Image

പോസ്റ്റ് ഓഫിസ് വഴി പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

Published on 04 April, 2020
പോസ്റ്റ് ഓഫിസ് വഴി പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ബാങ്കുകളില്‍ പണം പിന്‍വലിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പോസ്റ്റ് ഓഫിസ് വഴി പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ തുകയുമായി വീട്ടിലെത്തും.ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
   ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിച്ചായിരിക്കും പണം കൈമാറുക.143 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം പിന്‍വലിക്കാം. അതേ സമയം സഹകരണ ബാങ്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല ബാങ്കുകളില്‍ കൊവിഡ് പശ്ചാത്തലത്തിലും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളില്‍ പണം എത്തിക്കാനുള്ള സംവിധാനം നടപ്പാക്കാമെന്ന ശുപാര്‍ശ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. അടുത്ത ആഴ്ച മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ 2 മണിവരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക