Image

ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ 5-ന് തുടങ്ങും, ക്ലാസ് ഓണ്‍ലൈന്‍ വഴി

Published on 04 April, 2020
ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ 5-ന് തുടങ്ങും, ക്ലാസ് ഓണ്‍ലൈന്‍ വഴി
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന്  ഏപ്രില്‍ 5-നു തുടക്കമാകും. ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ ആരംഭിക്കുക.

കോവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിതമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പഠനം തുടരുന്നത്. ഇന്ത്യന്‍ സ്കൂളുകളില്‍ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, ബിര്‍ള പബ്ലിക് സ്കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം നാളെ മുതല്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങും. അതേസമയം ഭൂരിഭാഗം സ്കൂളുകളും സെപ്റ്റംബറിലാകും അധ്യയന വര്‍ഷം ആരംഭിക്കുക.

ഡിപിഎസില്‍ ആഴ്ചയില്‍ അഞ്ച് ദിവസം രാവിലെ 9.15 മുതല്‍  ഉച്ചയ്ക്ക് 1.45 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. എല്ലാ വിഷയങ്ങളുടേയും ടൈംടേബിള്‍ സ്കൂള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച നിര്‍ദേശങ്ങള്‍,  വര്‍ക്ഷീറ്റുകള്‍, പഠന വീഡിയോകള്‍ എല്ലാം സൈറ്റിലുണ്ടാകും. മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പഠനം പുനരാരംഭിക്കുന്നത്.

ബിര്‍ള പബ്ലിക് സ്കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ എല്ലാ ക്ലാസുകള്‍ക്കും നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി പുതിയ അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ തുടങ്ങും. അഞ്ചാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ആരംഭിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക