Image

ഓസ്ട്രിയയില്‍ 300 കുട്ടികള്‍ കൊറോണ ബാധിതര്‍, ആകെ 10,700 കടന്നു

Published on 03 April, 2020
ഓസ്ട്രിയയില്‍ 300 കുട്ടികള്‍ കൊറോണ ബാധിതര്‍, ആകെ 10,700 കടന്നു
വിയന്ന:  ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു. ഇതില്‍ 300 കുട്ടികളും പെടുന്നു. രാജ്യത്തെ മരണ സംഖ്യ 150 ആയി. വ്യാഴാഴ്ച രാവിലെ വരെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,711 ഉം ഇതില്‍ 1000 പേര്‍ ആശുപത്രിയിലും 215 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 284 കുട്ടികള്‍ കോവിഡ് 19 വൈറസ് ബാധിതരാണ്. ഇതില്‍ 46 പേര്‍ അഞ്ചു വയസില്‍ താഴെ മാത്രം പ്രായം ഉള്ളവരുമാണ്.

രാജ്യത്തെ സംസ്ഥാനങ്ങളില്‍ ടിറോള്‍ രോഗികളുടെ എണ്ണത്തില്‍ തുടര്‍ന്നും മുന്നില്‍ നില്‍ക്കുന്ന 24,000 പേരാണു രോഗബാധിതര്‍. അപ്പര്‍ ഓസ്ട്രിയയാണ് തൊട്ടുപിന്നില്‍ 1740, ലോവര്‍ ഓസ്ട്രിയ 1690 പേരുമായി മൂന്നാമതെത്തി നില്‍ക്കുന്നു. വിയന്നയില്‍ 1500 പേരും സ്റ്റയര്‍മാര്‍ക്കില്‍ 1100, സാല്‍സ്ബുര്‍ഗില്‍ 993 ഉം ഫൊറാറല്‍ ബര്‍ഗില്‍ 674 ഉം കാരന്റനില്‍ 293 ഉം ബുര്‍ഗന്‍ലാന്‍ഡില്‍ 198 ഉം പേര്‍ രോഗബാധിതരായി. രാജ്യത്തെ മരണസംഖ്യ ഇന്ന് രാവിലെ വരെ 150 ആയി ഉയര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക