദപരവും സ്വാര്‍ഥതയുമാണ്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ 43 പേര്‍ ഒറ്റരാത്രികൊണ്ട് മരിച്ചു. മരണ സംഖ്യ1,139 ആയി. അഞ്ച് ബോറോകളില്‍ ഇപ്പോള്‍ 44,915 പോസിറ്റീവ് കേസുകളുണ്ട്, ഇതില്‍ ഒറ്റരാത്രികൊണ്ട് 3,144 പുതിയ കേസുകള്‍ ഉള്‍പ്പെടുന്നു. ക്യൂന്‍സില്‍ ഇപ്പോഴും 14,966 കേസുകളുണ്ട്, ബ്രൂക്ലിന്‍ 12,000 കേസുകള്‍. ബ്രോങ്ക്‌സില്‍ 8,398 ഉം മന്‍ഹാട്ടനില്‍ 6,960 ഉം സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 2,480 ഉം ഉണ്ട്.

തന്റെ സഹോദരന്‍ സിഎന്‍എന്‍ ഹോസ്റ്റ് ക്രിസ് ക്വോമോയ്ക്ക് ചൊവ്വാഴ്ച വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ സ്വന്തം അനുഭവത്തെക്കുറിച്ച് സംസാരിച്ചു. ''ഇതാണ് എന്റെ സഹോദരന്‍, എന്റെ ചെറിയ സഹോദരന്‍. എനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന ചിന്ത ഞെട്ടിക്കുന്നു.ഈ സാഹചര്യം എല്ലാവര്‍ക്കും ഒരുപോലെയാണ്. '

പ്രചോദനത്തിനായി തന്റെ സഹോദരന്ഫിഷിംഗ് സംബന്ധിച്ച പുസ്തകം അയച്ചു.

വൈറസുമായി പോരാടുമ്പോള്‍ തന്റെ സിഎന്‍എന്‍ ഷോയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം''ധീരമായ'' നീക്കമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊറോണ ഉണ്ടെങ്കില്‍ എന്തു സംഭവിക്കുമെന്നു രാജ്യത്തെ കാണിക്കുക.ഇത് വധശിക്ഷയല്ല, ഗവര്‍ണര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക