മലയാള സിനിമാപ്രേക്ഷകരുടെ മാനസപുത്രിയായിരുന്ന ശ്യാമിലി. അഭിനയത്തിനൊപ്പം ചിത്രരചനയിലും താല്‍പ്പര്യമുള്ള ശ്യാമിലി പുതിയ ചിത്രങ്ങളുടെ പൂര്‍ത്തീകരണത്തിന് ഇടയിലാണ് ഇപ്പോള്‍. തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് ശ്യാമിലി. വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആവൂ, നിങ്ങളുടെ സ്കില്‍ മിനുക്കിയെടുക്കൂ, നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷനാക്കൂ, പാഷനെ പിന്തുടരുന്നത് നിര്‍ത്താതിരിക്കൂ,എന്നാണ് ശ്യാമിലി കുറിക്കുന്നത്. അടുത്തിടെ ബാംഗ്ലൂരിലെ ഒരു ആര്‍ട്ട് ഗ്യാലറിയില്‍ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നതും വാര്‍ത്തയായിരുന്നു. പ്രശസ്ത ആര്‍ട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയില്‍ ശ്യാമിലിയുടെ ഗുരു.
കുട്ടിക്കാലം മുതല്‍ തന്നെ ചിത്രകലയില്‍ താല്പര്യമുള്ള ശ്യാമിലി അഞ്ചു വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് ഒരു എക്സിബിഷന്റെ ഭാഗമായിരിക്കുന്നത്.
ബാംഗ്ലൂര്‍ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആര്‍ട് സ്പെയ്സില്‍ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍ മലയാളസിനിമയില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നട, മലയാളം, തമിഴ് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ശാലിനി ചേക്കേറിയതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്.