Image

ഒരു കൊറോണാമഴയില്‍(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി Published on 03 April, 2020
ഒരു  കൊറോണാമഴയില്‍(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
ഈ മഴ വന്നത് ആരും അറിഞ്ഞിരുന്നില്ല
ഓര്‍ക്കാപുറത്ത് വീണ അടിപോല്‍
പെയ്തിറങ്ങും ഈ 'കൊറോണമഴ'.
മഴനനഞ്ഞ് ഓടും പോല്‍ പലരും
തിണ്ണകളില്‍ ഓടികയറുന്ന
ചൈനയില്‍ നിന്ന് പെയ്ത് യിറങ്ങിയ
ഈ കോറോണമഴയെപേടിച്ച്.
ആഗോളതലത്തില്‍ പറന്നു കളിയ്ക്കുമീ
ഈ അണുവിന്, ഈ പ്രോട്ടീന്‍ കണികയെ പേടിച്ച്.
ഇന്ന് ജീവിതം വലിഞ്ഞ് മുറുകുന്നു
പിടിവിട്ട പട്ടം പോല്‍
വട്ടം ചുറ്റി അകലുന്നു.
വലിഞ്ഞ് മുറുകിയ റബ്ബര്‍നാളം പോല്‍
ജീവിതം വലയുന്നു വലിയുന്നു
സര്‍വ്വരും ഒരു മുറിയ്ക്കുള്ളില്‍ വാഴുമീനേരം.
ഈ ലോകം ഒരു വിരല്‍ത്തുമ്പില്‍ ആക്കി
അമ്മാനം ആടും നമ്മള്‍-നരജന്മം!
ഒരു നരകം കണ്ടതുപോല്‍ പായുന്നു
പലതും പറയുന്നു കരയുന്നു
ഈ കോറോണമഴയില്‍!

ഒരു  കൊറോണാമഴയില്‍(കവിത: സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക