Image

ചൈന ചെയ്തത് ചതിയല്ലെ?കണക്കുകള്‍ അവിശ്വസനീയമെന്നു ട്രമ്പും (ബി ജോണ്‍ കുന്തറ)

ബി. ജോണ്‍ കുന്തറ Published on 02 April, 2020
ചൈന ചെയ്തത് ചതിയല്ലെ?കണക്കുകള്‍ അവിശ്വസനീയമെന്നു ട്രമ്പും (ബി ജോണ്‍ കുന്തറ)
ആദ്യ ഘട്ടത്തില്‍, ചൈനയില്‍ ആരോഗ്യ സംരക്ഷണ വിദഗ്ദ്ധര്‍ അല്ല കോവിഡ് 19 നിവാരണത്തിന് മുന്നില്‍ നിന്നത്, പിന്നെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍

ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ താമസിച്ചതിന്റെ കാരണം ചൈന സത്യം മൂടിവച്ചതെന്ന് കൊറോണ വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. ഡബോറ ബിര്‍ക്‌സ്. ചൈന മൂന്നാഴ്ചകള്‍ക്കു മുന്‍പെ അവര്‍ക്കറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കില്‍ 95% അപകടാവസ്ഥ ഇല്ലാതാക്കാമായിരുന്നു.

ഇത് മറ്റു വിശ്വസനീയ പ്രസിദ്ധീകരണങ്ങളില്‍ വന്ന സമഗ്ര അവലോകനങ്ങളില്‍ നിന്നും ശേഖരിച്ചു എഴുതുന്നത്. ഒരു പ്രമുഖ ലോകരാഷ്ട്രത്തെ വെറുതെ കുറ്റപ്പെടുത്തുകയല്ല ഈ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

കൊറോണ വൈറസ് വെറുമൊരു രോഗാണു എന്ന നിലയിലല്ല മനുഷ്യഗണത്തെ ആഗോളതലത്തില്‍ ആക്രമിച്ചിരിക്കുന്നത്. ഇതില്‍ നിന്നുമുള്ള ജീവഹാനി എവിടെ എത്തുമെന്ന് വിദഗ്ദ്ധര്‍ക്കുപോലും പ്രവചിക്കുവാന്‍ പറ്റാത്ത ഒരവസ്ഥ.

2019 അവസാന മാസങ്ങളില്‍ ഒരുസമയം ഏതോ മൃഗ വര്‍ഗ്ഗത്തില്‍ നിന്നും ഈ വൈറസ് മനുഷ്യ ശരീരത്തിലേക്കു പ്രയാണം നടത്തി.ചൈനയില്‍ വൂഹാന്‍ പട്ടണത്തില്‍അസാധാരണ ഭക്ഷ്യ ജീവികളെ വില്‍ക്കുന്ന ഒരു കടയില്‍നിന്നും എന്നതാണ് ചൈനയില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഡിസംബര്‍ 1 ന് ആദ്യ രോഗബാധിതനെ കണ്ടു എന്നുപറയുന്നു? ഇതൊരു ന്യുമോണിയ രോഗത്തിന്റ്റെ രീതിയിലാണ് പ്രത്യക്ഷമാകുന്നത്. എന്നാല്‍ ഡിസംബര്‍ 6 ന്, ആദ്യ രോഗിയുടെ ഭാര്യയും ഇതേ രോഗവുമായി ആശുപത്രിയില്‍ എത്തി. ഇവര്‍ മുകളില്‍ പറഞ്ഞ കടയില്‍ പോയിരുന്നില്ല.

ഡിസംബര്‍ 15-ം തിയതിയോടെ കൂടുതല്‍ ആളുകള്‍ ഇതേ രോഗലക്ഷണവുമായി വൈദ്യസഹായം തേടുവാന്‍ തുടങ്ങുന്നു. 21-ഓടു കൂടി വൂഹാന്‍ ഡോക്ടര്‍മാര്‍ രോഗികളെ തികച്ചും ഒറ്റപ്പെട്ട മുറികളിലേക്ക് മാറ്റുവാന്‍ തുടങ്ങി. ഇതേ സമയം ചികില്‍സിച്ച രണ്ടു ഡോക്റ്റര്‍മാര്‍ക്കും ഈ അസുഖം വരുന്നു.

ഡിസംബര്‍ 30ന് ഡോ. ലീ വേലിയാങ്ങ് ഈ രോഗാണുവിന്റെ സംക്രമണത്തെ ഒരു സന്ദേശം വഴി മറ്റു പലേ ആശുപത്രികളിലും അറിയിക്കുവാന്‍ തുടങ്ങി. അങ്ങിനെ വൂഹാന്‍ മുനിസിപ്പാലിറ്റി ആരോഗ്യ സംരക്ഷണ വകുപ്പിലും ഈ വാര്‍ത്തയെത്തി. എന്നാല്‍ ഇവര്‍ ഇത് മുകളില്‍ ആരെയും വേണ്ടവിധം അറിയിച്ചില്ല എന്നു മാത്രമല്ല ഇതൊരു ഭയപ്പെടേണ്ട രോഗമല്ല പരസ്പര സമ്പര്‍ക്കത്തില്‍ നിന്നും പകരില്ല എന്നും പ്രഖ്യാപിച്ചു.

ജനുവരി 1 ന് വുഹാന്‍ പൊതു ആരോഗ്യ സുരക്ഷ വകുപ്പ്, 'വിസില്‍ ബ്ലോവര്‍' ഡോ.ലീ വേലിയാങ്ങിനെ വിളിച്ചുവരുത്തി താക്കീതു നല്‍കി.അയാള്‍ കിംവദന്തികള്‍ പരത്തി പൊതുജനത്തെ ഭയപ്പെടുത്തുന്നു അത് ശിക്ഷാര്‍ഹം. ഡോക്ടര്‍ തെറ്റുകാരന്‍ എന്നു സമ്മതിച്ചു.(പിന്നീട് 34-കാരനായ ഡോക്ടര്‍ ഇതേ രോഗം വന്നു മരിച്ചു. ചൈനീസ് അധിക്രുതര്‍ അദ്ധേഹത്തിന്റെ കുടുംബത്തോട് മാപ്പു ചോദിച്ചു.)

കൂടാതെ ആരോഗ്യ വകുപ്പ് വുഹാന്‍ പ്രദേശ ആശുപതികളില്‍ ഈ രോഗാണുക്കളുടെ സ്‌പെസിമന്‍, സാമ്പിള്‍ സൂഷിക്കുന്നുണ്ടെങ്കില്‍ അതെല്ലാം നശിപ്പിക്കുവാനും ഓര്‍ഡര്‍ നല്‍കി . ഈ അവസരത്തിലും ചൈനയുടെ തലപ്പത്തുള്ള ഭരണ നേതാക്കള്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നോ എന്നതിന് രേഖകള്‍ ഒന്നുമില്ല ഉണ്ടെങ്കില്‍ തന്നെ അതാരും കാണുവാനും പോകുന്നില്ല.

ജനുവരി 15-നു ലോകരോഗ്യ സംഘാടന തലവന്‍ വരെ ചൈനയുടെ പ്രചാരണത്തില്‍ വിശ്വസിച്ചു പ്രസ്താവന ഇറക്കി.കോവിഡ് 19 പേടിക്കേണ്ട ഒരു വൈറസ് അല്ല പരസ്പര പ്രസരണം നടക്കില്ല എന്ന്. അമേരിക്ക സി.ഡി.സി.സയന്റ്റിസ്റ്റിനെ വൈറസ് പഠനത്തിനായി വിടുന്നതിനു അനുമതി ആരാഞ്ഞു എന്നാല്‍ ചൈന അതു നിരസിച്ചു.

ജനുവരി 13 ചൈനക്കു പുറമെ ആദ്യ കൊറോണ വൈറസ് കേസ് തായ്വാനില്‍ കണ്ടു. 20ന് അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തു ആദ്യ രോഗ ബാധിതന്‍ സംരക്ഷണം തേടി. ഇയാള്‍ ഏതാനും ദിനങ്ങള്‍ക്ക് മുന്‍പ് ചൈന സന്ദര്‍ശനം കഴിഞ്ഞു എത്തിയ വ്യക്തി.

ജനുവരി 23-ഓടു കൂടി ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണവും മരണവും ദിനംപ്രതി വര്‍ദ്ധിക്കുവാന്‍ തുടങ്ങി.ചൈന വുഹാന്‍ പുറം ലോകത്തുനിന്നും അടച്ചു. 30 ന് ഡബ്ലിയു. എച്ച്. ഒ.മനസ്സിലാക്കി ഇതൊരു നിസാര ആരോഗ്യ പ്രശ്‌നമല്ല കാട്ടു തീ മാതിരി പടര്‍ന്നുപിടിക്കുന്നു. ആരോഗ്യ അപായ സൂചന മുന്നറിയിപ്പ് നല്‍കി.

ജനുവരി 31 പ്രസിഡന്റ് ട്രമ്പ് അമേരിക്കയില്‍, ചൈനയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പ്രവേശനം വിലക്കി. ഫെബ്രുവരി 7 ന് വിസില്‍ ബ്ലോവര്‍ ഡോ.ലീ മരണപ്പെട്ടു. 8 ന് ചൈനയില്‍ ആദ്യ അമേരിക്കന്‍ പൗരന്‍ മരണപ്പെട്ടു. ഇന്ത്യയിലും ആദ്യ കൊറോണ കേസ് വാര്‍ത്തയായി.

ഫെബ്രവരി 12 ഓടു കൂടി സൗത്ത് കൊറിയ, ഇറാന്‍ താമസിയാതെ ഇറ്റലി-ഇവിടെല്ലാം കൊറോണ വൈറസ് ബാധിതരെ കണ്ടുതുടങ്ങി. 29 ന് അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തു ഇതില്‍ നിന്നുമുള്ള ആദ്യ മരണം രേഖപ്പെടുത്തി.

ഈ സമയം യൂറോപ്പില്‍ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും കോവിഡ് 19 പ്രത്യക്ഷപ്പെട്ടുതുടങ്ങി ഇതില്‍ അതിരൂക്ഷമായി ബാധിച്ചത് ഇറ്റലി, പുറകെ സ്‌പെയിന്‍. ഈ സമയം 150 ലേറെ രാജ്യങ്ങളില്‍ പലേ അളവുകളില്‍ കൊറോണ വൈറസ് എത്തി.

മാര്‍ച്ച് 1 അമേരിക്കയില്‍ പ്രസിഡന്റ് ട്രമ്പ് അടിയന്തരാവസ്ഥ പ്രസ്താവിച്ചു ന്യൂയോര്‍ക്ക് പോലുള്ള സംസ്ഥാനങ്ങളില്‍ വ്യാപനംനിയന്ത്രണംവിട്ടു. ഭരണ നേതാക്കള്‍, ന്യൂയോര്‍ക്കില്‍ ന്യൂ റോഷെല്‍ പ്രദേശം മുഴുവന്‍ ക്വാറന്റൈനിലാക്കി. സ്‌കൂളുകള്‍ അടച്ചു, പുറകെ നിരവധി ബിസിനസ്സുകള്‍ പൊതുവെ അമേരിക്ക മാത്രമല്ല ഒട്ടനവധി രാഷ്ട്രങ്ങളില്‍ ജീവിതം സ്തംഭനാവസ്ഥയില്‍ എത്തി. ആരോഗ്യ സാമ്പത്തിക മേഖലകള്‍ തകര്‍ച്ചയില്‍.

എന്നിട്ടിപ്പോള്‍ മുതലകണ്ണീരുമൊഴിക്കി ചൈന ലോകരാഷ്ട്രങ്ങള്‍ക്ക് സഹായഹസ്തം നീട്ടുന്നു. തങ്ങളുടെ പ്രതിച്ഛായ ആഗോളതലത്തില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് നേതാക്കള്‍ക്ക് മനസ്സിലായി തുടങ്ങി. സ്വജനതയെപ്പോലും സ്വേച്ഛാധിപത്യ ഭരണ നിലനില്‍പ്പിനു ബലിയാടുകളാക്കുന്ന ഭരണകര്‍ത്താക്കളെ ആരു വിശ്വസിക്കും?
ആഗോളതലത്തില്‍ മരണസംഖ്യ ഇപ്പോള്‍ ഇവിടെ എഴുതിയിട്ടു കാര്യമില്ല. ഇപ്പോഴും നിരവധി രാജ്യങ്ങളില്‍ അണുബാധ ഉച്ചസ്ഥയിയില്‍ ആയിട്ടില്ല.ഒരു പ്രതിരോധ കുത്തിവയ്പ്പ് കണ്ടെത്താതെ നാം പൂര്‍ണമായും കൊറോണായുടെ കരാള ഹസ്തങ്ങളില്‍ നിന്നും വിമുക്തരായി എന്നു പറയുവാന്‍ പറ്റില്ല .
ചൈന ചെയ്തത് ചതിയല്ലെ?കണക്കുകള്‍ അവിശ്വസനീയമെന്നു ട്രമ്പും (ബി ജോണ്‍ കുന്തറ)
Join WhatsApp News
Boby Varghese 2020-04-02 08:29:22
According to some unofficial estimates, in the city of Wuhan alone, there were 42,000 deaths. Tedros Adhanom, the head of World Health Organization, cannot be trusted anymore. He showed his gratitude to the Chinese govt, because China invested several billion dollars in Etheopia, when Tedros was the health minister of Etheopia.
Francis Thadathil 2020-04-02 10:08:37
Very good article with very reliable source. I too agree with the suspicious dirty move of China. When entire world is panic and mourning China is now trying to boost their Economy to become the world number 1
കുട്ടനാടൻ 2020-04-02 10:59:54
മാസങ്ങൾക്കു മുമ്പ് Corona ഒരു കെട്ടുകഥയാണെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനയെന്നും പറഞ്ഞ് നടപടികൾ ഒന്നും എടുക്കാതിരുന്ന പ്രസിഡന്റ് ട്രമ്പ് അമേരിക്കയുടെ ഇന്നത്തെ ആരോഗ്യ ഗുരുതരാവസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യത്തോട് മാപ്പു പറയണം.
Anthappan 2020-04-02 22:05:38
We not only getting Coronavirsu from China but ventilators, Mask, gloves, and other PPE items also. Fema is ordering all kind of PPE items from China under the order of Trump. (We don't whether it is handled by Ivanka ) .NFL owner sent his private plane to bring 1.2 million masks and it is being unloaded in MA. A trailer truck is going to take 300000 masks tonight to New York. My request to you and Boby is to go to lockdown ( Even not writing anything until this pandemic is over) until this virus is controlled. There is no reason supporting Trump and he will let you down at the end.
CID Moosa 2020-04-02 22:17:34
Any report must be based on facts not on conspiracy theories. You are watching too much FOX news and listening too much Rush Limbaugh. It is also said that Trump is the originator of all these thing and it backfired on him. But nobody is guilty until proven
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക