Image

ധാരാവി ചേരിയിലെ കോവിഡ് വ്യാപനത്തിന് പിന്നില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തമലയാളികള്‍

Published on 04 April, 2020
ധാരാവി ചേരിയിലെ കോവിഡ് വ്യാപനത്തിന് പിന്നില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തമലയാളികള്‍

മുംബയ് : ലോകത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധ മരണത്തിനും വ്യാപനത്തിനും പിന്നില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നെത്തിയ മലയാളികള്‍. മുംബൈ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 56 കാരനാണ് ഇവിടെ രോഗംബാധിച്ച് മരിച്ചത്.

ഇയാള്‍ക്ക് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. തബ്ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ ചില മലയാളികള്‍ മുംബൈയില്‍ എത്തിയ ശേഷമാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. മുംബയില്‍ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്.

മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് ഇതില്‍ പത്തുപേര്‍ കഴിഞ്ഞത്. ഇവരില്‍ നാലുപേര്‍ മലയാളികളാണ്. ഇവിടെവച്ചുള്ള സമ്പര്‍ക്കത്തിലൂടായാവാം രോഗം പകര്‍ന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക