Image

തബ്‌ലിഗ് സമ്മേളനം ‘കണ്ടില്ലെന്നു’ നടിച്ചു; ഡല്‍ഹി പോലീസിന്റെ നടപടി വിവാദത്തില്‍

Published on 03 April, 2020
തബ്‌ലിഗ് സമ്മേളനം ‘കണ്ടില്ലെന്നു’ നടിച്ചു; ഡല്‍ഹി പോലീസിന്റെ നടപടി വിവാദത്തില്‍
ന്യൂഡല്‍ഹി: കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു തുടങ്ങിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ ജാഗ്രതയോടെ കണ്ട് തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. നിസാമുദ്ദീനില്‍ ആയിരത്തിലധികംപേര്‍ ചേര്‍ന്ന തബ്‌ലീഗ് സമ്മേളനത്തിനെതിരെ നടപടിയെടുത്തില്ല.

ഡല്‍ഹിയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്നും ഹോട്ട്‌സ്‌പോട്ടെന്നും പിന്നീടു വിശേഷിപ്പിക്കപ്പെട്ട നിസാമുദ്ദീനില്‍ 1000ല്‍ അധികംപേര്‍ വന്നുകൂടിയ സമ്മേളനത്തെ ഡല്‍ഹി പൊലീസ് ‘ശ്രദ്ധിച്ചില്ലെന്നു’ വേണം മനസ്സിലാക്കാന്‍. നിസാമുദ്ദീന്‍ പൊലീസ് സ്‌റ്റേഷന്റെ ഒരു മതിലിന് ഇപ്പുറമാണ് അലാമി മര്‍ക്കസ് മസ്ജിദ്. അതിനാല്‍ ഈ അശ്രദ്ധ മനഃപൂര്‍വം ആണെന്നു വിലയിരുത്തേണ്ടിവരും. നടപടിയെടുക്കുന്നതിനു പകരം മാര്‍ച്ച് 24ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ മസ്ജിദിലെ ജനക്കൂട്ടത്തെ ഒഴിപ്പിക്കണമെന്ന് നോട്ടിസ് കൊടുക്കുക മാത്രമാണ് ചെയ്തത്.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയപ്പോള്‍ എപ്പിഡമിക് ആക്ടും ഐപിസിക്കു കീഴിലെ നിയമങ്ങളും എടുത്തു പ്രയോഗിച്ചു. തബ്‌ലീഗ് ജമാഅത്തെ തലവന്‍ മൗലാന സാദ് ഖണ്ഡാല്‍വിക്കെതിരെ കേസെടുത്തു. മര്‍ക്കസ് മസ്ജിദിനെതിരെയും എഫ്‌ഐആര്‍ എടുത്തു. അപ്പോഴേക്കും മാര്‍ച്ച് 31ന് എത്തി. പക്ഷേ, സമയം വളരെ വൈകിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക