Image

കൊറോണയാണ് താരം(നര്‍മ്മം : ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 03 April, 2020
കൊറോണയാണ് താരം(നര്‍മ്മം : ജോസ് ചെരിപുറം)
ഇരുമെയ്യാണെങ്കിലും നമ്മള്‍ ഒറ്റ കരളല്ലേ, നീയെന്റെ ജീവനല്ലേയെന്ന് മധുവിധുകാലത്തെങ്കിലും മനസ്സില്‍ പാടാത്ത ആരെങ്കിലുമുണ്ടോ? പരസ്പരം അനുരാഗത്തിന്റെ കാലം. കെട്ടിപ്പിടിച്ചും മുട്ടി ഉരമ്മിയും, പരസ്പരം എപ്പോഴും കണ്ടുകൊണ്ടേയിരിക്കണമെന്നാഗ്രഹിക്കാത്തവരില്ല. ആ പരസ്പരം ആകര്‍ഷത്തിന്റെ ഫലമാണല്ലോ. ജീവന്റെ പുതിയ തുടിപ്പുകള്‍. ഇതെല്ലാം ഇത്തമ്മയുടെ മനസ്സില്‍ കൂടി കടന്നു പോയ ചിന്തകളാണ്. സമയം പാതിരാത്രി കഴിഞ്ഞു. ഭര്‍ത്താവ് ഇത്താക്കിന്റെ കൂര്‍ക്കം വലിയുടെ കാഠിന്യത്തില്‍ ഉണര്‍ന്നുപോയതാണ് ഇത്തമ്മ. അരണ്ട ബെഡ്‌റൂം വെളിച്ചത്തില്‍. 'ട' പോലെ കിടന്ന് വായ് അല്പം തുറന്ന് വച്ച് അദ്ദേഹം താളാത്മകമായി കൂര്‍ക്കം വലിക്കുന്നു. പഴയ ഗുഡ്‌സ് ട്രെയിന്‍ തുരങ്കത്തിലൂടെ പോകുമ്പോഴുണ്ടാകുന്ന ഒരു തരം ശബ്ദം. അത് പിന്നെ പാലത്തിലൂടെ കടന്നു പോകുന്നു. ശ്രദ്ധിച്ചാല്‍ കൂര്‍ക്കത്തിനുമുണ്ടൊരു താളം. ചിലപ്പോള്‍ പെരുവനംകൂട്ടന്‍മാരാരുടെ ഇലഞ്ഞിത്തറമേളം പോലെയും, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ പാണ്ടിമേളം പോലെയും ഒക്കെ തോന്നാം. ഓ ജയറാമിനെ വിട്ടുപോയി അദ്ദേഹത്തിന്റെ ശിങ്കാരിമേളവും കേള്‍ക്കാം. ഒരു മനുഷ്യനില്‍ ഉറങ്ങികിടക്കുന്ന ഒരു കലാകാരനുണ്ട് എന്ന്  പലപ്പോഴും പലരും പറയുന്നത് കേട്ടിട്ടുണ്ട് എന്നാല്‍ ഉറങ്ങികിടക്കുന്ന ഇത്താക്കിന്റെ ഉള്ളില്‍ ഉണര്‍ന്നിരിക്കുന്ന പല കലാകാരന്മാരുണ്ട് എന്നതാണ് സത്യം. ഇത്തമ്മയ്ക്ക കുറെശ്ശെ ദേഷ്യം വന്നു തുടങ്ങി അവള്‍ ഭര്‍ത്താവിനെ കുലുക്കിവിളിച്ചു 'ഹേ മനുഷ്യാ' 
എന്തൊരു കൂര്‍ക്കംവലി ഒന്നു നിറുത്തി കൂടെ. ഉറക്കത്തില്‍ ശല്യപ്പെടുത്തിയതിന്റെ നീരസത്തില്‍ ഒന്നു തിരിഞ്ഞുകിടന്ന് അല്പനേരത്തെ ശാന്തതയ്ക്ക് ശേഷം പൂര്‍വ്വാധികം മേളക്കൊഴുപ്പോടെ കലാപരിപാടി വീണ്ടും തുടങ്ങി. ഇതിനൊരവസാനമില്ലേ എന്റെ കര്‍ത്താവേ എന്ന് ആത്മഗതം ചെയ്തുകൊണ്ട് ഇത്തമ്മ തിരിഞ്ഞു കിടന്നു ഉറങ്ങാന്‍ ശ്രമിച്ചു. കണ്ണൊന്നടഞ്ഞുവന്നപ്പോഴേയ്ക്കും ഇത്തമ്മ ഞെട്ടിയുണര്‍ന്നു. അവളിലെ സ്ത്രീത്വം (Menopace) തുടങ്ങിയ കാലഘട്ടമായിരുന്നു. ഹോട്ട് ഫ്‌ളാഷ് മൂലം പെട്ടെന്ന് ഞെട്ടിയുണരുക, ദേഹം ചൂടാകുക വിയര്‍ക്കുക എന്നീ കലാപരിപാടികള്‍ ഇടയ്ക്കിടെ ഉണ്ടാകും. അപ്പോള്‍ അവള്‍ ഫാന്‍ ഓണാക്കും ശൈത്യകാലത്ത് പാതിരാത്രിയില്‍ ഫാന്‍ ഇട്ടാലത്തെ അവസ്ഥ ഊഹിക്കാമല്ലോ. ഇത്താക്കിന്റെ ഉറക്കം, പ്രണയത്തിന്റെ  പാതിയില്‍ 'തേച്ചിട്ട്' പോയ കാമുകന്റെ അവസ്ഥയായി. ഇത്താക്ക്  പിറുപിറുത്ത് 'ഒന്നുറങ്ങാനും സമ്മതിക്കില്ല ഫാന്‍ ഓപ്പാക്കെടീ'   അതിന് മറുപടിയായി ഇത്തമ്മ പറഞ്ഞു നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ വേറെ വല്ലയിടത്തും പോയ് കിടക്ക്' ഇത്താക്ക് പറഞ്ഞു. 'ഇതെന്റെ ബെഡ്‌റൂമാണ് വേണമെങ്കില്‍ നീ വേറെ പോയി കിടക്ക് ' ഇങ്ങനെ കലഹിച്ചും പരാതി പറഞ്ഞും രണ്ടുപേരും ജീവിതനൗക തുഴഞ്ഞു മുന്നോട്ടുപോയി. ചില ശീലങ്ങള്‍ ഇങ്ങനെയാണ് മാറ്റാന്‍ ബുദ്ധിമുട്ടാണ്. പത്ത് നാല്‍പത് വര്‍ഷമായി ഒരേ ബെഡില്‍ കിടന്നറങ്ങുന്നു. ഇനി തനിയെ കിടന്നുറങ്ങാന്‍ രണ്ടുപേര്‍ക്കും വയ്യാ. ഇത്താക്കിന്റെ കൂര്‍ക്കം വലിയും ഇത്തമ്മയുടെ ഹോട്ട് ഫ്‌ളാഷും പരസപരപൂരകമായ് മുന്നോട്ടു പോകുന്നു. ഭാര്യ ഒരു ചൂയിംഗം പോലെയാണ് ആദ്യമായിട്ട് മധുരിയ്ക്കും, പിന്നെ മുധുരമില്ലരിയും(wife is like a Chewing gum, the first few bites are tasty their, althoug it not tasty you keep on chewing it') 
ജീവിതം എന്ന സമസ്യയുടെ ചില രഹസ്യങ്ങളിലൊന്നാണ് വിവാഹജീവിതം. വളരെ ആവശ്യമായ ഒരനാവശ്യമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അകലുമ്പോള്‍ അടുക്കാനും അടുക്കുമ്പോള്‍ അകലാനുമുളള പ്രവണത. നിന്നെകൊണ്ട് ഞാന്‍ മടുത്തു എന്നു പരാതി പറയാത്ത ഭര്‍ത്താക്കന്മാരും, എനിയ്ക്ക് ഇതിലും നല്ല കല്യാണാലോചനകള്‍ വന്നതാണെന്ന് പറയാത്ത ഭാര്യമാരും കാണുകയില്ല. ഞങ്ങള്‍ തമ്മില്‍ ഇന്നുവരേ ഒരു സ്‌നേഹകുറവോ പരാതിയോ ഇല്ലെന്നു പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നുകില്‍ കല്ലുവെച്ച നുണപറയുന്നു. അല്ലെങ്കില്‍ രണ്ടുപേരും സ്വതന്ത്രചിന്ത ഇല്ലാത്ത അടിമകളാണ്.
കാര്യങ്ങള്‍ ഒന്നുകൂടി വഷളാകാന്‍ സാഹചര്യം ഇപ്പോഴുണ്ടായത് പെട്ടെന്നുള്ള 'കൊറോണ വൈറസ്സി' ന്റെ രംഗപ്രവേശമാണ്. ആരും ക്ഷണിക്കാതെ ആ പഹയന്‍ ന്യൂയോര്‍ക്കിലും സകലമാന രാജ്യങങളിലും ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തി. പോരെ പൂരം 'ക്വറന്റയിന്‍' എന്നതുകൊണ്ട് പുറത്തിറങ്ങാന്‍ പറ്റുമോ? ഭാര്യയും ഭര്‍ത്താവും മുഖത്തോടു മുഖം നോക്കി എത്ര നേരമിരിയ്ക്കും. നോയമ്പുകാലമായതുകൊണ്ട് പള്ളി പരിപാടികളോ, ധ്യാനങ്ങളോ ഇല്ല അല്ലെങ്കില്‍ ഭാവ അതിന്റെ പുറകേ പോയേനെ. കൂട്ടത്തില്‍ പോകണമെങ്കിലും ഇടയ്ക്കു മുണ്ടി കൂട്ടുകാരുമായി പാര്‍ക്കിംഗ് ലോട്ടില്‍ കൂടാമായിരുന്നു. ഇത് കപടഭക്തരം കൊണ്ട് മടുത്ത ദൈവം ആരാധനലായങ്ങള്‍ അടച്ചു കളഞ്ഞില്ലേ. ആ മാര്‍ഗ്ഗവും അടഞ്ഞു. അപ്പോഴാണ് പാതിരാത്രീ കഴിഞ്ഞപ്പോള്‍ ഇറ്റലിയില്‍നിന്നും ഇത്തമ്മയുടെ വകയില്‍ ഒരു കസിന്‍ വിളിയ്ക്കുന്നത്. അദ്ദേഹം കമ്പനി ആവശ്യത്തിന് ഒരു മാസം ട്രെയിനിംഗിന് ന്യൂയോര്‍ക്കിലെത്തുമെന്ന്. അദ്ദേഹത്തിന്റെ പേരാണ് പ്രശ്‌നമായത് First Name David Last Name Nerona ഇത്തമ്മ ഭര്‍ത്താവിനോടു പറഞ്ഞു ഫോണ്‍ വിളിച്ചത് ഡേവിഡ് നെറോണയാ, രണ്ടു ദിവസത്തിനകം നമ്മുടെ കൂടെ താമസിക്കാന്‍ വരുന്നെന്ന്, ഉറക്കച്ചടവില്‍ ഇത്തമ്മക്ക് കേട്ടത് കോവിഡ് കൊറോണ എന്നാണ്. ഈ വൈറസ് ഫോണ്‍ ചെയത് അപ്പോയിന്റ്‌മെന്റ് എടുത്തിട്ടു ആള്‍ക്കാരെ തേടി എത്തുന്നു എന്നു തെററിദ്ധരിച്ച് ഇത്താക്ക് കൈയ്യില്‍ കിട്ടിയ ബെഡ്ഷീറ്റും തലയണയുമായ് എങ്ങോ ഓടിമറഞ്ഞു. ബെയ്‌മെന്റിലെവിടെയോ ഉണ്ടെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. ഇപ്പോള്‍ ഇത്തമ്മയ്ക്ക് പരമ സുഖം. ഒരു King Size Bed ല്‍ ഒറ്റയ്ക്ക് കിടക്കാം ഉരുളാം. തോന്നുമ്പോള്‍ ഉറങ്ങാം എണീക്കാം, ഫാനോ , ലൈറ്റ് എന്ത് വേണമെങ്കിലും ഇടാം. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒറ്റയ്ക്ക് കിടക്കുന്നതിന്റെ സ്വാതന്ത്ര്യം അനുഭവിച്ച ഇത്തമ്മ ആത്മഗതം ചെയ്തു 'കൊറോണ നീയാണ് താരം' 'Never Let a Criss Go Waste.'

കൊറോണയാണ് താരം(നര്‍മ്മം : ജോസ് ചെരിപുറം)
Join WhatsApp News
RAJU THOMAS 2020-04-03 08:45:37
Mr. Cheripuram, you are a star! Fantstic imagination to invent David Norona. Please write more like this to ease our growing boredom of loneliness.
ഫോട്ടോ ഒന്ന് മാറ്റണം 2020-04-03 20:27:16
ചെരിപുറം സാറെ ഇ ഫോട്ടോ ഒന്ന് മാറ്റണം. അയല തലയില്‍ എലിക്കു വെച്ച വിഷം പൂച്ച തിന്നതുപോലെ ഉണ്ട്. ഒരു 3 -4 വീശുക എന്നിട്ടൂ ഒരു കോളിനോസ് ചിരി, സോര്‍ണ്ണ മാല ഷര്‍ട്ടിനു പുറത്തു ഇട്ട് ഒരു ക്ലോസ് അപ്പ്‌ -അപ്പോള്‍ ഒരു സുന്ദരന്‍ ആയി മാറും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക