Image

തുടരുക, ഈ ഭാവപ്പകര്‍ച്ചകള്‍ (എഴുതാപ്പുറങ്ങള്‍ 58: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 03 April, 2020
തുടരുക, ഈ  ഭാവപ്പകര്‍ച്ചകള്‍ (എഴുതാപ്പുറങ്ങള്‍ 58: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഇന്നിവിടെ മന്ത്രോച്ഛാരണമില്ല, മണിയടിയില്ല, കുര്‍ബ്ബാനയില്ലാ, കുമ്പസാരമില്ല, വാങ്കുവിളിയില്ല, ഓത്തില്ല. പ്രപഞ്ചശക്തിയോടു മൗനമായി ഒരേ ഒരു പ്രാര്‍ത്ഥനമാത്രം. “ലോകസമസ്താ സുഖിനോഭവന്തു”. ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ സന്ദേശമാണിതു. എല്ലാവരും നന്മയോടെ കഴിയുന്ന സുവര്‍ണ്ണകാലഘട്ടം എന്ന മധുര സങ്കല്പ്പം.തന്നെയും, കുടുംബത്തെയും എന്നല്ല ലോകത്തുള്ള എല്ലാവരെയും മഹാമാരിയില്‍നിന്നും രക്ഷിച്ച് ആയുസ്സ്‌നല്‍കണം. രാഷ്ട്രത്തിലെജനങ്ങള്‍ക്കും ഇവിടെസാമ്പത്തിക ഭദ്രതയ്ക്കും നേരിടേണ്ടിവന്നിരിയ്ക്കുന്നു ദുരവസ്ഥയില്‍ നിന്നുംലോകത്തെ കരകയറ്റണം.  എല്ലാവരും സുഖമായിരിയ്ക്കണം.
 
ഇന്നലെകള്‍ മനുഷ്യന്‍ അനുസരിച്ചിരുന്നത്, മനുഷ്യനെ അനുസരിപ്പിച്ചിരുന്നത് മതങ്ങളും, മതവിശ്വാസങ്ങളുമായിരുന്നു. എന്നാല്‍ ഇന്ന് മതങ്ങളെ കൂട്ടുപിടിയ്ക്കാതെ സാക്ഷാല്‍ പ്രപഞ്ചശക്തിയെ വിശ്വസിയ്ക്കാന്‍ ഇന്ന് ജനങ്ങള്‍ പഠിച്ചിരിയ്ക്കുന്നു. മന്ത്രവാദത്തിനോ, പ്രവചനങ്ങള്‍ക്കോ, പ്രപഞ്ചശക്തിയെ അതിജീവിയ്ക്കാന്‍ കഴിയില്ലെന്ന് മനുഷ്യനെ ഇന്നത്തെസാഹചര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. 

ഇന്ന് ലോകരാഷ്ടങ്ങള്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്ന കേവലം അദൃശ്യമായ വൈറസിനെ അതിജീവിയ്ക്കുന്നതില്‍ സയന്‍സും,  ലോകരാഷ്ട്രങ്ങളും തോറ്റിരിയ്ക്കുന്നു. ഈമഹാമാരിയെ അഭിമുഖീകരിയ്ക്കണമെങ്കില്‍ ഗവണ്‍മെന്റും ആരോഗ്യവകുപ്പും പറയുന്നകാര്യങ്ങള്‍ അതേപ്രതി ജാതി മത വര്‍ഗ്ഗീയ രാഷ്ട്രീയവ്യത്യാസമില്ലാതെ ഓരോരുത്തരും അനുസരിയ്‌ക്കേണ്ടിയിരിയ്ക്കുന്നു എന്നതിരിച്ചറിവ് ഇന്നത്തെസാഹചര്യങ്ങള്‍ മനുഷ്യനെ പഠിപ്പിയ്ക്കുന്നു..

ദിനംപ്രതിഇവിടെ സാധാരണ മരണങ്ങളെ കിടപിടിച്ചിരുന്നത് ഭീകരആക്രമങ്ങള്‍ കൊണ്ടു ള്ളമരണങ്ങളും, അതുപോലെ ജാതിയുടെ രാഷ്ട്രീയത്തിന്റെ പണത്തിന്റെ പേരില്‍നടക്കുന്ന കൊല്ലും,കൊലയും  , പീഡനങ്ങളാല്‍ ഉള്ളമരണങ്ങളും ആയിരുന്നു.   ഇതിനെല്ലാറ്റിനേക്കാളും ക്ഷണികമായ മരണങ്ങള്‍ കാഴ്ചവച്ച് മനുഷ്യനെ പഠിപ്പിയ്ക്കാന്‍ സാക്ഷാല്‍ പ്രപഞ്ചശക്തി സമയമെടുത്തില്ല. ഈ തിരിച്ചറിവ് ഇന്ന് മനുഷ്യനില്‍ ഉണ്ടായിരിയ്ക്കുന്നു.   ഇന്നലെവരെ മനുഷ്യന്‍പരസ്പരം തല്ലിമരിച്ചിരുന്നത് പൗരത്വ ബില്ലിന്റെ പേരിലായിരുന്നു. എന്നാല്‍ ഇന്ന് മനുഷ്യനെ തേടിഎത്തിയിരിയ്ക്കുന്ന ഈമഹാമാരിയ്ക്ക് പൗരത്വം തെളിയിക്കുന്നരേഖകള്‍ ആവശ്യമില്ല, അതിര്‍ത്തികള്‍ ഒരു പ്രശ്‌നമല്ല.

മാത്രമല്ല ഇന്ന് ഇത്തരംവിഷയങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ പോലും മനുഷ്യന്‍ ശക്തനല്ലാത്തവിധം മനുഷ്യനെ പാകപ്പെടുത്തിയിരിക്കുന്നു. എല്ലാംമറക്കാന്‍ കഴിവുള്ളവന്‍ മനുഷ്യന്‍ ഇന്നിവിടെ തെളിയിച്ചിരിക്കുന്നു. സ്വന്തം ജീവനില്‍ ഭയമുള്ളഇവര്‍   അത് മറന്നിരിക്കുന്നു, അല്ലെങ്കില്‍ മറക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. പാക്കിസ്ഥാനിലെ മുസ്ലീമോ, അമേരിക്കയിലെ ക്രിസ്താനിയോ, ഇന്ത്യയിലെ ഹിന്ദുവോ എന്നതരം തിരിവ് ലോകത്തിന്റെ ഉറക്കംകെടുത്തുന്ന ഈ ഭീകരരോഗത്തിനില്ല .ഇത്പടര്‍ന്നു പിടിയ്ക്കുന്നത് ആദര്‍ശങ്ങളും, സ്വാഭിമാനവും വീറുംവാശിയും മാറാപ്പാക്കി ചുമന്നുനടക്കുന്ന രക്തവും മാംസവുമുള്ള പച്ചയായ മനുഷ്യനെയാണ്. ഈ പടര്‍ച്ചവ്യാധിയെകുറിച്ചുള്ള വ്യാകുലതയില്‍ മനുഷ്യന്‍ മതങ്ങളെ, രാഷ്ട്രീയത്തെ, വര്‍ഗ്ഗീയതയെ മറക്കാന്‍പഠിച്ചിരിക്കുന്നു. മറക്കാനും പൊറുക്കാനും കഴിവുള്ളവനാണ് മനുഷ്യന്‍ എന്ന് തെളിയിച്ചിരിയ്ക്കുന്നു.

ജാതിയും മതവും രാഷ്ട്രീയവും എല്ലാംമാറ്റിനിര്‍ത്തി പരസ്പരം സഹായഹസ്തവുമായി ജന ങ്ങള്‍ മുന്നോട്ടുവന്നിരിയ്ക്കുന്നു എന്നതും ഈകാലഘട്ടത്തില്‍ ശ്രദ്ധേയമായഒന്നാണ്. മനുഷ്യത്വംഉള്ള പലഡോക്ടര്‍മാരും അവരുടെ സേവനം അത്യാവശ്യമായവര്‍ക്ക് ഫോണിലൂടെ തന്റെ സേവനം ഉറപ്പുവരുത്തുന്നു. വൃദ്ധജനങ്ങള്‍ക്ക് പുറമെനിന്നും അത്യാവശ്യസാധനങ്ങള്‍ വാങ്ങികൊടുക്കാന്‍ സന്നദ്ധരായികുറെ പേര് മുന്നോട്ടുവന്നിരിയ്ക്കുന്നു. ഭക്ഷണത്തിനു കഷ്ടപ്പെടുന്നവര്‍ക്ക് അവരുടെവീടുകളില്‍ഭക്ഷ ണംഎത്തിച്ചുകൊടുക്കുവാനുള്ള സംവിധാനങ്ങള്‍ ചെയ്തിരിയ്ക്കുന്നു. ഇത്തരത്തിലുള്ള പലസഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പലരുംമുന്നോട്ടുവന്നിരിയ്ക്കുന്നതായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വായിയ്ക്കുമ്പോള്‍, ആപത്ഘട്ടത്തില്‍ പരസ്പരം എല്ലാം മറന്നുസ്‌നേഹിയ്ക്കാന്‍ മനുഷ്യന്‍മറന്നിട്ടില്ല എന്നത് ഓരോമനുഷ്യനും സന്തോഷം നല്‍കുന്നഒന്നാണ്. ഈസ്‌നേഹം എന്നുംനിലനിര്‍ത്തികൂടെ?

ഈമനുഷ്യത്വം എന്തിനു മനുഷ്യത്വത്തെ കൊലചെയ്യുന്ന അദൃശ്യമായശക്തികള്‍ക്ക് വേണ്ടി കൈവെടിയുന്നു?
കുടുംബത്തോടൊപ്പം സമയംചിലവിടാന്‍ സമയമില്ല, ഉണ്ണാന്‍ സമയമില്ല ഉറങ്ങാന്‍സമയമില്ല. പണമുണ്ടാക്കണം സമ്പാദ്യമുണ്ടാക്കണം നിക്ഷേപങ്ങളുടെ പട്ടികവളരെ നീണ്ടതാകണം. അനുഭവിയ്ക്കാനോ ആസ്വദിയ്ക്കാനോ സമയമില്ലെങ്കിലും സുഖ സൗകര്യങ്ങള്‍ ഇനിയുംവേണം ആര്‍ഭാടങ്ങള്‍ തനിയ്ക്ക് ചുറ്റുമുള്ളവരെ കാണിയ്ക്കണം. പണക്കാരാണെന്നു അറിയപ്പെടണം. അദ്ധ്വാനിച്ച് പണമുണ്ടാക്കാം എന്നത് കാലതാമസം ഉണ്ടാക്കും.

അതിനാല്‍ എത്രയും പെട്ടെന്ന് പണമുണ്ടാക്കാനുള്ളവഴികള്‍ തലപുകഞ്ഞു ആലോചിയ്ക്കുന്നതിനിടയില്‍ സ്വയംജീവിയ്ക്കാന്‍ മറക്കുകയാണിവിടെ മനുഷ്യന്‍. അതിനായി കൊല്ലും കൊലയും ചതിയുംവഞ്ചനയും എല്ലാംഅവരുടെ ആയുധങ്ങളായിരുന്നു. എന്നാല്‍ ഇന്നിന്റെ മനുഷ്യന്‍ചിന്തിയ്ക്കുന്നു ആര്‍ക്കുവേണ്ടി ഇതെല്ലാം ചെയ്യുന്നു? എത്രയോ ക്ഷണികമാണിന്നിവിടെ മനുഷ്യജീവിതം? പണംവെറും വ്യാമോഹംമാത്രമല്ലേ? ആരോഗ്യമല്ലേ ജീവിതത്തെ നയിയ്ക്കുന്ന ധനം? നാളെ ആരെല്ലാംഉണ്ടാകും? ആര്‍ക്കുവേണ്ടിവെട്ടിപിടിയ്ക്കുന്നു? എന്തിനു അമിതമായ മോഹങ്ങള്‍?

രണ്ടുമൂന്നുദിവസം അടുത്ത് അവധികിട്ടിയാല്‍ ഉടനെ കറങ്ങാന്‍ പോകണം. വീട്ടില്‍ എല്ലാവരുംകൂടി ചിലവഴിയ്ക്കുന്നത് "ബോറടി" ആയിരുന്നു. ഇന്ന് കാണുന്ന വെയിലിനു എന്തൊരു പ്രസരിപ്പ് ,സിന്ദൂരസന്ധ്യക്ക് എന്തൊരുതുടിപ്പ്, ആകാശപരപ്പില്‍ ഓടിനടക്കുന്ന കാര്‍മേഘങ്ങള്‍ എന്തെല്ലാംചിത്രങ്ങള്‍ എഴുതിമായ്ക്കുന്നു! തമ്മില്‍ കുശലംപറഞ്ഞു പറക്കുന്നകിളികളുടെ കളകളാരവംകാതോര്‍ത്തിരിയ്ക്കാന്‍ എന്തൊരുസുഖം.

കിണുങ്ങികൊഞ്ചുന്ന മക്കളുടെ സംസാരത്തില്‍ എന്തൊരു വാത്സല്യം.   മാളികയുടെ കിളിവാതിലിലൂടെ കാണുന്ന പ്രകൃതിയ്ക്ക് എന്തൊരുഭംഗി, മൊബയിലിന്റെയും, ലാപ്‌ടോപ്പിന്റെയും കൊച്ചുസ്ക്രീനില്‍ നഗ്‌നനേത്രങ്ങള്‍കൊണ്ട് ലോകംമുഴുവന്‍ ചുറ്റിസഞ്ചരിയ്ക്കാന്‍ ശീലിച്ചമനുഷ്യന്‍ വീടെന്ന നാലുചുമരുകള്‍ക്കുള്ളില്‍ മൊബെയിലിനെയും ലാപ്‌ടോപിനെയും മാത്രംസ്‌നേഹിച്ച് മടുത്തിരിയ്ക്കുന്നു. സ്വന്ത ബന്ധങ്ങള്‍ നിലനിര്‍ത്താന്‍, കുശലാന്വേഷണംനടത്താന്‍ സമയമില്ലാത്ത ഇവര്‍,      എന്തിനധികം സ്വന്തം മാതാപിതാക്കളോടോ വീട്ടുകാരോടോ മനസ്സ്തുറന്നു ഒന്ന് സംസാരിയ്ക്കാന്‍ സമയംകണ്ടെത്താന്‍ കഴിയാതെ മൊബയില്‍ സന്ദേശങ്ങളില്‍ ആശയവിനിമ യങ്ങള്‍ നടത്തിയിരുന്നവര്‍ ഇന്ന് ബന്ധുക്കള്‍ക്കും ഉറ്റവര്‍ക്കും ഫോണ്‍ചെയ്ത് കുശലാന്വേഷണം നടത്തുന്നു.

പണിയ്ക്ക് ആരെയും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വീട്ടിലുള്ളവര്‍ എല്ലാവരും ചേര്‍ന്ന് വീട് വൃത്തിയാക്കാന്‍, ഭക്ഷണം പാകംചെയ്യാന്‍, കുട്ടികളുമൊത്ത് കളിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു. സമ്പാദ്യങ്ങള്‍ക്കും, നെട്ടോട്ടങ്ങള്‍ക്കും അപ്പുറംവീട്, വേണ്ടപ്പെട്ടവര്‍ എന്ന ഒരുസ്വര്‍ഗ്ഗമുണ്ടെന്നു അവര്‍ മനസ്സിലാക്കിയിരിയ്ക്കുന്നു. സമയാസമയങ്ങളില്‍ ഒന്നിച്ചിരുന്നു ഭക്ഷണംകഴിയ്ക്കുന്ന സുഖം ഇന്നവര്‍ അനുഭവിയ്ക്കുന്നു. ജീവിതത്തിന്റെ അലച്ചിലില്‍ ഉറങ്ങാന്‍ സമയംകണ്ടെ ത്തനാകാതെ അസുഖങ്ങളെ ക്ഷണിച്ചുവരിത്തിയിരുന്ന ഇവര്‍ സമയാസമയങ്ങളില്‍ ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു. സ്വന്തം വീടുകള്‍ ഒരുമിച്ചിരുന്നു വിശ്വസിയ്ക്കുന്ന ദൈവത്തിനോട് പ്രാര്‍ത്ഥിയ്ക്കുന്നു.

തനിയ്ക്കും തന്റെകുടുംബത്തിനും വേണ്ടി മാത്രമല്ല ലോകത്തിനുവേണ്ടി, ലോകക്ഷേമത്തിനുവേണ്ടി.  കൊറോണ എന്ന മഹാമാരി ജനതയെ പഠിപ്പിച്ച ഇത്തരം നല്ലശീലങ്ങള്‍ ഇനിയുംആകും വിധംതുടര്‍ന്നുപോകാന്‍ എല്ലാവരും ഇന്ന് സന്നദ്ധരായിരിയ്ക്കുന്നു എന്ന് പ്രതീക്ഷിയ്ക്കാം.

ഇന്നത്തെ സാഹചര്യത്തെ തെളിയിക്കുന്നത് പരസ്പരം സ്‌നേഹിയ്ക്കാന്‍ ആരുംമറന്നിട്ടില്ല. സ്‌നേഹം നിറഞ്ഞ മനസ്സുകളില്‍ ചെലുത്തപ്പെടുന്ന ഏതൊക്കെയോ ബാഹ്യശക്തികളാണ് മനുഷ്യനെ പരസ്പരവിരുദ്ധികളാക്കുന്നത്. അതിനാല്‍ വൈരാഗ്യങ്ങള്‍ മറന്നുപരസ്പരം സ്‌നേഹം നിലനിര്‍ത്തുവാനുള്ള സന്ദേശമായി പി. ഭാസ്കരന്‍മാഷിന്റെ വരികള്‍ അനുസ്മരിയ്ക്കാം
"ലോകം മുഴുവന്‍ സുഖംപകരാനായി സ്‌നേഹദീപമേ മിഴിതുറക്കൂ............."


Join WhatsApp News
Das 2020-04-04 03:29:24
Mind-blowing Jyoti ! A great attempt is being to express the global scenario arising out of 'Pandemic' in a splendid way ... Lokhah samastah sukhino Bhavandu ! ! !
Rakhi 2020-04-04 03:29:44
Very true... Great lines!!! Awesome article...
Arathy Balachandran 2020-04-04 05:34:05
Great words!
Lathika balachandran 2020-04-04 08:10:51
Excellent work this small virus taught us many things congrats Jyoti
ഗിരീഷ് നായർ 2020-04-04 10:12:40
ഭൗതിക ജീവിത സൗഭാഗ്യങ്ങൾക്ക് പിന്നാലെ പായുന്ന നമ്മുടെ ജീവിത്തിന്റെ നിരർത്ഥകതയെ കുറിച്ഛ് ഗുണകരമായ വാചകങ്ങൾ, മായമരീചികയിൽ മനസ്സിലെ ആശകളാൽ പട്ടുമാളികകൾ പടുത്തുയർത്തുന്ന മാനുഷ്യൻ, കാലത്തിൻ പീലിയൊന്നൊഴിയുമ്പോൾ കാണുന്നു മുന്നിൾ വെറും ശൂന്യത. നാളെയിലേക്ക് നീളുന്ന നിമിഷങ്ങളെ ധാന്യമാക്കാൻ ശ്രമിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ ഭാവങ്ങളെ വാക്കുകളിൽ ആവാഹിച്ച് ദാർശിനികതയുടെ ഉയരങ്ങളിലേക്ക് വായനക്കാരെ കൈപിടിച്ച് ഉയർത്തുന്നു.
Sasidharan Nair 2020-04-04 11:00:41
Excellent language and very true. Big salute to you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക