മേനകയുടേയും സുരേഷിന്റേയും മകളാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കീര്‍ത്തി എത്തിയത്.
താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നത്. പ്രമുഖ വ്യവസായിയുമായ ഉള്ള കീര്‍ത്തി സുരേഷിന്റെ വിവാഹം ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വരനെ കുറിച്ചും വിവാഹ തീയതിയെ കുറിച്ചും ഒക്കെ ഉടന്‍തന്നെ അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
താരത്തിന്റെ അച്ഛന്‍ തീരുമാനിച്ചുറപ്പിച്ച വിവാഹത്തിന് താരം സമ്മതം മൂളുകയായിരുന്നു. കീര്‍ത്തി സുരേഷ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്. രജനികാന്ത് ചിത്രമായ അണ്ണാത്തെയിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നയന്‍താര, മീന, ഖുശ്ബു എന്നിവരും നായികമാരായി എത്തുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്